Kerala Local

രോഗികളുടെ എണ്ണം എഴുപതിനായിരം കടന്ന് രാജ്യം കോവിഡ് പിടിമുറുക്കുന്നു

ന്യൂ ഡൽഹി : രാജ്യത്ത് ആശങ്ക ഉയര്‍ത്തി കോവിഡ് കുതിച്ചുയരുന്നു മൂന്ന് ദിവസത്തിനിടെ അറുപതിനായിരത്തിൽനിന്ന്‌ എഴുപതിനായിരത്തിൽ എത്തി.70783 പേർക്കാണ് നിലവിൽ രോഗം സ്ഥിരീകരിച്ചത്. രോഗ വ്യാപന സാധ്യത കൂടുതൽ എന്ന് വിലയിരുത്തൽ. ലോക്ക് ഡൗണിൽ ജങ്ങൾക്കു നൽകിയ ഇളവുകൾ തിരിച്ചടിയായെന്നാണ് വിലയിരുത്തൽ.

ഞാറാഴ്ച മാത്രം 4213 പേര്‍ക്കാണ് ഇന്ത്യയില്‍ കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് മരണം 2293 ആയി ഉയർന്നു . മഹാരാഷ്ട്രയില്‍ ഇതുവരെ കോവിഡ് ബാധിതര്‍ 23 ,401 ആയി. ഇതുവരെ മരിച്ചത് 868 ആയി ഉയർന്നു. ഗുജറാത്തില്‍ 8542 പേരും ഡല്‍ഹിയില്‍ 7233 പേരും കോവിഡ് ബാധിച്ച് ചികില്‍സയിലാണ്. ഗുജറാത്തില്‍ 513 പേരും മധ്യപ്രദേശില്‍ 221 പേരും കോവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്. രാജ്യത്ത് ഇതുവരെ 20,917 പേര്‍ കോവിഡ് രോഗമുക്തരായതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

സംസ്ഥാനത്ത് അതെ സമയം ഏഴു പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. വിദേശത്ത് നിന്ന് വന്നവരും അന്യ സംസ്ഥാനത്തിൽ നിന്നും എത്തിയവർക്കും രോഗം കണ്ടെത്തിയത് അതോടൊപ്പം. വായ്നാട്ടിൽ പതിനൊന്നു മാസം മാത്രം പ്രായമുള്ള കുഞ്ഞിന് രോഗം ബാധിച്ചു

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!