Kerala News

കേരളവര്‍മയിലെ തിരഞ്ഞെടുപ്പ് അട്ടിമറി; മന്ത്രി ആര്‍ ബിന്ദുവിന്റെ വീട്ടിലേക്കുള്ള കെഎസ്‌യു മാര്‍ച്ചില്‍ സംഘര്‍ഷം

  • 6th November 2023
  • 0 Comments

മന്ത്രി ആര്‍ ബിന്ദുവിന്റെ വീട്ടിലേക്കുള്ള കെഎസ്‌യു മാര്‍ച്ചില്‍ സംഘര്‍ഷം. മാര്‍ച്ചിനു നേരെ രണ്ട് തവണ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. സംഘര്‍ഷത്തില്‍ കെഎസ്‌യു പ്രവര്‍ത്തകക്ക് തലയ്ക്ക് പരിക്കേറ്റു. മറ്റ് കെഎസ്‌യു പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിട്ടുണ്ട്. കേരളവര്‍മയിലെ തിരഞ്ഞെടുപ്പ് എസ്എഫ്‌ഐ അട്ടിമറിച്ചുവെന്ന് ആരോപിച്ച കെ എസ് യു തിരഞ്ഞെടുപ്പില്‍ ഇടപെട്ട മന്ത്രി ആര്‍ ബിന്ദു രാജിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് മാര്‍ച്ച് സംഘടിപ്പിച്ചത്.

Kerala News

മഹാരാജാസിൽ അധ്യാപകനെ അവഹേളിച്ച സംഭവം; നടപടി രാഷ്ട്രീയ പ്രേരിതം; അധ്യാപകനൊപ്പമെന്ന് കെ എസ് യു

  • 15th August 2023
  • 0 Comments

മഹാരാജാസ് കോളേജിൽ കാഴ്ച പരിമിതിയുള്ള അധ്യാപകനെ അവഹേളിച്ച സംഭവത്തിൽ കെ എസ് യു അധ്യാപകനൊപ്പമാണെന്ന് സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍. യൂണിറ്റ് വൈസ് പ്രസിഡന്റിനെതിരെയുള്ള നടപടി രാഷ്ട്രീയ പ്രേരിതമാണെന്നും ഗൂഢാലോചന നടന്നിട്ടുണ്ടെന്നും പരാതി നൽകുമെന്നും അലോഷ്യസ് സേവ്യര്‍ പറഞ്ഞു. മുഹമ്മദ് ഫാസിലിന് സംഭവവുമായി ബന്ധമില്ലെന്നും ഗൂഢാലോചനയിൽ മാധ്യമങ്ങളും കൂട്ട് നിന്നുവെന്നും അലോഷ്യസ് സേവ്യര്‍ ആരോപിച്ചു. അധ്യാപകനെ അപമാനിച്ച സംഭവത്തില്‍ കെഎസ്‌യു യൂണിറ്റ് വൈസ് പ്രസിഡന്റ് ഫാസില്‍ അടക്കം ആറ് പേരെസസ്‌പെൻഡ് ചെയ്തിരുന്നു.പൊളിറ്റിക്കല്‍ സയന്‍സ് അധ്യാപകനായ പ്രിയേഷിനെയാണ് വിദ്യാര്‍ത്ഥികള്‍ […]

Kerala

വിദ്യയ്‌ക്കു വേണ്ടി സംവരണ മാനദണ്ഡങ്ങൾ ലംഘിച്ചു; കാലടി സർവകലാശാലയിലേക്ക് കെ എസ് യു പ്രവ‌ർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം

