Kerala News

പകരമിറക്കാൻ ബസുകളില്ല; 15 വര്‍ഷത്തിലേറെ പഴക്കമുള്ള കെ.എസ്.ആര്‍.ടി.സി. ബസുകള്‍ തുടർന്നും ഓടിക്കാൻ കേരളം

  • 9th April 2023
  • 0 Comments

15 വര്‍ഷത്തിലേറെ പഴക്കമുള്ള കെ.എസ്.ആര്‍.ടി.സി. ബസുകള്‍ തുടർന്നുമോടിക്കാൻ കേരളം. ഇവയുടെ രജിസ്ട്രഷൻ റദ്ദാക്കിയ കേന്ദ്ര സർക്കാർ തീരുമാനം തള്ളാൻ സംസ്ഥാന സർക്കാറിന്റെ തീരുമാനം. അനുമതിക്ക് വേണ്ടി സർക്കാർ പ്രത്യേക ഉത്തരവിറക്കും. എന്നാൽ കെ എസ് ആർ ടി സിക്ക് മാത്രമേ ഈ ഇളവ് ലഭിക്കുകയുള്ളൂ. മറ്റ് സർക്കാർ വാഹനങ്ങൾക്ക് ഈ ഇളവ് ലഭ്യമല്ല അവ റോഡുകളിൽ നിന്ന് പിൻവലിക്കേണ്ടി വരും. പകരം ബസുകളില്ലാത്തതാണ് കേന്ദ്രതീരുമാനത്തിനെതിരേ നീങ്ങാന്‍ സംസ്ഥാന സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. വാഹൻ സോഫ്റ്റ്​വെയർ കരിമ്പട്ടികയിലേക്ക് മാറ്റിയതില്‍ 1622 […]

Kerala News

ലോൺ അടവ് മുടങ്ങി, എല്ലാരോടും തരാം തരാം എന്ന് പറയുന്നത് നാണക്കേട്: അഖില

  • 2nd April 2023
  • 0 Comments

സത്യം പറഞ്ഞതിനാണ് തനിക്കെതിരെ നടപടി എടുത്തതെന്ന് കെഎസ്ആർടിസി വനിതാ കണ്ടക്ടര്‍ അഖില. 41 ദിവസമായി ശമ്പളം ലഭിച്ചില്ലെന്നത് സത്യമായിരുന്നു. പ്രതിഷേധിച്ച് സര്‍ക്കാരിനെ ഇകഴ്ത്താനല്ല ശ്രമിച്ചത്. പണമില്ലാതെ ജീവിക്കാനാകില്ല. ഒരുദിവസം മാത്രമാണ് പ്രതിഷേധിച്ചതെന്നും അഖില പറഞ്ഞു. ‘‘കള്ളത്തരം ചെയ്തിട്ട് ഉണ്ടായ നടപടിയല്ല. സത്യം പറഞ്ഞതിനാണ് നടപടിയെടുത്തത്. കള്ളം പറഞ്ഞിട്ടില്ല. 41 ദിവസമായി ശമ്പളം കിട്ടിയില്ല എന്നത് സത്യമായിരുന്നു. അപകീർത്തിപ്പെടുത്താനോ സ്ഥാപനത്തെ ഇകഴ്ത്തിക്കാണിക്കാനോ വേണ്ടി ചെയ്തതല്ല. പണം ഇല്ലാതെ ജീവിക്കാൻ പറ്റില്ലല്ലോ. എല്ലാ കാര്യത്തിനും പണം വേണം. അതിനുവേണ്ടിയാണ് ജോലി […]

Kerala

ജോലി ചെയ്താൽ കൂലി കിട്ടണം,കിട്ടിയില്ലെങ്കിൽ തൊഴിലാളികൾ അത് ചോദിച്ച് വാങ്ങും: വി ഡി സതീശൻ

