Kerala Local News

ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; വോട്ടെണ്ണല്‍ നാളെ രാവിലെ 8 മണി മുതല്‍

  • 15th December 2020
  • 0 Comments

തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങള്‍ ജില്ലയില്‍ പൂര്‍ത്തിയായി. 20 കേന്ദ്രങ്ങളിലായി നാളെ രാവിലെ എട്ടു മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും. ആദ്യ ഫല സൂചന 8.15 മുതല്‍ ലഭിച്ച് തുടങ്ങും. കുറവ് വാര്‍ഡുകളുള്ള പഞ്ചായത്തുകളുടെ ഫലം ഒന്‍പത് മണിയോടെ പുറത്തുവരും. ഉച്ചയോടെ മുഴുവന്‍ പഞ്ചായത്തുകളുടെയും ഫലം ലഭ്യമാകും. 1500 ഉദ്യോഗസ്ഥരാണ് വോട്ടെണ്ണുക. എട്ട് ബൂത്തിന് ഒരു ടേബിള്‍ എന്ന നിലയിലാണ് വോട്ടെണ്ണാന്‍ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുള്ളത്. ഒരു വാര്‍ഡിലെ എല്ലാ പോളിംഗ് സ്റ്റേഷനുകളിലെയും വോട്ടെണ്ണല്‍ ഒരു ടേബിളില്‍ തന്നെയാണ് ക്രമീകരിച്ചിട്ടുള്ളത്. […]

ജില്ലയിൽ 763 പേർക്ക് കോവിഡ്

  • 12th December 2020
  • 0 Comments

കോഴിക്കോട് ജില്ലയിൽ ഇന്ന് 763 പേർക്ക് കോവിഡ് ജില്ലയില്‍ ഇന്ന് 763 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്നെത്തിയ മൂന്നുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ ഏഴുപേര്‍ക്കും പോസിറ്റീവായി. 15 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 738 പേര്‍ക്കാണ് രോഗം ബാധിച്ചത്.6559 പേരെ പരിശോധനക്ക് വിധേയരാക്കി. ഏഴു ആരോഗ്യപ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 619 പേര്‍ കൂടി രോഗമുക്തിനേടി […]

ജില്ലയിലെ പോളിംഗ് സ്റ്റേഷനുകളില്‍ കോവിഡ് ക്രമീകരണങ്ങള്‍ അന്തിമഘട്ടത്തില്‍

  • 11th December 2020
  • 0 Comments

തദ്ദേശതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ പോളിംഗ് സ്റ്റേഷനുകളില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുള്ള ക്രമീകരണങ്ങള്‍ അന്തിമഘട്ടത്തില്‍. കോവിഡ് പ്രോട്ടോകോള്‍ കര്‍ശനമായി പാലിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ പോളിംഗ് സ്റ്റേഷനുകള്‍ അണുവിമുക്തമാക്കി. പോളിംഗ് ബൂത്തിന് മുന്‍പില്‍ വോട്ടര്‍മാര്‍ക്ക് സാമൂഹിക അകലം പാലിച്ച് ക്യൂ നില്‍ക്കുന്നതിന് ഒരുമീറ്റര്‍ അകലത്തില്‍ പ്രത്യേകം മാര്‍ക്ക് ചെയ്തു. ഹരിതചട്ടം പൂര്‍ണമായും പാലിച്ചുകൊണ്ടാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിന്റെ ഭാഗമായി പരിസ്ഥിതി സൗഹൃദ വസ്തുക്കളാണ് പോളിംഗ് ബൂത്തുകളില്‍ ഉപയോഗിക്കുക. പോളിംഗ് കേന്ദ്രങ്ങളായ സ്‌കൂളുകള്‍ കോവിഡിനെ തുടര്‍ന്ന് മാസങ്ങളായി അടഞ്ഞു കിടക്കുന്നതിനാല്‍ പരിസരം […]

ജില്ലയില്‍ 23303 പേര്‍ നിരീക്ഷണത്തില്‍

  • 25th November 2020
  • 0 Comments

പുതുതായി വന്ന 761 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 23303 പേര്‍ നിരീക്ഷണത്തില്‍.ഇതുവരെ 1,66,885 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. രോഗലക്ഷണങ്ങളോടുകൂടി പുതുതായി വന്ന 187 പേര്‍ ഉള്‍പ്പെടെ 1684 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്. ഇന്ന് 6253 സ്രവസാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ 7,57,203 സ്രവസാംപിളുകള്‍ അയച്ചതില്‍ 7,54,105 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 6,89,612 എണ്ണം നെഗറ്റീവാണ്. പിതുതായി വന്ന 391 പേര്‍ ഉള്‍പ്പെടെ ആകെ 7132 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്.ഇതില്‍ 341 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ്‌കെയര്‍ […]

