Local News

അത്താണിയില്‍ നിന്നും അര്‍ഹരുടെ കൈകളിലേക്ക്

  • 4th January 2021
  • 0 Comments

കച്ചേരിമുക്കിലെ സന്നദ്ധ സംഘടനയായ ടീം ലാപെക്‌സ് ട്രസ്റ്റ് അത്താണി ധന ശേഖരണാര്‍ത്തം നടത്തിയ ബിരിയാണി ചലഞ്ചില്‍ നിന്നും വാങ്ങിയ ബിരിയാണികള്‍ കോഴിക്കോട് നഗരത്തിലെ തെരുവിന്റെ മക്കള്‍ക്ക് എത്തിച്ചു നല്‍കി. അത്താണിയില്‍ നിന്നും വാങ്ങിയ ബിരിയാണി വഴിയോരങ്ങളില്‍ അന്തിയുറങ്ങുന്ന നിലാരംബരായ നൂറോളം പേര്‍ക്കാണ് ഇന്നലെ ഭക്ഷണം എത്തിച്ചു നല്‍കിയത്.. 5 വര്‍ഷത്തിലേറെയായി ജില്ലക്ക് അകത്തും പുറത്തും സംസ്ഥാനത്തിന് പുറത്തുമെല്ലാം സേവനം ചെയ്ത് വരുന്ന സംഘടനയാണ് ടീം ലാപെക്‌സ് ചലഞ്ചില്‍ പാക്കിങ്ങ് പ്രവര്‍ത്തിയിലും ടീം ലാപെക്‌സ് പ്രവര്‍ത്തകര്‍ സജീവമായിരുന്നു..

Health & Fitness Kerala News

കോഴിക്കോടിന് പിന്നാലെ എറണാകുളത്തും സ്ഥിരീകരിച്ച് ഷിഗെല്ല രോഗം

  • 30th December 2020
  • 0 Comments

കോഴിക്കോടിന് പിന്നാലെ എറണാകുളത്തും സ്ഥിരീകരിച്ച് ഷിഗെല്ല രോഗം. ചോറ്റാനിക്കര സ്വദേശിനിയായ 56കാരിക്കാണ് ഷിഗെല്ല രോഗം സ്ഥിരീകരിച്ചത്. ഇവര്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പനിയെ തുടര്‍ന്ന് കഴിഞ്ഞ 23നാണ് ഇവര്‍ ആശുപത്രിയില്‍ ചികിത്സ തേടിയത്. നിലവില്‍ രണ്ടുപേര്‍ മാത്രമാണ് നിരീക്ഷണത്തിലുള്ളതെന്നും ഭയപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നും ജില്ലാ കളക്ടര്‍ എസ്.സുഹാസ് പറഞ്ഞു. ചോറ്റാനിക്കര കേന്ദ്രീകരിച്ച് രോഗപ്രതിരോധ പ്രവര്‍ത്തനം തുടരുകയാണെന്നും പ്രദേശത്ത് അണുനശീകരണം നടത്തുന്നുണ്ടെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. പ്രദേശത്തെ കുടിവെള്ള സ്രോതസ്സുകളിലും പരിശോധന തുടരുകയാണ്. കോഴിക്കോട് ചെയ്തതുപോലെ പ്രദേശത്തുള്ളവര്‍ക്കെല്ലാം […]

Local News

ഡോ. ബീനാ ഫിലിപ്പ് കോഴിക്കോട് മേയര്‍, ജില്ലയിലെ വിവിധ നഗരസഭകളിലേക്കും സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടന്നു

  • 28th December 2020
  • 0 Comments

കോഴിക്കോട് കോര്‍പ്പറേഷന്‍ മേയറായി ബീന ഫിലിപ്പ് ചുമതലയേറ്റു. കോഴിക്കോട് കോർപ്പറേഷൻ ഡെപ്യൂട്ടി മേയറായി മുസാഫിർ അഹമ്മദ് സത്യപ്രതിജ്ഞ ചെയ്തു. കോഴിക്കോട് കോര്‍പറേഷന്‍ മേയറായി ബീന ഫിലിപ്പ് ചുമതലയേറ്റു. ജില്ലാ കലക്ടര്‍ സാംബശിവ റാവു സത്യവാചകം ചൊല്ലിക്കൊടുത്തു. സി.പി മുസാഫര്‍ അഹമ്മദ് ഡെപ്യൂട്ടി മേയറായി സത്യപ്രതിജ്ഞ ചെയ്തു. ജില്ലയിലെ കോര്‍പറേഷന്‍, മുനിസിപ്പാലിറ്റികള്‍ എന്നിവിടങ്ങളില്‍ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടന്നു. മുനിസിപാലിറ്റി, കോര്‍പറേഷന്‍ അധ്യക്ഷന്മാര്‍ക്ക് വരണാധികാരിയും ഉപാധ്യക്ഷന്മാര്‍ക്ക് അധ്യക്ഷന്മാരുമാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. നഗരസഭകളില്‍ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ കോവിഡ് […]

