Kerala kerala politics

കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളവും ബോണസും ഇന്ന് വിതരണം ചെയ്യും : മന്ത്രി ആൻറണി രാജു

  • 23rd August 2023
  • 0 Comments

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളവും ഓണം ബോണസിനത്തില്‍ 2750 രൂപയും ഇന്ന് വിതരണം ചെയ്യുമെന്ന് മന്ത്രി ആന്‍റണി രാജു പറഞ്ഞു. ജൂലൈ മാസത്തെ മുഴുവന്‍ ശമ്പളവും ഇന്ന് നല്‍കും. ഇതേത്തുടര്‍ന്ന് 26-ാം തീയതി മുതല്‍ നടത്താനിരുന്ന സമരം തൊഴിലാളി യൂണിയനുകള്‍ പിന്‍വലിച്ചു. താല്‍ക്കാലിക ജീവനക്കാര്‍, സ്വിഫ്റ്റ് ജീവനക്കാര്‍ എന്നിവര്‍ക്ക് 1000 രൂപവീതം ആനുകൂല്യം അനുവദിക്കും. കെഎസ്ആര്‍ടിസിയുടെ വരുമാനം ഏഴുകോടിയില്‍നിന്ന് ഒമ്പതു കോടിയാക്കി വര്‍ധിപ്പിക്കാന്‍ തൊഴിലാളി സംഘടനകള്‍ മുന്‍കൈ എടുക്കണമെന്ന എംഡിയുടെ നിര്‍ദേശം എല്ലാവരും അംഗീകരിച്ചു. ഇതോടെ പണിമുടക്കിനുള്ള […]

News

‘ശമ്പളത്തെക്കുറിച്ച് എപ്പോഴും ഓർമ്മിപ്പിക്കേണ്ടിവരുന്നത് കഷ്ടമാണ്’; കെഎസ്ആർടിസി ശമ്പള പ്രതിസന്ധിയിൽ ഹൈക്കോടതി

  • 21st August 2023
  • 0 Comments

കെഎസ്ആർടിസി ശമ്പള പ്രതിസന്ധിയിൽ സർക്കാരിനെ അതിരൂക്ഷമായ ഭാഷയിൽ വിമർശിച്ച് ഹൈക്കോടതി. കഴിഞ്ഞ മാസത്തെ ശമ്പളമെങ്കിലും കൊടുക്കാൻ കോടതി നിർദേശിച്ചു. ശമ്പളത്തിന്റെ കാര്യം എപ്പോഴും ഓർമ്മിപ്പിക്കേണ്ടി വരുന്നത് കഷ്ടമാണെന്നും കോടതി. ഇപ്പോഴെങ്കിലും ശമ്പളം നൽകാതെ ജീവനക്കാർക്ക് ഓണം ആഘോഷിക്കാനാകില്ലെന്നും കോടതി പറഞ്ഞു. ശമ്പളം പണമായി തന്നെ നൽകണം. കൂപ്പൺ പരിപാടി അനുവദിക്കില്ല. KSRTC യെ സ്വകാര്യവത്കരിക്കാൻ ഉദ്ദേശമുണ്ടോ എന്നും കോടതി ചോദിച്ചു. ഉന്നത സമിതി യോഗം ചേർന്ന് ശമ്പളം നൽകാൻ എന്ത് തീരുമാനമെടുത്തു? പത്ത് കോടി രൂപ തരില്ലെന്ന് […]

Kerala Trending

‘ശമ്പളത്തെക്കുറിച്ച് എപ്പോഴും ഓർമ്മിപ്പിക്കേണ്ടിവരുന്നത് കഷ്ടമാണ്’; കെഎസ്ആർടിസി ശമ്പള പ്രതിസന്ധിയിൽ ഹൈക്കോടതി

