Kerala News

കെ.എസ്.ആര്‍.ടി.സി സമുച്ചയത്തിന്റെ പേരില്‍ കോഴിക്കോട് നടന്നത് പകല്‍ക്കൊള്ള; പ്രതിപക്ഷത്തിന്റെ വായ് മൂടിക്കെട്ടാമെന്നു കരുതേണ്ട: വി.ഡി സതീശന്‍

  • 9th November 2021
  • 0 Comments

കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനല്‍ നിര്‍മ്മാണത്തിന്റെ പേരില്‍ കോഴിക്കോട് നടന്നത് പകല്‍ക്കൊള്ളയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. 2008 ലാണ് സമുച്ചയ നിര്‍മ്മാണത്തിന് മുന്‍കൂര്‍ നിര്‍മ്മാണ അനുമതി കൊടുക്കുന്നത്. എന്നാല്‍ നിര്‍മ്മാണത്തിന് കോര്‍പറേഷന്റെ അനുമതി കിട്ടാതെയാണ് അന്നത്തെ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ തറക്കല്ലിടുന്നത്. നാലു സ്ഥലങ്ങളില്‍ ടെര്‍മിനല്‍ നിര്‍മ്മിച്ചതിലൂടെ കെ.എസ്.ആര്‍.ടിസിക്ക് മേല്‍ സര്‍ക്കാര്‍ നൂറു കോടിയോളം രൂപയുടെ അധികബാധ്യതയാണ് അടിച്ചേല്‍പ്പിച്ചിരിക്കുന്നത്. സമുച്ചയത്തിന്റെ നടത്തിപ്പ് സ്വകാര്യ കമ്പനിക്ക് കൈമാറിയതിനു പിന്നിലും ദുരൂഹതയുണ്ട്. പ്രസംഗം തടസപ്പെടുത്തി പ്രതിപക്ഷത്തിന്റെ വായ് മൂടിക്കെട്ടാമെന്നു […]

Kerala News

‘നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ സാമ്പത്തിക തകര്‍ച്ചക്ക് പരിഹാരം കാണുക’; ജില്ലാ ക്ഷേമനിധി ഓഫീസിനു മുന്‍പില്‍ ധര്‍ണ്ണ നടത്തി ഐഎന്‍ടിയുസി

  • 28th October 2021
  • 0 Comments

ബില്‍ഡിംഗ് &റോഡ് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ (ഐഎന്‍ടിയുസി) ജില്ലാ ക്ഷേമനിധി ഓഫീസിനു മുന്‍പില്‍ നടത്തിയ ധര്‍ണ സമരം ഡിസിസി പ്രസിഡന്റ് അഡ്വ. കെ പ്രവീണ്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. ഫെഡറേഷന്‍ ജില്ല പ്രസിഡന്റ് പിഎം ജനാര്‍ദ്ദനന്‍ അധ്യക്ഷം വഹിച്ചു. കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ. കെ ജയന്ത് മുഖ്യപ്രഭാഷണം നടത്തി. മുന്‍ ഡിസിസി പ്രസിഡന്റ് കെ സി അബു, ഡിസിസി ജനറല്‍ സെക്രട്ടറി രാജേഷ് കീഴരിയൂര്‍, ഐഎന്‍ടിയുസി ദേശീയനിര്‍വാഹക സമിതി അംഗം എംകെ ബീരാന്‍, ഫെഡറേഷന്‍ ജില്ല വര്‍ക്കിംഗ് […]