കൊച്ചി: കാലടി സംസ്‌കൃത സർവകലാശാലയിലേക്ക് കെ എസ് യു പ്രവ‌ർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം. വിദ്യ വിജയനുവേണ്ടി സംവരണ മാനദണ്ഡങ്ങൾ ലംഘിച്ചെന്നാരോപിച്ചാണ് പ്രതിഷേധ മാർച്ച്. പൊലീസും പ്രവർത്തകരും തമ്മിൽ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ എസ് യു പ്രവർത്തകർ സർവകലാശാലയിലേക്ക് എത്തുകയായിരുന്നു. ബാരിക്കേടുകൾ മറിച്ചിടാൻ ശ്രമിച്ചതോടെ പൊലീസ് ഇടപെട്ടു. ഇതോടെയാണ് പ്രവർത്തകരും പൊലീസും തമ്മിൽ വാക്കുതർക്കവും, സംഘർഷവുമുണ്ടായത്. സർവകലാശാലയുടെ വിജ്ഞാപനത്തിൽ പത്തു സീറ്റുകളായിരുന്നു ഉണ്ടായിരുന്നത്. ഇത് മറികടന്നാണ് വിദ്യയടക്കം 15 പേർക്ക് […]

Kerala News

എൻസിആർടി പാഠപുസ്തകത്തിൽ കാവിവൽക്കരണം; കെ എസ് യു മാർച്ചിൽ സംഘർഷം; പോലീസ് ജല പീരങ്കി പ്രയോഗിച്ചു

  • 17th April 2023
  • 0 Comments

എൻ സി ആർ ടി പാഠപുസ്തകത്തിൽ കാവിവൽക്കരണം നടത്തുന്നുവെന്നാരോപിച്ച് കെ എസ യു പ്രവർത്തകർ എജീസ് ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം.പോലീസിന് നേരെ കല്ലെറിഞ്ഞ പ്രവർത്തകർക്ക് നേരെ പോലീസ് ജല പീരങ്കി ഉപയോഗിച്ചു . ഇതിനിടെ ഒരു പ്രവർത്തകനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ കൊണ്ട് പോയി. പിന്നാലെ കെഎസ് യു പ്രവർത്തകർ എം ജി റോഡ് ഉപരോധിക്കുകയാണ്

National News

മാലിന്യമാണെന്ന് ഉറപ്പുള്ളതിനെ കൃത്യമായി വേസ്റ്റ് ബോക്സിലിടുക ; അനിൽ ആന്റണിക്കെതിരെ കെ.എസ്.യു.

  • 6th April 2023
  • 0 Comments

ബി ജെ പി യിൽ ചേർന്ന അനിൽ ആന്റണിക്കെതിരെ കെ.എസ്.യു. രാഷ്ട്രീയ മാലിന്യങ്ങൾക്ക് തീ പിടിക്കുന്നത് പുതിയ വാർത്തയല്ലെന്നും തീ പിടിക്കുന്നവരെ തിരിച്ചറിയണമെന്ന് കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു. അനിൽ ആന്റണിയെ പോലുള്ള മാലിന്യങ്ങൾക്ക് തീ പിടിക്കുമ്പോൾ വിഷപ്പുക ശ്വസിക്കേണ്ടി വരുന്നത് മെറിറ്റിൽ പണി എടുക്കുന്ന സാധാരണ പ്രവർത്തകരാണെന്നും അത് നേതൃത്വം ഓർമിക്കണമെന്നും അലോഷ്യസ് സേവ്യർ തന്റെ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. അലോഷ്യസ് സേവ്യറിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം: […]

Kerala

മുഖ്യമന്ത്രിക്കെതിരെയുള്ള പ്രതിഷേധം; കോഴിക്കോട് രണ്ട് കെഎസ് യു പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു

  • 19th February 2023
  • 0 Comments

കോഴിക്കോട് രണ്ട് കെഎസ് യു പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കാൻ എത്തിയവരെന്ന പേരിലാണ് കസ്റ്റഡിയിൽ എടുത്തത്. കെഎസ് യു ജില്ല വൈസ് പ്രസിഡന്റ്‌ സൂരജ്, എലത്തൂർ ബ്ലോക്ക്‌ പ്രസിഡന്റ്‌ രാഗിൻ എന്നിവരെയാണ് കസ്റ്റഡിയിൽ എടുത്തത്. വെസ്റ്റ്ഹിൽ ചുങ്കത്ത് നിന്നാണ് ഇരുവരെയും കസ്റ്റഡിയിൽ എടുത്തത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി പാലക്കാട്ടും കണ്ണൂരിലും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കരുതല്‍ തടങ്കലിലാക്കിയിരുന്നു. 151 വകുപ്പ് പ്രകാരമുള്ള കരുതല്‍ തടങ്കലാണെന്നാണ് പൊലീസ് അറിയിച്ചത്. എന്നാൽ പാലക്കാട് ഇറങ്ങിയ […]