  • 21st August 2023
  • 0 Comments

കെഎസ്ആർടിസി ശമ്പള പ്രതിസന്ധിയിൽ സർക്കാരിനെ അതിരൂക്ഷമായ ഭാഷയിൽ വിമർശിച്ച് ഹൈക്കോടതി. കഴിഞ്ഞ മാസത്തെ ശമ്പളമെങ്കിലും കൊടുക്കാൻ കോടതി നിർദേശിച്ചു. ശമ്പളത്തിന്റെ കാര്യം എപ്പോഴും ഓർമ്മിപ്പിക്കേണ്ടി വരുന്നത് കഷ്ടമാണെന്നും കോടതി. ഇപ്പോഴെങ്കിലും ശമ്പളം നൽകാതെ ജീവനക്കാർക്ക് ഓണം ആഘോഷിക്കാനാകില്ലെന്നും കോടതി പറഞ്ഞു. ശമ്പളം പണമായി തന്നെ നൽകണം. കൂപ്പൺ പരിപാടി അനുവദിക്കില്ല. KSRTC യെ സ്വകാര്യവത്കരിക്കാൻ ഉദ്ദേശമുണ്ടോ എന്നും കോടതി ചോദിച്ചു. ഉന്നത സമിതി യോഗം ചേർന്ന് ശമ്പളം നൽകാൻ എന്ത് തീരുമാനമെടുത്തു? പത്ത് കോടി രൂപ തരില്ലെന്ന് […]

Kerala News

അതിദരിദ്ര കുടുംബങ്ങളിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് യാത്ര സൗജന്യം

  • 16th August 2023
  • 0 Comments

അതിദരിദ്ര കുടുംബങ്ങളിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് കെ എസ് ആര്‍ ടി സി യാത്ര സൗജന്യമാക്കും. അതിദാരിദ്ര്യ നിർമ്മാർജന പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. 10-ാം തരം കഴിഞ്ഞ കുട്ടികൾക്ക് തൊട്ടടുത്ത സ്കൂളിൽ പഠിക്കാനുള്ള സൗകര്യം ഏർപ്പെടുത്തും. ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്പ്, സ്റ്റൈപ്പന്റ്, കോളേജ് ക്യാന്‍റീനില്‍ സൗജന്യ ഭക്ഷണം എന്നിവ നൽകും. ഭൂരഹിത- ഭവനരഹിത അതിദരിദ്രർക്ക് ഭൂമിയും വീടും ലഭ്യമാക്കാനുള്ള നടപടി ഊര്‍ജിതമാക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. ഭിന്നശേഷിക്കാര്‍ക്ക് യുഡി […]

Kerala

ഓണം അടുത്തിട്ടും ജൂലൈയിലെ ശമ്പളം കിട്ടിയില്ല: കെഎസ്ആർടിസി പ്രതിസന്ധി ചർച്ച ചെയ്യാൻ യോഗം

  • 16th August 2023
  • 0 Comments

തിരുവനന്തപുരം: ശമ്പള പ്രതിസന്ധി ചർച്ച ചെയ്യാൻ കെഎസ്ആർടിസിയിലെ അംഗീകൃത യൂണിയനുകളുമായി മന്ത്രിമാർ ഇന്ന് ചർച്ച നടത്തും. വൈകിട്ട് മൂന്ന് മണിക്കാണ് ചർച്ച നിശ്ചയിച്ചിരിക്കുന്നത്. ഗതാഗത മന്ത്രി ആന്റണി രാജു, ധനമന്ത്രി കെ.എൻ.ബാലഗോപാൽ, തൊഴിൽ മന്ത്രി വി ശിവൻകുട്ടി എന്നിവർ ചർച്ചയിൽ പങ്കെടുക്കും. ശമ്പളം മുടങ്ങുന്നതിൽ പ്രതിഷേധിച്ച് ഭരണ-പ്രതിപക്ഷ യൂണിയനുകൾ 26ന് സംയുക്ത പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഇന്ന് മന്ത്രിതല ചർച്ച നിശ്ചയിച്ചത്. ജൂലൈ മാസത്തെ രണ്ട് ഗഡു ശമ്പളവും ഇതുവരെയും വിതരണം ചെയ്യാനായിട്ടില്ല. ഓണം ബോണസും പ്രഖ്യാപിച്ചിട്ടില്ല. […]

Kerala

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് മാത്രം യാത്രാ നിരക്കിൽ ഇളവ്; നിലപാടിലുറച്ച് കെഎസ്ആര്‍ടിസി