ജില്ലയിൽ ഇന്ന് 588 പേർക്ക് കോവിഡ്

  • 25th December 2020
  • 0 Comments

ജില്ലയിൽ 588 പേർക്ക് കോവിഡ് 477 പേര്‍ക്ക് രോഗമുക്തി ജില്ലയില്‍ ഇന്ന് (25/12/2020) 588 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വി. അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ രണ്ടു പേരും ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ നാലു പേരും പോസിറ്റീവ് ആയിട്ടുണ്ട്. സമ്പര്‍ക്കം വഴി 553 പേർക്കാണ് രോഗം ബാധിച്ചത്. ഉറവിടം വ്യക്തമല്ലാത്ത 29 പോസിറ്റീവ് കേസുകളുണ്ട്. 5043 സ്രവസാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആറ് ആരോഗ്യ പ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചു. […]

ഷിഗെല്ല; രോഗം പടർന്നത് വെള്ളത്തിൽ നിന്നും

  • 25th December 2020
  • 0 Comments

കോഴിക്കോട് ജില്ലയിൽ ഷിഗെല്ല ബാധയുണ്ടായത് വെള്ളത്തിൽ നിന്ന് തന്നെയെന്ന് മെഡിക്കൽ കോളേജ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. രോഗ വ്യാപനം വീണ്ടും ഉണ്ടാകാനുള്ള സാധ്യതയുള്ളതിനാൽ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്. കിണറുകൾ ക്ലോറിനേറ്റ് ചെയ്യാനും ലക്ഷണങ്ങൾ ഉള്ളവർ വളരെ വേഗം ചികിത്സ തേടണമെന്നും നിർദ്ദേശം. പ്രാഥമിക റിപ്പോർട്ടിലും മെഡിക്കൽ കോളേജ് ടീം ഇക്കാര്യം സൂചിപ്പിച്ചിരുന്നു. സംസ്ഥാന ആരോഗ്യ വകുപ്പിന്റെ വിദഗ്ധ സമിതിയും രോഗം പടർന്നത് വെള്ളത്തിൽ നിന്ന് തന്നെയെന്ന് നിഗമനത്തിലാണ്. ഷിഗെല്ല ബാധിച്ച് മരിച്ച പതിനൊന്നു […]

ഷിഗല്ല ;കോഴിക്കോട്ട് ഒന്നര വയസുകാരന് രോഗം സ്ഥിരീകരിച്ചു

  • 24th December 2020
  • 0 Comments

കല്ലമ്പാറയിലെ ഒന്നര വയസുകാരനാണ് ഷിഗല്ല രോഗം സ്ഥിരീകരിച്ചു. കഠിനമായ വയറു വേദനയെ തുടർന്ന് മൂന്ന് ദിവസം മുൻപ് കുട്ടിയെ ആശുപത്രിയിൽ പ്രേവേശിപ്പിക്കുകയായിരുന്നു. പിന്നീട് വിദഗ്ദ്ധ ചികിത്സക്കായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിക്കുന്നത്. നേരത്തെ കോഴിക്കോട് മായനാട് ഒന്‍പത് പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. മായനാട് കോട്ടാംപറമ്പ് ഭാഗത്തെ രണ്ടു കിണറുകളിൽ ഷിഗല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടതായാണ് പ്രാഥമിക വിവരം. അന്തിമ ഫലം ലഭിക്കാൻ നാലു ദിവസം കഴിയണം. കഴിഞ്ഞ ദിവസം ഷിഗല്ല രോഗബാധയുടെ […]

ജില്ലയിൽ 598 പേർക്ക് കോവിഡ്

  • 22nd December 2020
  • 0 Comments

ജില്ലയില്‍ ഇന്ന് 598 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ 2 പേർക്കും ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ 4 പേർക്കുമാണ് പോസിറ്റിവായത്. 16 പേരുടെ ഉറവിടം വ്യക്തമല്ല.സമ്പര്‍ക്കം വഴി 576 പേർക്കാണ് രോഗം ബാധിച്ചത്. 6235 പേരെ പരിശോധനയ്ക്ക് വിധേയരാക്കി. രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട് . ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 510 പേര്‍ കൂടി രോഗമുക്തി നേടി. വിദേശത്ത് […]

