Kerala

വിരമിച്ച ജീവനക്കാരുടെ ആനുകൂല്യ വിതരണത്തിന് പുതിയ ഫോർമുലയുമായി കെഎസ്ആർടിസി

  • 14th February 2023
  • 0 Comments

കൊച്ചി : വിരമിച്ച ജീവനക്കാരുടെ ആനുകൂല്യ വിതരണത്തിന് പുതിയ ഫോർമുലയുമായി കെഎസ്ആർടിസി . വിരമിച്ച ജീവനക്കാരെ 3 ആയി തിരിക്കും . 2022 ജനുവരി മുതൽ മാർച്ച്‌ 31 വരെ വിരമിച്ചവർ , 2022 ഏപ്രിൽ 30 നും ജൂൺ 30 നും ഇടയിൽ വിരമിച്ചവർ , 2022 ജൂലൈ 31 നും ഡിസംബർ 31 നും ഇടയിൽ വിരമിച്ചവർ എന്നിങ്ങനെ ഗ്രുപ്പ് ആക്കും . അതിനുശേഷം ഘട്ടം ഘട്ടം ആയി ആനുകൂല്യം നൽകും. അതിന് മുമ്പ് […]

Kerala

‘വരുമാനം വര്‍ധിപ്പിക്കാനുള്ള പദ്ധതികള്‍ അട്ടിമറിക്കുന്നു’, യൂണിയനുകള്‍ക്കെതിരെ കെഎസ്ആര്‍ടിസി മാനേജ്‍മെന്‍റ്

  • 13th February 2023
  • 0 Comments

തിരുവനന്തപുരം: വരുമാനം വര്‍ധിപ്പിക്കാനുള്ള പദ്ധതികള്‍ യൂണിയനുകള്‍ അട്ടിമറിക്കുന്നതായി കെഎസ്ആര്‍ടസി മാനേജ്‍മെന്‍റ്. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് യൂണിയനുകള്‍ക്ക് എതിരെ മാനേജ്‍മെന്‍റ് കടുത്ത ആരോപണം ഉയര്‍ത്തിയിരിക്കുന്നത്. വരുമാനം വര്‍ധിപ്പിക്കാനുള്ള പദ്ധതികള്‍ യൂണിയനുകള്‍ അട്ടിമറിക്കുകയാണ്. ഒരു കൂട്ടം ജീവനക്കാരും ഇതിന് കൂട്ടുനില്‍ക്കുകയാണ്. എല്ലാ പുതിയ പദ്ധതികളെയും എതിര്‍ക്കുക എന്നത് പൊതുരീതിയായി. ഡ്യൂട്ടി പരിഷ്കരണത്തിലും കെ സ്വിഫ്റ്റ് രൂപീകരണത്തിലും ഇതുണ്ടായതായും സത്യവാങ്മൂലത്തിലുണ്ട്.

Kerala

ജീവനക്കാർക്ക് ശമ്പളം നൽകാൻ കഴിയുന്നില്ലെങ്കിൽ സ്ഥാപനം പൂട്ടാം; കെഎസ്ആർടിസിയോട് ഹൈക്കോടതി

  • 10th February 2023
  • 0 Comments

കൊച്ചി: കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം നൽകാൻ കഴിയുന്നില്ലെങ്കിൽ സ്ഥാപനം പൂട്ടിക്കോളാൻ പറഞ്ഞ് ഹൈക്കോടതി. ബുധനാഴ്ച്ചയ്ക്കകം ശമ്പളം നൽകാനായി നിർദേശിച്ച് കൊണ്ടായിരുന്നു ഹൈക്കോടതിയുടെ താക്കീത്. പത്താം തീയതിയായിട്ടും കെഎസ്ആർടിസിയിൽ ഇതുവരെ ശമ്പളം നൽകിയില്ല. അഞ്ചാം തീയതിക്ക് മുൻപ് ശമ്പളം നൽകുമെന്നായിരുന്നു മുഖ്യമന്ത്രി നൽകിയ ഉറപ്പ്. ഇതിന് പിന്നാലെയാണ് ഹൈക്കോടതി ഉത്തരവിറക്കിയത്. അതേസമയം ബുധനാഴ്ച്ചയ്ക്കകം ശമ്പളം നൽകുമെന്ന് കെഎസ്ആർടിസി മാനേജ്‌മെന്റ് കോടതിയെ അറിയിച്ചു. സ്ഥാപനം പൂട്ടിയാൽ 26 ലക്ഷത്തോളം വരുന്ന യാത്രക്കാരെ ബാധിക്കുമെന്ന് കെഎസ്ആർടിസി പറഞ്ഞു. എന്നാൽ യാത്രക്കാർ മറ്റു […]

