കെ.എസ്.യു സംസ്ഥാന പ്രസിഡന്റിനെതിരെ രൂക്ഷ വിമർശനവുമായി ആരോഗ്യമന്ത്രി
കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്തിനെതിരെ പേര് മാറ്റി കോവിഡ് ടെസ്റ്റ് നടത്തിയ സംഭവത്തിൽ രൂക്ഷ വിമർശനവുമായി ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചർ. കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ കെ.എസ്.യു നേതാവ് പേര് മാറ്റി ടെസ്റ്റ് നടത്തിയത് സങ്കടകരമായ കാര്യമാണെന്ന് മന്ത്രി പറഞ്ഞു. രോഗവിവരം ഒരിക്കലും മറിച്ച് വെക്കരുതെന്നും എന്തിനാണ് എങ്ങനെ ചെയ്തതെന്നും ടെസ്റ്റ് റിസൾട്ട് പോസിറ്റീവായാൽ ഇത് മറിച്ച് വെക്കാനാണോ എന്നും ആരോഗ്യമന്ത്രി ചോദിച്ചു. അങ്ങനെയെങ്കിൽ രോഗ വ്യാപനം കൂട്ടാനും മരണത്തിനും ഇത് കാരണമാവുമെന്നും പറഞ്ഞു. […]