ഷിഗെല്ല രോഗവ്യാപനം; കോഴിക്കോട് വെള്ളത്തിലൂടെയെന്ന് പ്രാഥമിക പഠന റിപ്പോര്‍ട്ട്

  • 20th December 2020
  • 0 Comments

കോഴിക്കോട് ഷിഗെല്ല രോഗവ്യാപനമുണ്ടായത് വെള്ളത്തിലൂടെയെന്ന് പ്രാഥമിക പഠന റിപ്പോര്‍ട്ട്. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കോട്ടാംപറമ്പ് മേഖലയില്‍ എങ്ങനെ ഷിഗെല്ല ബാക്ടീരിയ എത്തിയതെന്ന് കണ്ടെത്താനായിട്ടില്ല . അഞ്ച് വയസിന് താഴെയുള്ള കുട്ടികളാണ് ഷിഗെല്ല രോഗലക്ഷണങ്ങളോടെ ചികിത്സയിലുള്ളത്. വയറിളക്കം, പനി, വയറുവേദന, ഛര്‍ദി, ക്ഷീണം, രക്തം കലര്‍ന്ന മലം. ഇതൊക്കെയാണ് ഷിഗല്ല രോഗത്തിന്‍റെ ലക്ഷണങ്ങള്‍. ഷിഗല്ല ബാക്ടീരിയയാണ് രോഗത്തിന് കാരണം. ഈ രോഗാണു പ്രധാനമായും കുടലിനെയാണ് ബാധിക്കുന്നത്

ജില്ലാ അറിയിപ്പുകൾ

  • 18th December 2020
  • 0 Comments

ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം പത്രപ്രവര്‍ത്തക പെന്‍ഷനും പത്രപ്രവര്‍ത്തകേതര പെന്‍ഷനും വാങ്ങുന്ന ജില്ലയിലെ പെന്‍ഷണര്‍മാര്‍ ഡിസംബര്‍ 31നകം ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് പബ്ലിക് റിലേഷന്‍സ് വകുപ്പ് കോഴിക്കോട് മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ടെണ്ടര്‍ ക്ഷണിച്ചു എസ്സിഡിപി – കോര്‍പ്പസ് ഫണ്ട്, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് 2020-21 പദ്ധതികളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പ്രവൃത്തികള്‍ ഏറ്റെടുത്ത് നടത്തുന്നതിന് അംഗീകൃത കരാറുകാരില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ ചെയ്യാവുന്ന അവസാന തീയ്യതി ഡിസംബര്‍ 29 വൈകീട്ട് അഞ്ച് മണി. ടെണ്ടര്‍ സംബന്ധിച്ച വിവരങ്ങള്‍ക്ക് […]

തദ്ദേശ തെരഞ്ഞെടുപ്പില്‍ കോഴിക്കോട്ടെ ഗ്രാമപഞ്ചായത്തുകളില്‍ എല്‍ഡിഎഫിന് ആധിപത്യം

  • 16th December 2020
  • 0 Comments

തദ്ദേശ തെരഞ്ഞെടുപ്പില്‍ കോഴിക്കോട്ടെ ഗ്രാമപഞ്ചായത്തുകളില്‍ എല്‍ഡിഎഫിന് ആധിപത്യം. ആകെയുള്ള 70 ഗ്രാമപഞ്ചായത്തുകളില്‍ ഒടുവില്‍ വിവരം കിട്ടുമ്പോള്‍ 44 പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് വിജയമുറപ്പിച്ചു കഴിഞ്ഞു. 26 ഗ്രാമപഞ്ചായത്തുകളില്‍ യുഡിഎഫ് വിജയപ്രതീക്ഷയിലാണ്. 2015 ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ 48 പഞ്ചായത്തുകള്‍ എല്‍ഡിഎഫും 19 പഞ്ചായത്തുകള്‍ യുഡിഎഫും നേടിയപ്പോള്‍ 3 പഞ്ചായത്തുകളില്‍ തൂക്കു ഭരണ സഭയായിരുന്നു. എല്‍ഡിഎഫ് അരിക്കുളം, ബാലുശ്ശേരി, ചക്കിട്ടപ്പാറ, ചങ്ങരോത്ത്, ചാത്തമംഗലം, ചേമഞ്ചേരി, ചെങ്ങോട്ടുകാവ്, ചെറുവണ്ണൂര്‍, ചോറോട്, എടച്ചേരി, ഏറാമല, കടലുണ്ടി, കക്കോടി, കാക്കൂര്‍, കാവിലുംപാറ, കായണ്ണ, കീഴരിയൂര്‍, […]

error: Protected Content !!