Trending

പാർട്ടിയിൽ ‘പിണറായിസം’ മാത്രം, കമ്മ്യൂണിസ്റ്റ് മൂല്യങ്ങൾ തകർന്നു; സിപിഐ എം വിട്ട് എസ്ആർ വിനയകുമാർ

തിരുവനന്തപുരം: സിപിഐഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാ സഹോദരന്‍ സിപിഐഎമ്മിന് പുറത്തേക്കെന്ന് റിപ്പോര്‍ട്ട്. സിപിഐഎം അംഗമായിരുന്ന കോടിയേരിയുടെ ഭാര്യാ സഹോദരന്‍ എസ് ആര്‍ വിനയകുമാര്‍ പാര്‍ട്ടി അംഗത്വം പുതുക്കിയില്ല. പാര്‍ട്ടിയില്‍ പിണറായിസം ശക്തിപ്പെടുന്നുവെന്ന ആരോപണം ഉന്നയിച്ചാണ് പാര്‍ട്ടി ബന്ധം ഉപേക്ഷിക്കുന്നത്. തിരുവനന്തപുരം കേശവദാസപുരം ബ്രാഞ്ച് കമ്മിറ്റി അംഗമായിരുന്നു വിനയകുമാര്‍. തലശ്ശേരി മുന്‍ എംഎല്‍എയും സിപിഐഎം നേതാവുമായിരുന്ന എം വി രാജഗോപാലന്‍ മാസ്റ്ററുടെ മകന്‍ കൂടിയാണ് പതിറ്റാണ്ടുകള്‍ നീണ്ട പാര്‍ട്ടി ബന്ധം ഉപേക്ഷിക്കുന്നത്. കോടിയേരി ബാലകൃഷ്ണന് അര്‍ഹിച്ച യാത്രയയപ്പ് പാര്‍ട്ടി നല്‍കിയില്ലെന്ന വിമര്‍ശനം വിനയകുമാര്‍ ഉന്നയിച്ചിരുന്നു. കോടിയേരിയുടെ യാത്രയയപ്പുമായി ബന്ധപ്പെട്ട വിമര്‍ശനം പാര്‍ട്ടി നേതൃത്വവുമായുള്ള അകല്‍ച്ചയ്ക്ക് കാരണമായി എന്നാണ് വിവരം. കെല്‍പാം എംഡിയായിരിക്കെ അഴിമതി കണ്ടെത്തിയ എസ് ആര്‍ വിനയകുമാറിനെ ചുമതലയില്‍ നിന്ന് മാറ്റിയതും വിവാദമായിരുന്നു.

കോടിയേരി ബാലകൃഷ്ണന്‍ മരിച്ചതിന് ശേഷം കണ്ണൂരിലേക്ക് വിലാപയാത്ര കൊണ്ടു പോയില്ല എന്നതിനെ ചൊല്ലി പാര്‍ട്ടിക്കുള്ളില്‍ ചില ആഭ്യന്തര ചര്‍ച്ചകള്‍ ഉടലെടുത്തിരുന്നു. അതിന്റെ ഭാഗമായി കുടുംബത്തിനും എതിര്‍പ്പ് ഉണ്ടായിരുന്നു എന്നാണ് വിവരം. ഇത് സാമൂഹ്യമാധ്യമങ്ങളിലൂടെ തുറന്ന് പറഞ്ഞ ആളാണ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിയുടെ സഹോദരന്‍ എസ് ആര്‍ വിനയകുമാര്‍. കഴിഞ്ഞ കുറേ കാലമായി ഇദ്ദേഹത്തിന് പാര്‍ട്ടിയുമായി ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു.

കുടുംബം ചില എതിര്‍പ്പുകള്‍ പ്രകടിപ്പിച്ചതിന് പിന്നാലെയാണ് കെല്‍പാം എംഡി സ്ഥാനത്തിരുന്ന വിനയകുമാറിനെതിരെ നീക്കങ്ങള്‍ ഉണ്ടായത്. അഴിമതിയുടെ പേരില്‍ മാറ്റുകയും ചീട്ട് കളിയുടെ പേരില്‍ ക്ലബ്ബില്‍ വെച്ച് അദ്ദേഹത്തെ കസ്റ്റഡിയില്‍ എടുക്കുന്ന സാഹചര്യവുമടക്കം ഉണ്ടായിരുന്നു. അതുമൂലം ചില പ്രശ്‌നങ്ങളും പാര്‍ട്ടിയുമായി നിലനില്‍ക്കുകയായിരുന്നു. എങ്കില്‍പ്പോലും പാര്‍ട്ടിക്കകത്ത് തന്നെ കഴിഞ്ഞ കുറച്ച് കാലമായി അദ്ദേഹം ഉറച്ച് നില്‍ക്കുകയായിരുന്നു. പാര്‍ട്ടി അംഗത്വം പുതുക്കാത്തതിനെ കുറിച്ച് ചോദിക്കുമ്പോള്‍ പാര്‍ട്ടി എന്നാല്‍ പിണറായി ആയി മാറി എന്നായിരുന്നു വിനയകുമാറിന്റെ മറുപടി. അദ്ദേഹം വമറ്റൊരു രാഷ്ട്രീയ പാര്‍ട്ടിയില്‍ ഉടന്‍ ചേരും എന്നാണ് വിവരം. എന്നാല്‍ അത് സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!