Kerala News

കരിങ്കൊടി പ്രതിഷേധത്തിനിടെ പോലീസ് കെഎസ്‌യു പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന് പരാതി

  • 12th February 2023
  • 0 Comments

കളമശ്ശേരിയില്‍ മുഖ്യമന്ത്രിക്കെതിരായ കരിങ്കൊടി പ്രതിഷേധത്തിനിടെ കെഎസ്‌യു പ്രവര്‍ത്തകയോട് പൊലീസ് അപമര്യാദയായി പെരുമാറിയെന്ന് പരാതി.ഇന്നലെയാണ് കൊച്ചിയില്‍ മുഖ്യമന്ത്രിക്കെതിരായ കരിങ്കൊടി പ്രതിഷേധം നടന്നത്. കെഎസ്‌യു പ്രവര്‍ത്തക മിവ ജോളിയെ പൊലീസ് ബലമായി കോളറില്‍ പിടിച്ച് പ്രതിഷേധസ്ഥലത്തുനിന്നും നീക്കം ചെയ്യുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് കോണ്‍ഗ്രസ് പരാതിയുമായി മുന്നോട്ടുപോകുന്നത്. കളമശേരി യിൽ പെൺകുട്ടിയോട് പോലീസുകാരൻ മോശമായി പെരുമാറിയ സംഭവം,കയ്യും കെട്ടി നോക്കി നിൽക്കില്ലെന്ന് വിഡി സതീശന്‍ വ്യക്തമാക്കി. വനിതാ പ്രവർത്തകർക്കും സമരം ചെയ്യണം. പൊലീസുകാർക്ക് എതിരെ നടപടി വേണമെന്നും അദ്ദേഹം […]

Kerala News

ബജറ്റിൽ വിദ്യാർത്ഥികളോട് അവഗണന. പെട്രോൾ ഡീസൽ വില വർധനവ് പിൻവലിക്കണം അല്ലെങ്കിൽ ശക്തമായ പ്രതിഷേധം; കെ എസ് യു.

  • 3rd February 2023
  • 0 Comments

ബജറ്റിൽ വിദ്യാർത്ഥികളോട് കടുത്ത അവഗണനയെന്ന് കെ എസ് യു .കേരളത്തിന്റെ വിദ്യാഭ്യാസ മേഖല നിരന്തരം പ്രശ്നവല്‍കൃതമാകുന്ന കാലഘട്ടത്തിലാണ് ഇത്തരത്തിലുള്ള ഒരു ബജറ്റ് പ്രഖ്യാപനം നടന്നത്. അനേകായിരം വിദ്യാർത്ഥികൾ അനുദിനം ഉന്നത വിദ്യാഭ്യാസത്തിനായി വിദേശരാജ്യങ്ങളെ ആശ്രയിക്കുന്ന സ്ഥിതിയുണ്ടായിരുന്നിട്ടും നിലവിലെ വിദ്യാഭ്യാസ രംഗത്തിന് ആശ്വാസമാകുന്നതല്ല ബജറ്റ്. അനിയന്ത്രിതമായ രാഷ്ട്രീയ ഇടപെടലുകൾ കൊണ്ടും സ്വജന പക്ഷപാതം കൊണ്ടും കുത്തഴിഞ്ഞു കിടക്കുന്ന കേരളത്തിലെ സർവകലാശാലകളിലെ അധ്യാപക നിയമനങ്ങളിൽ കൃത്യത വരുത്താനോ , നൂതന തൊഴിൽ സാധ്യതകൾക്ക് അനുസൃതമായ പുതിയ കോഴ്സുകൾ ആരംഭിക്കണമെന്ന നിർദ്ദേശങ്ങളോ […]

