കരിങ്കൊടി കാണിച്ച കെഎസ്‌യു പ്രവര്‍ത്തകനെ മര്‍ദ്ദിച്ച് സിപിഎം പ്രവര്‍ത്തകര്‍, പൊലീസ് വാഹനത്തിനുള്ളില്‍ വച്ചും മര്‍ദനം
കണ്ണൂരില്‍ മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ കരിങ്കൊടി കാണിച്ചതിന് കെഎസ്‌യു പ്രവര്‍ത്തകര്‍ക്കു നേരെ സിപിഎം പ്രവര്‍ത്തകരുടെ ആക്രമണം. കെഎസ്‌യു ജില്ലാ സെക്രട്ടറി ഫര്‍ഹാനാണ് മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചത്. തളിപ്പറമ്പിലെ മുഖ്യമന്ത്രിയുടെ കില ക്യാമ്പസിലെ ഉദ്ഘാടന പരിപാടിയിലേക്കുള്ള യാത്രാമധ്യേയാണ് സംഭവം. സിറ്റി പൊലീസ് കമ്മീഷണറുടെ സാന്നിധ്യത്തിലായിരുന്നു മര്‍ദനം. മുഖ്യമന്ത്രിയുടെ വാഹനത്തിനു നേരെ മുന്നില്‍നിന്ന് ഓടിയെത്തിയ ഫര്‍ഹാന്‍ കരിങ്കൊടി കാട്ടി മുദ്രാവാക്യം വിളിക്കുകയായിരുന്നു. തൊട്ടുപിന്നാലെ പൊലീസ് വാഹനത്തിലെത്തിയ സിറ്റി പൊലീസ് കമ്മിഷണര്‍ ഫര്‍ഹാനെ പിടിച്ചെങ്കിലും ചെങ്കൊടിയുമായി ഓടിയെത്തിയ സിപിഎം പ്രവര്‍ത്തകര്‍ അയാളെ […]









