ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ നിന്നും വിദ്യാർത്ഥിനി തെറിച്ച് വീണു; ഗുരുതര പരുക്ക്
തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ നിന്നും തെറിച്ച് വീണ വിദ്യാർത്ഥിനിക്ക് ഗുരുതര പരുക്ക്. നെയ്യാറ്റിൻകര അരങ്കമുകൾ സ്വദേശി മന്യയാണ് ഗുരുതതാവസ്ഥയിൽ ആശുപത്രിയിലായിരിക്കുന്നത്. മന്യ തെറിച്ചു വീണതിന് ശേഷവും ബസ് നിർത്തിയില്ല എന്നാണ് ഉയരുന്ന ആരോപണം. കെഎസ്ആർടിസിയുടെ ഭാഗത്ത് നിന്നും ഗുരുതര വീഴ്ച്ചയാണ് സംഭവിച്ചിരിക്കുന്നത് എന്ന് ദൃക്‌സാക്ഷികൾ പറയുന്നു. നെയ്യാറ്റിൻകര ടിബി ജംങ്ങ്ഷന് സമീപത്ത് വെച്ചാണ് കളിയിക്കാവിള ബസിൽ നിന്നും മന്യ തെറിച്ചുവീണത്. പാറശ്ശാല വനിതാ ഐടിഐയിലെ ഒന്നാം വർഷ വിദ്യാർത്ഥിനിയാണ് മന്യ. കഴിഞ്ഞ ദിവസമാണ് കെഎസ്ആർടിസിയുടെ ഭാഗത്ത് […]