  • 2nd April 2023
  • 0 Comments

തിരുവനന്തപുരം: ശമ്പളം മുടങ്ങിയതിനെതിരെ പ്രതിഷേധ ബാഡ്ജ് കുത്തിയ വനിത കണ്ടക്ടറെ സ്ഥലംമാറ്റിയ നടപടിക്കെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ജോലി ചെയ്താൽ കൂലി കിട്ടണമെന്നും കിട്ടിയില്ലെങ്കിൽ തൊഴിലാളികൾ അത് ചോദിച്ച് വാങ്ങുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. സമരങ്ങളോടും പ്രതിഷേധങ്ങളോടും എന്തിനാണ് അസഹിഷ്ണുതയെന്ന് ചോദിച്ചുകൊണ്ടാണ് കണ്ടക്ടർ അഖിലയെ സ്ഥലം മാറ്റിയതിനെതിരെ വിഡി സതീശൻ രംഗത്ത് വന്നത്. ‘ശമ്പളരഹിത സേവനം 41-ാം ദിവസം’ എന്ന ബാഡ്ജ് ധരിച്ച് ജോലി ചെയ്യുന്ന വനിതാ കണ്ടക്ടറുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയിരുന്നു. […]

Kerala Local News

സർക്കാരിനെ അപകീർത്തിപ്പെടുത്തി; ശമ്പളമില്ലെന്ന ബാഡ്ജ് ധരിച്ച വനിതാ കണ്ടക്ടർക്ക് സ്ഥലം മാറ്റം

  • 1st April 2023
  • 0 Comments

വൈക്കം ∙ ശമ്പളമില്ലാത്ത നാല്‍പത്തിയൊന്നാം ദിവസമെന്ന ബാഡ്ജ് ധരിച്ച് ഡ്യൂട്ടി ചെയ്ത് പ്രതിഷേധിച്ച കെഎസ്ആര്‍ടിസിയിലെ വനിതാ കണ്ടക്ടര്‍ക്കെതിരെ നടപടി.വൈക്കം ഡിപ്പോയിലെ അഖില എസ്.നായരെ പാലായിലേക്ക് സ്ഥലംമാറ്റി. അഖിലയുടെ പ്രതിഷേധം സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തിയെന്നാണ് കെഎസ്ആര്‍ടിസിയുടെ നിലപാട്. കഴിഞ്ഞ ജനുവരി 11നായിരുന്നു ശമ്പളം കിട്ടാത്തതിൽ പ്രതിഷേധിച്ച് അഖില ബാ‍ഡ്ജ് ധരിച്ച് ജോലി ചെയ്തത്.ഇവരുടെ ചിത്രം സമൂഹമാധ്യമത്തിൽ വ്യാപകമായി പ്രചരിച്ചിരുന്നു. കെഎസ്ആർടിസി മാനേജ്മെന്റ് നടത്തിയ അന്വേഷണത്തിൽ അഖില അച്ചടക്ക ലംഘനം നടത്തിയതായി ബോധ്യപ്പെട്ടെന്നും ഭരണപരമായ സൗകര്യാർഥം സ്ഥലം മാറ്റുന്നു എന്നുമാണ് ഉത്തരവിൽ […]

Kerala News

കോന്നിയിൽ കെ എസ് ആർ ടി സി ബസ് അപകടത്തിൽ പെട്ടു ; പള്ളിയുടെ കമാനം ഇടിച്ച് തകർത്തു

  • 11th March 2023
  • 0 Comments

കോന്നി പള്ളിപടിയിൽ നിയന്ത്രം വിട്ട കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ടു . കാറിൽ ഇടിച്ച ബസ് നിയന്ത്രണം വിട്ട് സമീപത്തുള്ള പള്ളിയുടെ കമാനം ഇടിച്ചു തകർത്തു. തുടർന്ന് ബസിന് മുകളിലേക്ക് പള്ളിയുടെ കമാനം പൊളിഞ്ഞു വീഴുകയായിരുന്നു. മുൻവശം പൂർണമായും തകർന്ന ബസിലെ യാത്രക്കാരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ബസിന്റെ ഡ്രൈവറുടേയും മുൻവശത്തിരുന്ന സ്ത്രീയുടേയും കാർ ഡ്രൈവറുടേയും നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.