Local News

രണ്ട് ദിവസം ജില്ലയിൽ ഓറഞ്ച് അലേര്‍ട്ട് ; ജനങ്ങൾ ജാഗ്രത പാലിക്കണം; ജില്ലാ കലക്ടർ

  • 19th October 2021
  • 0 Comments

കൺട്രോൾ റൂമുകൾ സജ്ജം കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പുതിയ റിപ്പോർട്ട്‌ പ്രകാരം ജില്ലയില്‍ അടുത്ത രണ്ട് ദിവസങ്ങളിൽ(ഒക്ടോബർ 20, 21) ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചതിനാല്‍ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടർ ഡോ. എൻ. തേജ് ലോഹിത് റെഡ്ഢി അറിയിച്ചു. ഏത് സാഹചര്യവും നേരിടാൻ ജില്ലഭരണകൂടം സജ്ജമാണ്. ജില്ലാ ദുരന്ത നിവാരണ അടിയന്തര കണ്‍ട്രോള്‍ റൂം ഉള്‍പ്പെടെ എല്ലാ താലൂക്ക് ഓഫീസുകളിലേയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയും കണ്‍ട്രോള്‍ റൂം 24 മണിക്കൂര്‍ പ്രവര്‍ത്തനക്ഷമമാണ്. പോലീസ്, ഫയര്‍ ആന്റ […]

Local News

ജില്ലയിൽ മഴയുടെ ശക്തി കുറഞ്ഞു; ജാഗ്രത തുടരാൻ നിർദ്ദേശം

  • 17th October 2021
  • 0 Comments

ജില്ലയിൽ മഴയുടെ ശക്തി കുറഞ്ഞു. കാര്യമായ നാശനഷ്ടങ്ങൾ എവിടെയും റിപ്പോർട്ട്‌ ചെയ്തിട്ടില്ല. വൈകിട്ടോടു കൂടി മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ജലാശയങ്ങളിൽ ജലനിരപ്പ് ഇനിയും ഉയരാൻ സാധ്യതയുള്ളതിനാൽ ആളുകൾ ജാഗ്രത തുടരണമെന്ന് ജില്ലാകലക്ടർ അറിയിച്ചു. കൊയിലാണ്ടി താലൂക്കിൽ നിലവിൽ ക്യാമ്പുകൾ ഒന്നും തുറന്നിട്ടില്ല. നൊച്ചാട് വില്ലേജിൽ കല്പത്തൂർ ദേശത്ത് മലയിൽ ചാലിൽ സുരേഷിൻ്റെ വീടിന് ഇടിമിന്നലിൽ 10,000 രൂപയുടെ നാശനഷ്ടവും കൂരന്തറ സുരയുടെ വീടിന് മുകളിൽ തെങ്ങ് കടപുഴകി വീണ് 28500 രൂപയുടെ നാശനഷ്ടവും […]

Kerala News

നിപ വ്യാപനം തടയാനുള്ള കര്‍മ്മ പദ്ധതി തയ്യാറാക്കുന്നതിനായി മന്ത്രിമാരുടെയും ആരോഗ്യ പ്രവർത്തകരുടെയും ഉദ്യോഗസ്ഥരുടെയും ഉന്നതതല യോഗം കോഴിക്കോട്ട് തുടരുന്നു

  • 5th September 2021
  • 0 Comments

നിപ ബാധിച്ച് 12 വയസ്സുകാരന്‍ മരിച്ചതിനെത്തുടര്‍ന്ന് കനത്ത ജാഗ്രതയില്‍ സർക്കാരും , ആരോഗ്യ വകുപ്പ ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രത്യേക യോഗത്തില്‍ രോഗ വ്യാപനം തടയാനുള്ള കര്‍മ്മ പദ്ധതി തയ്യാറാക്കുന്നതിനായി കോഴിക്കോട് ഗസ്റ്റ് ഹൗസിൽ എ.കെ ശശീന്ദ്രൻ , അഹമ്മദ് ദേവർ കോവിൽ. എം എൽ എൽ പിടി എ റഹീം, എം.കെ.രാഘവൻ എം.പി ജില്ലാ കലക്ടർ, ഉന്നത ഉദ്യാഗസ്ഥരുടെ യോഗം നടക്കുകയാണ്. കോഴിക്കോട് ജില്ലയിലെ മന്ത്രിമാര്‍, മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ യോഗത്തില്‍ […]