‘രക്ഷപ്പെട്ടത് ഒരുവിധത്തില്‍, ലിഫ്റ്റില്‍ കയറ്റിയത് ഡോക്ടര്‍ വിളിക്കുന്നെന്ന് പറഞ്ഞ്’; തുറന്ന് പറഞ്ഞ് കോഴിക്കോട് പീഢനശ്രമം നേരിട്ട യുവതി

  • 16th November 2020
  • 0 Comments

കോഴിക്കോട് മലബാര്‍ മെഡിക്കല്‍ കോളജില്‍ ഒരുവിധത്തിലാണ് സെക്യൂരിറ്റി ജീവനക്കാരന്റെ പീഡന ശ്രമത്തില്‍ നിന്ന് രക്ഷപ്പെട്ടതെന്ന് കൊവിഡ് രോഗിയായ യുവതി. ഡോക്ടറെ കാണിക്കാമെന്ന് പറഞ്ഞ് ലിഫ്റ്റില്‍ കയറ്റിയ സെക്യൂരിറ്റി ജീവനക്കാരന്‍ ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ പരാതിപ്പെട്ടിട്ടും നടപടി സ്വീകരിക്കാന്‍ ആശുപത്രി അധികൃതര്‍ തയ്യാറായില്ലെന്നും യുവതി മാധ്യമങ്ങളോട് പറഞ്ഞു. വ്യാഴാഴ്ചയാണ് കൊവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിയത്. ഡയബറ്റിക് ആയതുകൊണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ ഹോം ക്വാറന്റീന്‍ പറ്റില്ലെന്ന് പറഞ്ഞു. അതേതുടര്‍ന്നാണ് അഡ്മിറ്റായത്. ആശുപത്രി അധികൃതരുടെ ഭാഗത്തു […]

കോഴിക്കോട്, ബേപ്പൂര്‍ ബീച്ചുകളില്‍ പ്രവേശനം നിരോധിച്ചു

  • 13th November 2020
  • 0 Comments

കോഴിക്കോട്, ബേപ്പൂര്‍ ബീച്ചുകളില്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ സന്ദര്‍ശകര്‍ക്ക് പ്രവേശനമുണ്ടായിരിക്കില്ലെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അടച്ചിട്ടിരുന്ന ജില്ലയിലെ ബീച്ചുകള്‍ തുറന്നുകൊടുക്കുന്നതിന്് നേരത്തെ ജില്ലാ കലക്ടര്‍ ഉത്തരവിട്ടിരുന്നു. കോവിഡ് പ്രോട്ടോകോള്‍ കര്‍ശനമായി പാലിച്ച് ആളുകള്‍ക്ക് പ്രവേശനം അനുവദിക്കാം എന്നായിരുന്നു ഉത്തരവ്. കോഴിക്കോട്, ബേപ്പൂര്‍ ബീച്ചുകളില്‍ കോവിഡ് പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ പാലിക്കാതെ ആളുകള്‍ എത്തുന്നത്് രോഗവ്യാപനത്തിന് ഇടയാക്കുമെന്ന് ബേപ്പൂര്‍ സെക്ടര്‍ മജിസ്‌ട്രേട്ടും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ സെക്രട്ടറിയും റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം നിരോധിച്ചിട്ടുളളത്.

ജലം സംരക്ഷിക്കേണ്ട അവശ്യകത ചര്‍ച്ച ചെയ്ത് ഏഴാം ക്ലാസ്സുകാരന്റെ ഷോര്‍ട്ട് ഫിലിം

  • 13th November 2020
  • 0 Comments

ചീക്കിലോട് എയുപി സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ യദു കൃഷ്ണറാമാണ് ‘ഡ്രോപ്പ്‌സ്’ എന്ന പേരില്‍ കൂട്ടുകാരന്‍ അദിത്ത് കൃഷ്ണയ്‌ക്കൊപ്പം കാലികപ്രസക്തിയുള്ള വിഷയവുമായി ഷോര്‍ട്ട് ഫിലിം പുറത്തിറക്കിയിരിക്കുന്നത്. ആറുമിനിട്ടോളം മാത്രം ദൈര്‍ഘ്യമുള്ള ഈ കൊച്ചുചിത്രം ആഗോളപരമായി നാം നേരിട്ടേക്കാവുന്ന പ്രശ്‌നം മനോഹരമായി വരച്ചുകാട്ടിയിരിക്കുന്നു. ചിത്രത്തിന്റെ രചനയും സംവിധാനവും എഡിറ്റിംഗും നിര്‍വ്വഹിച്ചിരിക്കുന്നത് യദുവാണ്. തികച്ചും സീറോ ബഡ്ജറ്റില്‍ അണിയിച്ചൊരുക്കിയിരിക്കുന്ന ഡ്രോപ്പ്യില്‍ അഭിനയിച്ചിരിക്കുന്നതും യദു കൃഷ്ണ റാമും അദിത്ത് കൃഷ്ണയും ചേര്‍ന്നാണ്.