Kerala News

നേര്യമംഗലത്ത് കെ.എസ്.ആര്‍.ടി.സി ബസ് മറിഞ്ഞു;ഡ്രൈവർ ഉറങ്ങിപ്പോയതെന്ന് സംശയം

  • 5th March 2023
  • 0 Comments

നേര്യമംഗലത്ത് കെഎസ്ആർടിസി ബസ് മറിഞ്ഞ് അപകടം. തിരുവനന്തപുരത്ത് നിന്നും മൂന്നാറിലേക്ക് പോകുകയായിരുന്ന ബസാണ് നേര്യമംഗലം വില്ലാൻചിറയ്ക്ക് സമീപത്ത് വെച്ച് അപകടത്തിൽപ്പെട്ടത്.അപകടത്തിൽ ഡ്രൈവർക്ക് സാരമായി പരിക്കേറ്റു. മറ്റാരുടെയും പരിക്ക് ഗുരുതരമല്ല. പരിക്കേറ്റ എല്ലാവരെയും കോതമംഗലം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് രാവിലെ ഏഴരയോടെയാണ് അപകടം നടന്നത്.മുപ്പതു യാത്രക്കാര്‍ ബസ്സിലുണ്ടായിരുന്നു

Kerala News

ഗുരുതര ചട്ട ലംഘനവും, അച്ചടക്കലംഘനവും; വിവിധ സംഭവങ്ങളിൽ ആറ് ജീവനക്കാരെ സസ്‌പെൻഡ് ചെയ്ത് കെഎസ്ആർടിസി

  • 3rd March 2023
  • 0 Comments

ഗുരുതര ചട്ട ലംഘനവും അച്ചടക്ക ലംഘനവും നടത്തി സ്വഭാവ ദൂഷ്യ പ്രവർത്തി കാരണം കോ‍ർപ്പറേഷന്‍റെ സത്പേരിന് കളങ്കം വരുത്തുകയും ചെയ്ത ആറ് ജീവനക്കാരെ വിവിധ സംഭവങ്ങളിൽ കെഎസ്ആർടിസി സസ്പെൻഡ് ചെയ്തു. ഫെബ്രുവരി 28 ന് നടന്ന അപകടത്തിൽരണ്ട് കോളേജ് വിദ്യാർത്ഥികൾ മരിച്ച സംഭവത്തിൽ അപകട കരമായ വിധത്തിൽ ഡ്രൈവ് ചെയ്ത ചടയമംഗലം ഡിപ്പോയിലെ ഡ്രൈവർ ആർ ബിനുവിനെയും, ഉദ്യോ​ഗസ്ഥരിൽ നല്ല മനോഭാവം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി കെഎസ്ആർടിസി ജീവനക്കാർക്ക് വേണ്ടി ഏർപ്പെടുത്തിയ ബിഹേവിയറൽ ചെയ്ഞ്ച് ട്രെയിനിം​ഗിൽ മദ്യപിച്ച് ഹാജരായ […]

Kerala News

കെഎസ്ആര്‍ടിസിയിൽ വിദ്യാർത്ഥികളുടെ നിലവിലെ കണ്‍സെഷന്‍ നിരക്കിൽ മാറ്റില്ല; വാർത്തകൾ അടിസ്ഥാന രഹിതം; ആന്റണി രാജു

  • 28th February 2023
  • 0 Comments

കെഎസ്ആര്‍ടിസി ബസുകളില്‍ സര്‍ക്കാര്‍, എയ്ഡഡ് സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള കണ്‍സെഷന്‍ അതുപോലെ തുടരുമെന്നും നിരക്ക് മാറ്റാനുള്ള ഒരു തീരുമാനവും എടുത്തിട്ടില്ലെന്നും ഗതാഗത മന്ത്രി ആന്റണി രാജു. മറിച്ചുള്ള വാർത്തകൾ അടിസ്ഥാന രഹിതമാണെന്നും മന്ത്രി പറഞ്ഞു. ഈവനിങ് ക്ലാസുകൾക്കും മറ്റും പോകുന്ന നിരവധി റിട്ടയേഡ് ഉദ്യോഗസ്ഥർ കണ്‍സെഷനുവേണ്ടി അപേക്ഷിക്കുന്നതുകൊണ്ട് വയസിന്റെ കാര്യത്തിൽ മാത്രമാണ് ഇപ്പോൾ തീരുമാനമുണ്ടായിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. ‘അണ്‍ എയ്ഡഡ്, സ്വാശ്രയ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് നിലവില്‍ 65 ശതമാനം കണ്‍സെഷനുണ്ട്. വയസിന്റെ കാര്യത്തില്‍ മാത്രമാണ് ഇപ്പോള്‍ തീരുമാനമുണ്ടായിരിക്കുന്നത്. കാരണം […]