Kerala News

‘വർഗീയതയും കമ്യൂണിസവും ഒരുമിച്ച് ശ്രമിച്ചിട്ടും, ഇന്ത്യ പറഞ്ഞു, ഇന്ത്യ ഈസ് ഇന്ദിര; ഉയർത്തി കെട്ടി കെ എസ് യു മഹാരാജാസിൽ ബാനർ പോര്

  • 13th August 2022
  • 0 Comments

എറണാകുളം മഹാരാജാസ് കോളേജിൽ കെ.എസ്.യു എസ്.എഫ്.ഐ ബാനർ പോര്.കെ എസ് യുവാണ് പുതിയ ബാനർ കെട്ടിയിരിക്കുന്നത്. ‘വര്‍ഗീയതയും കമ്മ്യൂണിസവും ഒരുമിച്ച് ശ്രമിച്ചിട്ടും ഇന്ത്യ പറഞ്ഞത് ഇന്ത്യ ഈസ് ഇന്ദിര ഇന്ദിര ഈസ് ഇന്ത്യ’ എന്നാണ് കെ എസ് യു ബാനറിൽ എഴുതിയിരിക്കുന്നത്.എസ്.എഫ്.ഐ നിരോധിക്കണമെന്ന ആവശ്യം ഹൈബി ഈഡന്‍ എം.പി പാര്‍ലമെന്‍റില്‍ ഉന്നയിച്ചതിന് പിന്നാലെയാണ് കോളേജ് കവാടത്തില്‍ ആദ്യ ബാനർ എത്തിയത്.‘ഇന്ദിരയ്ക്ക് കഴിഞ്ഞിട്ടില്ല, പിന്നല്ലേ ഈഡന്’ഇതായിരുന്നു എസ്എഫ്ഐയുടെ ആദ്യ ബാനർ.ഇതിന് മറുപടിയായി ജനഹൃദയങ്ങളിലാണ് ഇന്ദിരയും ഈഡനും എന്ന് കെ […]

Kerala News

ജനഹൃദയങ്ങളിലുണ്ട് അടിയന്തരാവസ്ഥയുടെ നെറികേടുകളിലൂടെ;കെഎസ്‌യു ബാനര്‍ മറച്ച് എസ്എഫ്‌ഐ

  • 12th August 2022
  • 0 Comments

മഹാരാജാസ് കോളജില്‍ എസ്എഫ്‌ഐയുടെ ബാനറിന് മറുപടിയായി കെഎസ്‌യു ഉയര്‍ത്തിയ ബാനര്‍ മറച്ച് എസ്എഫ്‌ഐയുടെ പുതിയ ബാനര്‍.ഇന്ദിരാഗാന്ധി ക്രൂരയായ ഭരണാധികാരി തന്നെയാണെന്നും ഇന്ത്യന്‍ ജനാധിപത്യത്തെ ഇരുണ്ടകാലത്തിലേക്ക് തള്ളിവിട്ടത് ഇന്ദിരയാണെന്ന് ബാനര്‍ ഉയര്‍ത്തിയ ഫോട്ടോ പങ്കുവച്ച് മഹാരാജാസിലെ എസ്എഫ്‌ഐക്കാര്‍ വ്യക്തമാക്കി.ജനഹൃദയങ്ങളിലാണ് ഇന്ദിരയും ഈഡനും എന്നെഴുതിയ ബാനര്‍ ഇന്നലെ കെഎസ്‌യു ഉയര്‍ത്തിയിരുന്നു. അതിന് തുടര്‍ മറുപടി ആയാണ് പുതിയ ബാനാര്‍ എസ്എഫ്‌ഐ ഉയര്‍ത്തിയത്.എസ്എഫ്‌ഐ നിരോധിക്കണമെന്ന ഹൈബി ഈഡന്‍ എംപിയുടെ പരാമര്‍ശത്തില്‍ പ്രതിഷേധവുമായി എസ്എഫ്‌ഐ ഇന്ദിരയ്ക്ക് കഴിഞ്ഞിട്ടില്ല, പിന്നല്ലേ ഈഡന് എന്നെഴുതിയ ബാനര്‍ […]

error: Protected Content !!