  • 7th August 2023
  • 0 Comments

കൊച്ചി: അണ്‍ എയ്ഡഡ്, സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാനിരക്കിൽ 30 ശതമാനം കണ്‍സഷന്‍ നല്‍കിയാല്‍ മതിയെന്ന തീരുമാനത്തില്‍ ഉറച്ച് കെഎസ്ആര്‍ടിസി. നിരക്കില്‍ ഇളവ് നല്‍കാനാവില്ലെന്ന് അറിയിച്ച് കെഎസ്ആര്‍ടിസി ഹൈക്കോടതിയില്‍ എതിര്‍ സത്യവാങ്മൂലം നല്‍കുകയും തീരുമാനത്തിന് ഹൈക്കോടതി ഏര്‍പ്പെടുത്തിയ സ്റ്റേ നീക്കണമെന്ന് ആവശ്യപ്പെടുകയുംചെയ്തു. കണ്‍സഷന്‍ വിദ്യാര്‍ത്ഥികളുടെ അവകാശമല്ല. സര്‍ക്കാര്‍ നയമമനുസരിച്ചാണ് കണ്‍സഷന്‍ നല്‍കുന്നത്. സ്വശ്രയ വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സഷന്‍ തുടരാന്‍ ബാധ്യതയില്ല. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് മാത്രമേ നിരക്ക് ഇളവ് നല്‍കാന്‍ കഴിയൂ. വന്‍ തുക തലവരിപ്പണം നല്‍കുന്നവര്‍ക്ക് […]

Kerala

കെ എസ് ആർ ടി സി ബസിനുള്ളില്‍ ഛര്‍ദിച്ച പെണ്‍കുട്ടിയെ തടഞ്ഞുവച്ച് ജീവനക്കാര്‍ ബസ് കഴുകിച്ചു

  • 21st July 2023
  • 0 Comments

തിരുവനന്തപുരം: കെ എസ് ആർ ടി സി ബസിനുള്ളിൽ ഛർദിച്ചതിന് പെൺകുട്ടിയെയും സഹോദരിയെയും തടഞ്ഞുവച്ച് ബസ് കഴുകിച്ചുവെന്ന് ആക്ഷേപം. തിരുവനന്തപുരം ജില്ലയിലെ വെള്ളറട ഡിപ്പോയിൽ ഇന്നലെ വൈകിട്ടോടെയായിരുന്നു സംഭവം. നെയ്യാറ്റിൻകര ഡിപ്പോയിലെ ആർ എൻ സി 105 –ാം നമ്പർ ചെമ്പൂര്- വെള്ളറട ബസിലാണ് പെൺകുട്ടി ഛർദിച്ചത്. ഇതുകണ്ട് ഡ്രൈവർ ഇരുവരോടും കയർത്ത് സംസാരിച്ചു. ബസ് വെള്ളറട ഡിപ്പോയിൽ നിറുത്തിയപ്പോൾ ഇരുവരും ഇറങ്ങാൻ ശ്രമിക്കവെ ബസ് കഴികിയിട്ട് പോയാൽ മതി എന്ന് ഡ്രൈവർ പറയുകയായിരുന്നു. ഇതേത്തുടർന്ന് ഡിപ്പോയിലുണ്ടായിരുന്ന […]

Kerala

അച്ചടക്കലംഘനങ്ങൾ : കെഎസ്ആർടിസിയിൽ 12 പേർക്ക് സസ്പെൻഷൻ, ഒരു ജീവനക്കാരനെ പിരിച്ചു വിട്ടു

  • 23rd June 2023
  • 0 Comments

കെഎസ്ആർടിസിയിൽ 12 പേർക്ക് സസ്പെൻഷനും ഒരു ജീവനക്കാരനെ പിരിച്ചു വിടുകയും ചെയ്തു. സ്വിഫ്റ്റ് ബസ് കണ്ടക്ടർ എസ്.ബിജുവിനെയാണ് പിരിച്ചുവിട്ടത്. യാത്രക്കാരിൽ നിന്നും പണം ഈടാക്കി ടിക്കറ്റ് നൽകാതെ പണാപഹരണം നടത്തിയതിനാണ് നടപടി. കെഎസ്ആർടിസിയുടെ വിജിലൻസ് വിഭാ​ഗമാണ് ക്രമക്കേട് കണ്ടെത്തിയത്. 27,813 ബസുകളിലാണ് വിജിലൻസ് വിഭാ​ഗം പരിശോധന നടത്തിയത്. കഴിഞ്ഞ ദിവസമാണ് അച്ചടക്ക നടപടികളുടെ ഭാഗമായി അഞ്ച് ജീവനക്കാരെ കെഎസ്ആർടിസി സസ്പെൻഡ് ചെയ്തത്. വിവിധ അച്ചടക്കലംഘനങ്ങൾ നടത്തിയ വ്യത്യസ്ത ഡിപ്പോകളിലെ ജീവനക്കാർക്കെതിരെയായിരുന്നു നടപടി. പൊൻകുന്നം ഡിപ്പോയിലെ കണ്ടക്ടർ ജോമോൻ […]

