അന്യസംസ്ഥാനത്ത് അകപ്പെട്ട വിദ്യാര്‍ത്ഥികളെയും കേരളീയരെയും തിരിച്ചെത്തിക്കാന്‍ കേന്ദ്ര കേരള സര്‍ക്കാര്‍ നടപടി സ്വീകരിക്കുക , സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന പ്രവാസികള്‍ക്ക് സര്‍ക്കാര്‍ സഹായം നല്‍കുക എന്നാവശ്യപ്പെട്ട് കൊണ്ട് കെഎസ്‌യു സംസ്ഥാന കമ്മറ്റി ആഹ്വാനം ചെയ്ത നില്‍പ്പ് സമരത്തിന്റെ ഭാഗമായി ചാത്തമംഗലം മണ്ഡലം കെഎസ്‌യു കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ചാത്തമംഗലം പഞ്ചായത്ത് ഓഫീസിനു മുന്നില്‍ സമരം നടത്തി. സമരത്തില്‍ ഡിസിസി സെക്രട്ടറി എടക്കുനി അബ്ദുറഹ്മാന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഷെരീഫ് മലയമ്മ മുഖ്യപ്രഭാഷണം നടത്തി. ജവഹര്‍ ബാലജനവേദി സംസ്ഥാന വൈസ് പ്രസിഡണ്ട് അബ്ദുല്‍ ഹമീദ് അധ്യക്ഷത വഹിച്ചു.ഷിറാസ് വെള്ളലശ്ശേരി അഖില്‍ ചാത്തമംഗലം എന്നിവര്‍ നേതൃത്വം നല്‍കി അമീര്‍ വെള്ളലശ്ശേരി നന്ദിയും പറഞ്ഞു.
കെഎസ്‌യു നില്‍പ്പ് സമരം നടത്തി

