Kerala

മുഖ്യമന്ത്രിക്കെതിരെയുള്ള പ്രതിഷേധം; കോഴിക്കോട് രണ്ട് കെഎസ് യു പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു

കോഴിക്കോട് രണ്ട് കെഎസ് യു പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കാൻ എത്തിയവരെന്ന പേരിലാണ് കസ്റ്റഡിയിൽ എടുത്തത്. കെഎസ് യു ജില്ല വൈസ് പ്രസിഡന്റ്‌ സൂരജ്, എലത്തൂർ ബ്ലോക്ക്‌ പ്രസിഡന്റ്‌ രാഗിൻ എന്നിവരെയാണ് കസ്റ്റഡിയിൽ എടുത്തത്. വെസ്റ്റ്ഹിൽ ചുങ്കത്ത് നിന്നാണ് ഇരുവരെയും കസ്റ്റഡിയിൽ എടുത്തത്.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി പാലക്കാട്ടും കണ്ണൂരിലും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കരുതല്‍ തടങ്കലിലാക്കിയിരുന്നു. 151 വകുപ്പ് പ്രകാരമുള്ള കരുതല്‍ തടങ്കലാണെന്നാണ് പൊലീസ് അറിയിച്ചത്. എന്നാൽ പാലക്കാട് ഇറങ്ങിയ മുഖ്യമന്ത്രിക്ക് നേരെ സുരക്ഷ മറികടന്ന് കരിങ്കൊടി പ്രതിഷേധമുണ്ടായി. ചാലിശ്ശേരിയില്‍ വെച്ചാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ചത്. തുടർന്ന് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!