Kerala News

കെഎസ്ആര്‍ടിസിയില്‍ സ്വയം വിരമിക്കൽ പദ്ധതി;7200 പേരുടെ പട്ടിക തയ്യാറാക്കി

  • 25th February 2023
  • 0 Comments

കെ.എസ്.ആര്‍.ടി.യില്‍ നിര്‍ബന്ധിത വി.ആര്‍.എസ്. പദ്ധതി നടപ്പിലാക്കാനൊരുങ്ങി മാനേജ്‌മെന്റ്.കുറച്ച് ജീവനക്കാര്‍ വിആര്‍എസ് എടുക്കുന്നതോടെ ശമ്പള പ്രതിസന്ധിക്ക് ഒരു പരിധി വരെ പരിഹാരമായേക്കുമെന്നാണ് വിലയിരുത്തല്‍.50 വയസ്സ് കഴിഞ്ഞവർക്കും 20 വർഷം സർവ്വീസ് പൂർത്തിയാക്കിയവർക്കും വിരമിക്കാം. പദ്ധതിക്കായി 7500 പേരുടെ പട്ടിക തയാറാക്കി. നടപ്പാക്കാൻ 1100 കോടി രൂപ വേണ്ടി വരും. ശമ്പള ചെലവിൽ 50 ശതമാനം കുറയ്ക്കുകയാണ് ലക്ഷ്യം. ജീവനക്കാരുടെ എണ്ണം 15,000 ആക്കി കുറയ്ക്കാൻ ആയിരുന്നു ധനവകുപ്പ് നിർദേശം. നിലവിൽ 26,000ത്തോളം ജീവനക്കാരാണ് ഉള്ളത്.കെ.എസ്.ആര്‍.ടി.സി.യില്‍ ശമ്പള തുകയും പെന്‍ഷന്‍ […]

Kerala

‘ശമ്പളം ഗഡുക്കളായി വേണ്ട’; തീരുമാനത്തിനെതിരെ മുഖ്യമന്ത്രിക്ക് കത്തയക്കാനൊരുങ്ങി കെഎസ്ആര്‍ടിസി ജീവനക്കാര്‍

  • 19th February 2023
  • 0 Comments

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ ശമ്പളം ഗഡുക്കളായി നല്‍കാനുള്ള തീരുമാനത്തിനെതിരെ കടുത്ത പ്രതിഷേധവുമായി സിഐടിയുവിന്റെ നേതൃത്വത്തിലുള്ള കെഎസ്ആര്‍ടിഇഎ രംഗത്ത്. ശമ്പള വിതരണം സംബന്ധിച്ച കെഎസ്ആര്‍ടിസി എംഡി ബിജു പ്രഭാകറിന്റെ ഉത്തരവ് പ്രകാരം എല്ലാ യൂണിറ്റിലും കഴിഞ്ഞ ദിവസം കത്തയച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് തിങ്കളാഴ്ച പ്രക്ഷോഭങ്ങള്‍ നടത്തുന്നത്.കെഎസ്ആര്‍ടിസി എംഡി ബിജു പ്രഭാകറിന്റെ വ്യവസായ-തൊഴിലാളിവിരുദ്ധ നിലപാടുകള്‍ക്കെതിരെ 10,000 ജീവനക്കാരുടെ കത്തയക്കല്‍ ക്യാംപയിന്‍ നടത്തും. ചീഫ് ഓഫീസില്‍ പ്രതിഷേധ ധര്‍ണയും സംഘടിപ്പിക്കും. പ്രതിഷേധ പരിപാടികളുടെ സംസ്ഥാന തല ഉദ്ഘാടനം സംഘടനയുടെ വര്‍ക്കിംഗ് പ്രസിഡന്റ് സികെ […]

error: Protected Content !!