Local News

ജില്ലാ അറിയിപ്പുകൾ

5 Tips For Writing An Attendance-Boosting eLearning Event Announcement -  eLearning Industry

ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം

പത്രപ്രവര്‍ത്തക പെന്‍ഷനും പത്രപ്രവര്‍ത്തകേതര പെന്‍ഷനും വാങ്ങുന്ന ജില്ലയിലെ പെന്‍ഷണര്‍മാര്‍ ഡിസംബര്‍ 31നകം ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് പബ്ലിക് റിലേഷന്‍സ് വകുപ്പ് കോഴിക്കോട് മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

ടെണ്ടര്‍ ക്ഷണിച്ചു

എസ്സിഡിപി – കോര്‍പ്പസ് ഫണ്ട്, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് 2020-21 പദ്ധതികളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പ്രവൃത്തികള്‍ ഏറ്റെടുത്ത് നടത്തുന്നതിന് അംഗീകൃത കരാറുകാരില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ ചെയ്യാവുന്ന അവസാന തീയ്യതി ഡിസംബര്‍ 29 വൈകീട്ട് അഞ്ച് മണി. ടെണ്ടര്‍ സംബന്ധിച്ച വിവരങ്ങള്‍ക്ക് e-tenderskerala.gov.in. ഫോണ്‍ : 0496 2630800.

രേഖകള്‍ ഹാജരാക്കണം

കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ 2010, 2011, 2012 വര്‍ഷങ്ങളില്‍ 60 വയസ്സ് പൂര്‍ത്തിയായി അതിവര്‍ഷാനുകൂല്യത്തിന് അപേക്ഷ സമര്‍പ്പിച്ചവരില്‍ ഇതുവരെയും ആനുകൂല്യം കൈപ്പറ്റാത്തവര്‍ ബാങ്ക് പാസ്ബുക്ക്, ആധാര്‍, റേഷന്‍കാര്‍ഡ് എന്നിവയുടെ പകര്‍പ്പും ഒറിജിനലും ഓഫീസില്‍ ഉടന്‍ ഹാജരാക്കണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ :0495 2384006

ഗതാഗത നിരോധനം

തച്ചംപൊയില്‍ – ഈര്‍പ്പോണ – പരപ്പന്‍പൊയില്‍ റോഡില്‍ പുനരുദ്ധാരണ പ്രവൃത്തി നടക്കുന്നതിനാല്‍ ഇന്ന് (ഡിസംബര്‍ 19) മുതല്‍ പ്രവൃത്തി തീരുന്നതുവരെ ഈ വഴിയുളള ഗതാഗതം നിരോധിച്ചതായി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. വാഹനങ്ങള്‍ താമരശ്ശേരി വഴി കടന്നുപോകണം.

കണ്ടുകെട്ടിയ വാഹനങ്ങളുടെ ലേലം 29 ന്

കോഴിക്കോട് എക്സൈസ് ഡിവിഷനിലെ വിവിധ അബ്കാരി കേസുകളില്‍ ഉള്‍പ്പെട്ട് സര്‍ക്കാരിലേക്ക് കണ്ടുകെട്ടിയ വാഹനങ്ങള്‍ കോഴിക്കോട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ നിലവിലുള്ള ലേല വ്യവസ്ഥകള്‍ പ്രകാരം ഡിസംബര്‍ 29ന് രാവിലെ 10 മണിക്ക് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കോഴിക്കോട് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ പരസ്യമായി ലേലം ചെയ്യുമെന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ അറിയച്ചു. ലേല നിബന്ധനകളും വ്യവസ്ഥകളും കോഴിക്കോട് എക്സൈസ് ഡിവിഷന്‍ ഓഫീസില്‍ നിന്നും കോഴിക്കോട് ജില്ലയിലെ എല്ലാ എക്സൈസ് ഓഫീസുകളില്‍ നിന്നും അറിയാം. കോഴിക്കോട് ജില്ലയിലെ വിവിധ എക്സൈസ് ഓഫീസുകളിലും പോലീസ് സ്റ്റേഷനുകളിലുമാണ് വാഹനങ്ങള്‍ സൂക്ഷിച്ചിട്ടുള്ളത്. ഇവ ഓഫീസ് മേധാവികളുടെ അനുവാദത്തോടെ പരിശോധിക്കാം.

സൗജന്യ തൊഴില്‍ പരിശീലനം

കോഴിക്കോട് മാത്തറയിലെ കനറാബാങ്ക് സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ജനുവരിയില്‍ ആരംഭിക്കുന്ന അച്ചാര്‍, പപ്പടം, മസാലപൗഡര്‍ കോഴ്സില്‍ സൗജന്യ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ 18 നും 45 നും ഇടയില്‍ പ്രായമുളളവരായിരിക്കണം. അവസാന തീയതി ഡിസംബര്‍ 31. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0495 2432470, 9447276470.

