Trending

‘എന്നെ ബലിയാടാക്കി, എല്ലാം കോടതിയിൽ തെളിയിക്കും’: MDMA മോഷണ കേസിൽ എസ്ഐ അനസ് തൗഫീഖ് കസ്റ്റഡിയിൽ

കൊച്ചി: സെൻട്രൽ പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ച എം ഡി എം എ മോഷ്ടിച്ച കേസിൽ എസ്‌ഐ അനസ് തൗഫീഖിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. 5 ദിവസത്തേക്കാണ് കസ്റ്റഡി. തന്നെ ബലിയാടാക്കിയതെന്നും, ഉന്നത ഉദ്യോഗസ്ഥർക്ക് അടക്കം പങ്കുണ്ടെന്നും അനസ് ആരോപിച്ചു.

തൊണ്ടി മുതലായി എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ച 87 ഗ്രാം എം ഡി എം എ അനസ് മോഷ്ടിച്ചുവെന്നാണ് കേസ്. മോഷണം പിടിക്കപ്പെട്ടത്തോടെ 200 ഗ്രാം എം ഡി എം എ തിരികെ സ്റ്റോർ റൂമിൽവെച്ച് രക്ഷപെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. കേസിൽ അനസിനെ വിശദമായി ചോദ്യം ചെയ്യാനാണ് പൊലീസ് നീക്കം. 8 ദിവസത്തേക്ക് കസ്റ്റഡിയിൽ ചോദിച്ചെങ്കിൽ അഞ്ചുദിവസത്തേക്കാണ് കസ്റ്റഡി അനുവദിച്ചത്.

തൊണ്ടി മുതലിന്റെ ഉത്തരവാദിത്വം SHO യ്ക്ക് എന്ന് അനസ് കോടതിയിൽ പറഞ്ഞു. തന്നെ ബോധപൂർവം കുടുക്കാൻ ശ്രമം നടക്കുന്നതായും പ്രതികരിച്ചു. സ്റ്റേഷനിൽ നിന്ന് മോഷ്ടിച്ച എം ഡി എം എ അനസ് ലഹരി മാഫിയുടെ സഹായത്തോടെ വിറ്റുവെന്നും പൊലീസിന്. തിരികെ സ്റ്റോർ റൂമിൽ എത്തിച്ച എംഡിഎംഎ വാങ്ങിയ സ്ഥലവും പൊലീസ് അന്വേഷിച്ചു വരികയാണ്. തൂഫാൻ റെയ്ഡിന്റെ അടക്കം വിവരങ്ങൾ അനസ് ലഹരി മാഫിയക്ക് കൈമാറിയതായും ആരോപണമുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!