Kerala News

കെഎസ്ആര്‍ടിസി ബസിനടിയിലേക്ക് യുവതി തെറിച്ചുവീണു;മുടി ചക്രത്തിനിടയിൽ കുടുങ്ങി; കത്തികൊണ്ട് മുടി മുറിച്ചെടുത്ത് രക്ഷപ്പെടല്‍

  • 31st January 2023
  • 0 Comments

കോട്ടയം ചിങ്ങവനത്ത് റോഡ് മുറിച്ചുകടക്കുന്നതിനിടയിൽ ബസ് അപകടത്തിൽപ്പെട്ട യുവതി അത്ഭുതകരമായി രക്ഷപ്പെട്ടു.യുവതിയുടെ മുടി ചക്രത്തില്‍ കുടുങ്ങിയതോടെ സമീപത്തെ തട്ടുകടക്കാരന്‍ കത്തികൊണ്ട് മുടി മുറിച്ച് രക്ഷപ്പെടുത്തുകയായിരുന്നു. ഇന്നലെ വൈകിട്ട് 5.30ന് എംസി റോഡില്‍ ചിങ്ങവനം പുത്തന്‍പാലത്തിനടുത്താണു സംഭവം.കേശവീയം വീട്ടിൽ അജിത്ത് കുമാറിൻ്റെ ഭാര്യ അമ്പിളി(36) ആണ് അപകടത്തിൽപ്പെട്ടത്. ബസിനടിയിലേക്ക് വീണ അമ്പിളിയുടെ തലമുടിയിലാണ് ബസിൻ്റെ മുൻ ചക്രം കയറി നിന്നത്. സംഭവം കണ്ടെത്തിയ നാട്ടുകാർ ഉടൻ തന്നെ മുടി മുറിച്ച് മാറ്റി അമ്പിളിയെ രക്ഷിച്ചു.അടൂരിൽ നിന്ന് കോതമംഗലത്തേക്ക് പോകുകയായിരുന്ന […]

National

കെഎസ്ആര്‍ടിസി ബസിൽ പരസ്യം നൽകുന്നതിനുള്ള പുതിയ സ്കീം; തീരുമാനം അറിയിക്കാൻ നാല് ആഴ്ച്ചത്തെ സമയം തേടി സർക്കാർ

  • 20th January 2023
  • 0 Comments

ദില്ലി:കെഎസ്ആര്‍ടിസി ബസിൽ പരസ്യം നൽകുന്നതിനുള്ള പുതിയ സ്കീം പരിശോധിച്ച് വരികയാണെന്ന് സംസ്ഥാനം സുപ്രീം കോടതിയിൽ വ്യക്തമാക്കി.സ്കീമിൽ തീരുമാനം അറിയിക്കാൻ നാല് ആഴ്ച്ചത്തെ സമയം സർക്കാർ തേടി. സർക്കാരിന്‍റെ ആവശ്യം പരിഗണിച്ച കോടതി കേസ് നാല് ആഴ്ച്ച കഴിഞ്ഞ് പരിഗണിക്കുമെന്ന് അറിയിച്ചു.അതുവരെ പരസ്യം നൽകുന്നത് വിലക്കിയ ഹൈക്കോടതി ഉത്തരവിന് സ്റ്റേ തുടരുമെന്ന് കോടതി വ്യക്തമാക്കി. സുപ്രീം കോടതി നിർദ്ദേശപ്രകാരമാണ് പുതിയ സ്കീം കെഎസ്ആര്‍ടിസി സമർപ്പിച്ചത്. സംസ്ഥാനസർക്കാരിനായി സ്റ്റാൻഡിംഗ് കൌൺസിൽ സി കെ ശശി, കെഎസ്ആർടിസിക്കായി അഭിഭാഷകൻ ദീപക് പ്രകാശ് […]