തദ്ദേശ തെരഞ്ഞെടുപ്പ്: ജില്ലയില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധി യോഗം നാളെ

  • 11th November 2020
  • 0 Comments

തദ്ദേശ തെരഞ്ഞെടുപ്പ് സംബന്ധമായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് കോഴിക്കോട് കോര്‍പറേഷന്‍ പരിധിയിലെ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം നാളെ (നവംബര്‍ 12) വൈകീട്ട് 3.30ന് പുതിയറ എസ്.കെ ഹാളില്‍ ചേരുമെന്ന് റിട്ടേണിംഗ് ഓഫീസറായ എല്‍.ആര്‍. ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു. പ്രതിനിധികള്‍ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് പങ്കെടുക്കണം. ഡിസംബര്‍ 14നാണ് ജില്ലയില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഉണ്ണികുളം പീഡനം; പെൺകുട്ടിയുടെ വീട് ബാലാവകാശ കമ്മീഷൻ സന്ദർശിച്ചു

ഉണ്ണികുളത്ത് പീഡനത്തിനിരയായ ആറു വയസ്സുകാരിയുടെ വീട് സംസ്ഥാന ബാലാവകാശ കമ്മിഷൻ അംഗങ്ങൾ സന്ദർശിച്ചു. ശോചനീയാവസ്ഥയിൽ ഉള്ള വീടിന് ഒക്യുപൻസി നൽകിയ നടപടി റദ്ദാക്കാൻ ഉണ്ണികുളം ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് കമ്മീഷൻ നിർദ്ദേശം നൽകി. ബന്ധുവീട്ടിൽ താമസിക്കുന്ന പെൺകുട്ടിയുടെ സഹോദരങ്ങളെയും കമ്മീഷൻ അംഗങ്ങൾ സന്ദർശിച്ചു. നിലവിൽ ബന്ധുവീട്ടിൽ സുരക്ഷിതരായിരിക്കുന്ന കുട്ടികളെ ആവശ്യമെങ്കിൽ ചിൽഡ്രൻസ് കെയർഹോമിലേക്ക് മാറ്റും. കമ്മീഷൻ അംഗങ്ങളായ ബി. ബബിത, കെ.നസീർ എന്നിവർ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് സന്ദർശനം നടത്തിയത്.

കോഴിക്കോട് പീഡനത്തിനായിരയായ 6 വയസ്സുകാരിയുടെ നില അതീവ ഗുരുതരം

ഉണ്ണികുളം പഞ്ചായത്തിലെ എകരൂലിൽപീഡനത്തിനിരയായ ആറു വയസുകാരിയുടെ നില അതീവ ഗുരുതരാവസ്ഥയിൽ. ബുധനാഴ്​ച രാത്രി 11 മണിയോടെയാണ് സംഭവമുണ്ടായത്. 20 ാം വാർഡിൽ മാളൂർമ്മൽ ക്വാറിക്കടുത്താണ് കുടുംബം താമസിക്കുന്നത്. അന്യ സംസ്ഥാന തൊഴിലാളികളായ ഇവർ ഏറെ നാളുകളായി ക്വറിയിൽ ജോലി ചെയ്ത് വരുകയാണ്. സംഭവസമയം രക്ഷിതാക്കൾ വീട്ടിലുണ്ടായിരുന്നില്ല.ശേഷം ഏകദേശം 11 മണിയോടുകൂടിയാണ് ഇവർ വീട്ടിലെത്തുന്നത്. സാമൂഹ്യ വിരുദ്ധരുടെ താവളമാണ് ഈ സ്ഥലം.ക്വാറിയെ സംബദ്ധിച്ച് നിരവധി ആക്ഷേപങ്ങൾ നിലനിൽക്കുന്നുണ്ട്.അടുത്ത കാലത്തായി ക്വാറി ഉടമ ഒഴിപ്പിച്ച വീടുകളിൽ ആണ് ഇവർ താമസിക്കുന്നത് […]

error: Protected Content !!