കെ.എസ്‌യു കുന്ദമംഗലത്ത് നടത്തുന്ന ഏകദിന ഉപവാസം ആരംഭിച്ചു

0
303

കെഎസ്‌യു കുന്ദമംഗലത്ത് നടത്തുന്ന ഏകദിന ഉപവാസം ആരംഭിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് പാഠപുസ്തകങ്ങള്‍ ലഭ്യമാക്കുക, ഓണ്‍ലൈന്‍ ക്ലാസുകളിലെ പോരായ്മകള്‍ പരിഹരിയ്ക്കുക, ദേവികയോടും കുടുംബത്തോടും കേരള സര്‍ക്കാര്‍ നീതി പുലര്‍ത്തുക, കെ.ടി.യു വിദ്യാര്‍ത്ഥികളുടെ പരീക്ഷാ നടത്തിപ്പിലെ പ്രശ്‌നങ്ങളും,ആശങ്കകളും പരിഹരിക്കുക, തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ഉപവാസം. കെ.പി.സി.സി ജനറല്‍ സെക്രട്ടറി എന്‍.സുബ്രമണ്യന്‍ ഉദ്ഘാടനം ചെയ്തു.

കെ.എസ്.യു നിയോജക മണ്ഡലം പ്രസിഡണ്ട് അക്ഷയ് ശങ്കര്‍ അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് ബാബു നെല്ലൂളി, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം ധനീഷ് ലാല്‍, ഡിസിസി ജനറല്‍ സെക്രട്ടറി ഇടക്കുനി അബ്ദുറഹ്മാന്‍, എം.പി കേളുകുട്ടി, സുജിത്ത് ഒളവണ്ണ, സി.വി സംജിത്ത്, ജിജിത്ത് പൈങ്ങോട്ടുപുറം, രജിന്‍ ദാസ് സംസാരിച്ചു. അബ്ദുല്‍ ഹമീദ് സ്വാഗതം പറഞ്ഞു.അഫ്‌ന, അതുല്യ, സവാദ് ,വിഷ്ണു, സൂരജ്, സല്‍മാന്‍, അഖില്‍, വിഷ്ണു രാജന്‍, ഉബൈദ് ,അമ്പി, റജിന്‍, ഇഫ്ത്തിക്കര്‍ എന്നിവരാണ് ഉപവാസം അനുഷ്ടിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here