Trending

കെഎസ്ആർടിസി ബസുകൾ ഇനി മുതൽ വീട്ടുപടിക്കൽ ; ഫീഡൽ സർവ്വീസുകൾക്ക് തുടക്കമായി

  • 16th January 2023
  • 0 Comments

തിരുവനന്തപുരം; കെഎസ്ആർടിസി ബസുകൾ വീട്ടുപടിക്കൽ എത്തിക്കുകയാണ് ലക്ഷ്യമെന്നും ഇതിന് വേണ്ടിയാണ് നൂതനമായ ഫീഡർ സർവ്വീസുകൾ കെഎസ്ആർടിസി ആരംഭിച്ചതെന്നും ​ഗതാ​ഗത വകുപ്പ് മന്ത്രി ആന്റണി രാജു പറഞ്ഞു. ന​ഗരത്തിലെ ഇടറോഡുകളിൽ താമസിക്കുന്നവർക്കും റസിഡൻസ് ഏര്യകളിൽ ഉള്ളവർക്കും കൃത്യമായ ഇടവേളകളിൽ കുറഞ്ഞ ചെലവിൽ ഫസ്റ്റ് മൈൽ, ലാസ്റ്റ് മൈൽ കണക്ടിവിറ്റി ഉറപ്പ് വരുത്താൻ കഴിയാത്തതിനാൽ സ്റ്റേജ് കാര്യേജ് സർവ്വീസ് നടത്തുന്ന ബസുകളിൽ യാത്രക്കാർ കുറയുകയും ഇരുചക്ര വാഹനമടക്കമുള്ള സ്വകാര്യ വാഹനങ്ങൾ ക്രമാതീതമായി പെരുകുകയും ചെയ്യുന്ന പ്രവണത കൂടി വരുന്ന സാഹചര്യത്തിൽ, […]

National

‘കെഎസ്ആർടിസിയിൽ പരസ്യം പതിക്കാം’; ഹൈക്കോടതി ഉത്തരവ് തടഞ്ഞ് സുപ്രിം കോടതി

  • 9th January 2023
  • 0 Comments

കെഎസ്ആർടിസിക്ക് ആശ്വാസമായി സുപ്രിംകോടതി ഉത്തരവ്. ബസുകളിൽ പരസ്യം പതിക്കാമെന്ന് കോടതി വ്യക്തമാക്കി. പരസ്യം പതിക്കരുതെന്ന ഹൈക്കോടതി ഉത്തരവ് തടഞ്ഞ് സുപ്രിം കോടതി. കെഎസ്ആർടിസിക്ക് ബാധ്യതയുണ്ടാകുമെന്ന വാദം പരിഗണിച്ചാണ് സുപ്രിം കോടതി നടപടി. ബസുകളിൽ പരസ്യം പതിക്കുന്നതിന് സുപ്രീംകോടതിയിൽ കെ.എസ്.ആർ.ടി.സി മാർഗരേഖ സമർപ്പിച്ചു. മറ്റ് വാഹനങ്ങളിലെ ഡ്രൈവർമാരുടെയും കാൽനട യാത്രക്കാരുടെയും ശ്രദ്ധ വ്യതിചലിപ്പിക്കുന്ന രീതിയിലുള്ള പരസ്യങ്ങൾ പതിക്കില്ല മോട്ടോർ വാഹന ചട്ടങ്ങൾ പാലിച്ച് ബസിൻറെ രണ്ട് വശങ്ങളിലും പിൻഭാഗത്തും മാത്രമേ പരസ്യം നൽകൂ. പരസ്യങ്ങൾ പരിശോധിച്ച് അനുമതി നൽകുന്നതിന് […]

Kerala

തിരുവനന്തപുരത്ത് പ്ലസ് വൺ വിദ്യാർത്ഥിക്ക് കെഎസ്ആർടിസി ഉദ്യോഗസ്ഥന്റെ മർദ്ദനം; പെൺകുട്ടികളോട് സംസാരിച്ചതിന് എന്ന് വിദ്യാർത്ഥി