Kerala News

ശമ്പളം വൈകുന്നതിൽ പ്രതിഷേധം: കെഎസ്ആര്‍ടിസിയില്‍ ഇന്ന് അര്‍ധരാത്രി മുതല്‍ ബിഎംഎസ് പണിമുടക്ക്

ശമ്പളവിതരണം വൈകുന്നതിൽ പ്രതിഷേധിച്ച് കെഎസ്ആര്‍ടിസിയിലെ ബിഎംഎസ് യൂണിൻ ഇന്ന് അര്‍ധരാത്രി മുതല്‍ പണിമുടക്കും. ഇന്ന് അര്‍ധരാത്രി മുതല്‍ നാളെ രാത്രി 12 മണിവരെയാണ് സമരം. അതേസമയം ബസ് സര്‍വീസുകളെ സമരം ബാധിച്ചേക്കും. ആരെയും നിര്‍ബന്ധിച്ച് പണിമുടക്ക് സമരത്തിന്‍റെ ഭാഗമാക്കില്ലെന്ന് യൂണിയന്‍ നേതാക്കള്‍ അറിയിച്ചു. നാളെ സെക്രട്ടറിയേറ്റിലേക്ക് പ്രതിഷേധ മാര്‍ച്ചും നടത്തും. കഴിഞ്ഞമാസത്തെ മുഴുവന്‍ ശമ്പളവും കിട്ടാത്തതില്‍ പ്രതിഷേധിച്ച് ഇന്നലെ സിഐടിയുവും ഐഎന്‍ടിയുസിയും സംയുക്തസമരം നടത്തിയിരുന്നു. ശമ്പളവിതരണം പൂര്‍ത്തിയാകും വരെ തുടര്‍ സമരങ്ങളുണ്ടാകുമെന്ന് തൊഴിലാളി യൂണിയന്‍ നേതാക്കള്‍ അറിയിച്ചു.

Kerala News

കെഎസ്ആര്‍ടിസി മാനേജ്‌മെന്റിലെ തെമ്മാടികൂട്ടങ്ങളെ സര്‍ക്കാര്‍ നിലയ്ക്ക് നിര്‍ത്തണം: സിഐടിയു

കെഎസ്ആര്‍ടിസി മാനേജ്‌മെന്റിലെ തെമ്മാടികൂട്ടങ്ങളെ സര്‍ക്കാര്‍ നിലയ്ക്ക് നിര്‍ത്തണമെന്ന് സിഐടിയു. പണിമുടക്കിലേക്ക് തള്ളി വിട്ടാല്‍ പണിമുടക്ക് തന്നെ ചെയ്യുമെന്നും മുന്നറിയിപ്പ് നല്‍കി. കെഎസ്ആര്‍ടിസി ജീവനക്കാരുടെ കഴിഞ്ഞ മാസത്തെ മുഴുവന്‍ ശമ്പളവും നല്‍കാത്തതിനെ തുടര്‍ന്ന് ഭരണ പ്രതിപക്ഷ യൂണിയനുകള്‍ ചീഫ് ഓഫീസിന് മുന്‍പില്‍ സംയുക്ത സമരം തുടങ്ങി. മാസത്തിലൊരിക്കല്‍ പ്രതിഷേധ സമരം കെഎസ്ആര്‍ടിസിയില്‍ പതിവാണ്. ഏപ്രില്‍ മാസത്തെ ആദ്യ ഗഡു ശമ്പളം 4ന് വിതരണം ചെയ്തു. എന്നാല്‍ അഞ്ചിനു മുന്‍പ് മുഴുവന്‍ ശമ്പളമെന്ന കഴിഞ്ഞ മാസത്തെ ചര്‍ച്ചയിലെ മുഖ്യമന്ത്രിയുടെ ഉറപ്പ് […]

error: Protected Content !!