ഡോ.നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി കോഴിക്കോട് കളക്ടറായി ചുമതലയേറ്റു
കോഴിക്കോട് ജില്ല കലക്ടറായി ഡോ.നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി ചുമതലയേറ്റു. ഇന്നലെ രാവിലെ പത്തരയോടെ കലക്ട്രേറ്റിലെത്തിയ അദ്ദേഹത്തെ എഡിഎം സി. മുഹമ്മദ് റഫീഖ് പൂച്ചെണ്ട് നല്‍കി സ്വീകരിച്ചു. സ്ഥാനമൊഴിയുന്ന കലക്ടര്‍ സാംബശിവറാവു അദ്ദേഹത്തിന് ചുമതല കൈമാറി. ഡെപ്യൂട്ടി കലക്ടര്‍മാരായ എന്‍.റംല, ഷാമിന്‍ സെബാസ്റ്റ്യന്‍, അനിത കുമാരി, വിവിധ വകുപ്പ് മേധാവിമാര്‍, ജീവനക്കാര്‍ എന്നിവര്‍ ചേര്‍ന്നാണ് കലക്ടറെ സ്വീകരിച്ചത്. 2013 ബാച്ച് ഐ.എ.എസ് ഓഫീസറാണ് ഡോ.നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി. കോട്ടയം അസി.കലക്ടര്‍, ഇടുക്കി സബ് കലക്ടര്‍, തിരുവനന്തപുരം […]