  • 21st December 2022
  • 0 Comments

തിരുവനന്തപുരം പൂവാർ കെഎസ്ആർടിസി ഡിപ്പോയിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് കെഎസ്ആർടിസി കണ്ട്രോളിംഗ് ഇൻസ്പെക്ടറുടെ മർദ്ദനം.അരുമാനൂർ സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥി ഷാനുവിനാണ് മർദ്ദനമേറ്റത്. പെൺകുട്ടികളോട് സംസാരിച്ചു എന്ന് പറഞ്ഞായിരുന്നു മർദ്ദനമെന്ന് വിദ്യാർത്ഥി പറയുന്നു. ഷർട്ട് വലിച്ച് കീറി എന്നും പരാതിയുണ്ട്. കെഎസ്ആർടിസി കണ്ട്രോളിംഗ് ഇൻസ്‌പെക്ടർ സുനിലിനെതിരെയാണ് പരാതി. അതേസമയം കഴിഞ്ഞ ദിവസം, തിരുവനന്തപുരം വെള്ളറടയിൽ കെഎസ്ആർടിസി കണ്ടക്ടർ പ്ലസ് വൺ വിദ്യാർത്ഥിയെ മർദ്ദിച്ചെന്ന് പരാതി ഉയർന്നിരുന്നു. വെള്ളറട സ്വദേശിയും അമരവിള ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ […]

Kerala

ഹൈക്കോടതി വിധി പാലിക്കാതെ കെഎസ്ആർടിസി; നിലയ്ക്കൽ – പമ്പ ചെയിൻ സർവീസിൽ തീർഥാടകരെ ബസിൽ കുത്തി നിറയ്ക്കുന്നു

  • 14th December 2022
  • 0 Comments

ഹൈക്കോടതി വിധി പാലിക്കാതെ കെഎസ്ആർടിസി. നിലയ്ക്കൽ – പമ്പ ചെയിൻ സർവീസിൽ തീർഥാടകരെ ബസിൽ കുത്തി നിറച്ച് കൊണ്ടു പോകുന്നു. കയറു കെട്ടിയാണ് തീർഥാടകരെ നിയന്ത്രിക്കുന്നത്. ആവശ്യത്തിന് ബസ് ഇല്ല എന്ന പേരിലാണ് തീർഥാടകരെ ബസിൽ കുത്തി നിറയ്ക്കുന്നത്. തീർഥാടകരെ സീറ്റിങ് കപ്പാ സിറ്റിയിൽ മാത്രമെ കൊണ്ടു പോകാവൂ എന്ന ഹൈക്കോടതി നിർദേശം അട്ടിമറിക്കുകയാണ്. അതേസമയം ശബരിമലയിൽ ഭക്തജനത്തിരക്ക് തുടരുകയാണ്. ഇന്ന് 90620 തീർത്ഥാടകരാണ് ഓൺലൈൻ വഴി ദർശനത്തിനായി ബുക്ക് ചെയ്തിട്ടുള്ളത്. തിരക്കൊഴിവാക്കാൻ ഘട്ടംഘട്ടമായുള്ള നിയന്ത്രണങ്ങൾ പമ്പ […]

National

പരസ്യം പാടില്ലെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് കെഎസ്ആര്‍ടിസി

  • 13th December 2022
  • 0 Comments

ന്യൂഡല്‍ഹി: കെഎസ്ആര്‍ടിസി ബസുകളില്‍ പരസ്യം പാടില്ലെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് കെഎസ്ആര്‍ടിസി. പ്രതിസന്ധിയിലായ കെഎസ്ആര്‍ടിസിക്ക് ഹൈക്കോടതി ഉത്തരവ് തിരിച്ചടിയായെന്ന് അപ്പീലില്‍ പറയുന്നു. വന്‍ വരുമാന നഷ്ടമുണ്ടായെന്നും കോടതിയില്‍ സമര്‍പ്പിച്ച അപ്പീലില്‍ പറയുന്നുണ്ട്. കെഎസ്ആര്‍ടിസി ബസുകളില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് പരസ്യം സ്ഥാപിക്കുന്നതെന്ന് പറയുന്ന ഹര്‍ജിയില്‍ മുന്‍ സുപ്രീംകോടതി വിധിയില്‍ പറഞ്ഞിരിക്കുന്ന മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് ഹൈക്കോടതി സ്വമേയധായ കേസ് എടുത്തതെന്നും ചൂണ്ടിക്കാട്ടുന്നു. അഭിഭാഷകനായ ദീപക് പ്രകാശാണ് കെഎസ്ആര്‍ടിസിക്ക് വേണ്ടി ഹര്‍ജി നല്‍കിയത്. സുരക്ഷാ മാനദണ്ഡം പാലിക്കുന്നതില്‍ സ്വകാര്യ- […]

error: Protected Content !!