Kerala News

കോഴിക്കോട് നിപ;കുട്ടിയുമായി നേരിട്ട് സമ്പർക്കത്തിലുള്ളവർക്ക് രോഗ ലക്ഷണമില്ല ; ആശങ്ക വേണ്ട; എ. കെ ശശീന്ദ്രന്‍

  • 5th September 2021
  • 0 Comments

കോഴിക്കോട്ട് നിപ വൈറസ് ബാധിച്ച് പന്ത്രണ്ടുവയസുകാരന്‍ മരിച്ച സംഭവത്തില്‍ കുട്ടിയുടെ സമ്പര്‍ക്കപ്പട്ടിക വിശദമായി പരിശോധിച്ചുവരികയാണെന്ന് മന്ത്രി എ. കെ ശശീന്ദ്രന്‍. . കുട്ടിയുമായി നേരിട്ട് സമ്പര്‍ക്കത്തിലുള്ള നാല് പേര്‍ക്ക് രോഗലക്ഷണമില്ലെന്നും ആശങ്ക വേണ്ടെന്നും മന്ത്രി പറഞ്ഞു. ഇന്നലെ രാത്രി പത്ത് മണിക്ക് തന്നെ ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നിരുന്നു. സര്‍ക്കാരിന്റെയും ജനങ്ങളുടേയും പിന്തുണയോടുകൂടി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും വിജയിപ്പിക്കാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. രോഗബാധ സ്ഥിരീകരിച്ച ഉടന്‍ തന്നെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ കഴിഞ്ഞു. മുന്‍പത്തെ അനുഭവത്തിന്റെ […]

Kerala Local News

പ്രമേയാനുമതി നിഷേധിച്ചു; ജില്ലാ പഞ്ചായത്ത് യോഗം ബഹിഷ്‌ക്കരിച്ച് യുഡിഎഫ് അംഗങ്ങള്‍

  • 27th July 2021
  • 0 Comments

കോഴിക്കോട് ജില്ലാ പഞ്ചായത്ത് യോഗത്തില്‍ നിന്ന് യുഡി എഫ് അംഗങ്ങള്‍ ഇറങ്ങിപോയി. കേരളത്തിലെ വ്യാപാര സ്ഥാപനങ്ങള്‍ക്ക് എല്ലാദിവസവും തുറന്ന് പ്രവര്‍ത്തിക്കുന്നതിന് അനുമതി നല്‍കണമെന്ന് സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപെടുന്ന പ്രമേയത്തിന് യുഡിഎഫ് പ്രതിനിധിയായ ജില്ലാപഞ്ചായത്ത് അംഗം എം ധനീഷ് ലാല്‍ അനുമതി തേടിയിരുന്നു. എന്നാല്‍ ഈ പ്രമേയത്തിന് ഭരണസമതി അനുമതി നിഷേധിക്കുകയായിരുന്നു. അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ചാണ് യു ഡി എഫ് അംഗങ്ങള്‍ യോഗം ബഹിഷ്‌കരിച്ചത്. പ്രമേയം നിഷേധിച്ചതിന്റെ കാരണം ബോധ്യപ്പെടുത്തണമെന്ന് എം ധനീഷ് ലാല്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. ഇതിന് […]

Local News

ജില്ലയിലെ കണ്ടെയ്ൻമെന്റ് സോണുകളും നിബന്ധനകളും

  • 22nd July 2021
  • 0 Comments

കോവിഡ് വ്യാപനം കര്‍ശനമായി തടയുന്നതിന് കോഴിക്കോട് കോര്‍ പ്പറേഷന്‍ പരിധിയില്‍ 50 കോവിഡ് കേസില്‍ കൂടുതലുള്ള വാര്‍ഡുകളും നഗരസകളിലും ഗ്രാമപഞ്ചായത്തുകളിലും 30 കോവിഡ് കേസില്‍ കൂടുതലുള്ള വാര്‍ഡുകളും കണ്ടെയ്ന്‍മെന്റ് സോണായി തിരിച്ച് കര്‍ശന നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തി ജില്ലാകളക്ടര്‍ ഡോ. എൻ.തേജ് ലോഹിത് റെഡ്ഡി ഉത്തരവിറക്കി. കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ച വര്‍ഡുകള്‍ കോഴിക്കോട് കോര്‍പ്പറേഷനിലെ വാര്‍ഡ് 15, 18 22,30 32,31,3,4,7,9,12,13,16,25,50,60 അത്തോളി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 10,13,1 അരിക്കുളം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 3, ബാലുശ്ശേരി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 13, […]

Kerala News

മാവോയിസ്‌റ്റെന്ന പേരില്‍ വ്യാജ കത്തയച്ച് പണം തട്ടാന്‍ ശ്രമം; രണ്ടുപേര്‍ അറസ്റ്റില്‍

  • 20th July 2021
  • 0 Comments

മാവോയിസ്റ്റ് സംഘടനയുടെ വ്യാജ പേരില്‍ പ്രമുഖ വ്യവസായികള്‍ക്കും വന്‍കിട കോണ്‍ട്രാക്റ്റര്‍ക്കും പ്രമുഖ രാഷ്ട്രീയ നേതാവിനും കത്തയച്ച രണ്ട് പേരെ ഡിസ്ട്രിക്റ്റ് ക്രൈം ബ്രാഞ്ച് എ സി പി ടി.പി ശ്രീജിത്തിന്റെ നേതൃത്വത്തില്‍ കോഴിക്കോട് സിറ്റി ക്രൈം സ്‌ക്വാഡും ഡിസ്ട്രിക്റ്റ് ക്രൈം ബ്രാഞ്ചും ചേര്‍ന്ന് അറസ്റ്റ് ചെയ്തു. പറോപ്പടി തച്ചംക്കോട് വീട്ടില്‍ ഹബീബ് റഹ്‌മാന്‍ (46), കട്ടിപ്പാറ കളത്തിങ്ങല്‍ ഷാജഹാന്‍ (43) എന്നിവരാണ് അറസ്റ്റിലായത്. ഇതാദ്യമായാണ് കോഴിക്കോട് സിറ്റിയില്‍ മാവോയിസ്റ്റ് സംഘടനയുടെ പേരില്‍ ഇത് പോലൊരു വ്യാജ കത്ത് […]

പി.പി.ഇ കിറ്റ് ധരിച്ച് വീട്ടിൽ കവർച്ചക്കെത്തിയയാളെയും സഹായിയെയും പിടികൂടി

  • 18th July 2021
  • 0 Comments

പുതുപ്പാടിയിൽ പി.പി.ഇ കിറ്റ് ധരിച്ച് വീട്ടിൽ കവർച്ചക്കെത്തിയയാളെയും സഹായിയെയും പിടികൂടി. തെയ്യപ്പാറ സ്വദേശികളായ കണ്ണാടിപ്പറമ്പിൽ അനസ്, ഓട്ടോ ഡ്രൈവറും തേക്കിൻതോട്ടം സ്വദേശിയുമായ അരുൺ എന്നിവരാണ് പിടിയിലായത്. കവർച്ചാ ശ്രമത്തിനിടെ ഇവരെ നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിക്കുകയായിരുന്നു. മണൽവയലിലെ വീട്ടിലേക്ക് പി.പി.ഇ കിറ്റ് ധരിച്ച് കോവിഡ് പരിശോധിക്കാനെന്ന വ്യാജേനെ അനസ് എത്തുകയായിരുന്നു. നേരത്തെയും സംഘം വീട്ടിലെത്തിയെങ്കിലും വീട്ടിൽ കയറാതെ മടങ്ങിയിരുന്നു. രണ്ടാമതും എത്തിയതോടെ സംശയം തോന്നുകയും നാട്ടുകാരെ വിവരമറിയിക്കുകയുമായിരുന്നു. ഇതോടെ അനസ് ഇറങ്ങി ഓടി റോഡിൽ ഉണ്ടായിരുന്ന ഓട്ടോയിൽ രക്ഷപ്പെടാൻ […]

error: Protected Content !!