ന്യൂട്രീഷ്യനിസ്റ്റ് : അപേക്ഷ ക്ഷണിച്ചു

വനിത ശിശുവികസന വകുപ്പിന്റെ കീഴില്‍ സമ്പുഷ്ടകേരളം പദ്ധതിയില്‍ ആരംഭിക്കുന്ന ന്യൂട്രീഷ്യന് ആന്റ് പാരന്റിംഗ് ക്ലിനിക്കിലേക്ക് ന്യൂട്രീഷ്യനിസ്റ്റിന്റെ സേവനം ലഭ്യമാക്കാന്‍ താല്പര്യമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ദിവസം 500 രൂപ നിരക്കില്‍ മാസത്തില്‍ എട്ട് ദിവസമാണ് ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കേണ്ടത്. വിദ്യാഭ്യാസ യോഗ്യത- ന്യൂട്രീഷ്യന്‍/ഫുഡ് സയന്‍സ്/ഫുഡ് ആന്റ് ന്യൂട്രീഷ്യന്‍ ക്ലിനിക്ക്/ ന്യൂട്രീഷ്യന്‍ ആന്റ് ഡയറ്റെറ്റിക്സ് ബിരുദാനന്തര ബിരുദം. ഡയറ്റ് കൗണ്‍സിലിംഗ്/ ന്യൂട്രീഷ്യനല്‍ അസ്സസ്സ്മെന്റ്/പ്രഗ്നന്സി ആന്റ് ലാക്ടേഷന്‍ കൗണ്‍സിലിംഗ് എന്നിവയില്‍ കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. വയസ്സ് 45 കവിയരുത്. ബയോഡാറ്റ, സ്വയം സാക്ഷ്യപ്പെടുത്തിയ യോഗ്യത സര്‍ട്ടിഫിക്കറ്റ്, വയസ്സ് തെളിയിക്കുന്ന രേഖ, ഫോട്ടോ സഹിതം ഡിസംബര്‍ 22 നകം പ്രോഗ്രാം ഓഫീസര്‍, ജില്ലാതല ഐസിഡിഎസ് സെല്‍, സി ബ്ളോക്ക്, സിവില്‍ സ്റ്റേഷന്‍, കോഴിക്കോട്-20 എന്ന വിലാസത്തില്‍ അപേക്ഷിക്കണം. ഫോണ്‍ : 0495 2375760.

താത്കാലിക അദ്ധ്യാപക നിയമനം

കോഴിക്കോട് സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജില്‍ മാത്തമാറ്റിക്സ് വിഷയത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ താത്കാലിക അദ്ധ്യാപക നിയമനം നടത്തുന്നു. യു.ജി.സി/കേരള പി എസ് സി നിഷ്‌കര്‍ഷിച്ച യോഗ്യതയുളളവര്‍ക്ക് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ www.geckkd.ac.in വെബ്സൈറ്റില്‍ ലഭ്യമാണ്. അപേക്ഷ സമര്‍പ്പിക്കേണ്ടത് hodasgeckkd.ac.in എന്ന ഇ- മെയിലിലേക്കാണ്. ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 25. ഫോണ്‍ : 0495 2383220.

സൗജന്യ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ഐ.എച്ച്.ആര്‍.ഡിയുടെ വിവിധ സ്ഥാപനങ്ങളില്‍ ആരംഭിക്കുന്ന സൗജന്യ തൊഴിലധിഷ്ഠിത കോഴ്സുകളിലായ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍- പിജിഡിസിഎ (സായാഹ്ന കോഴ്സ്), ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ്ങ് (സായാഹ്ന കോഴ്സ്), ഇലക്ട്രീഷ്യന്‍ ഡൊമസ്റ്റിക് സൊല്യൂഷന്‍സ്, ഫീല്‍ഡ് എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവാസന തീയതി ഡിസംബര്‍ 30. കുടുതല്‍ വിവരങ്ങള്‍ക്ക് www.ihrd.ac.in/mfsekm.ihrd.ac.in/ihrdcekm.kerala.gov.in

സീറ്റൊഴിവ്

ഐ.എച്ച്.ആര്‍.ഡി യുടെ കീഴില്‍ കോരങ്ങാട് പ്രവര്‍ത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ്, താമരശ്ശേരിയില്‍ ബി.എ, ബി.ബി.എ, ബി,കോം എന്നീ ഡിഗ്രി കോഴ്സുകളില്‍ എസ് ടി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ഏതാനും സീറ്റൊഴിവുണ്ട്. യൂണിവേഴ്സിറ്റിയുടെ CAP IDയുള്ള അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ ഡിസംബര്‍ 22ന് രാവിലെ 10 മണിക്ക് എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം കോളേജ് ഓഫീസില്‍ നേരിട്ടെത്തി പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0495 2223243.

ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്

തലശ്ശേരി ഗവ. കോളേജില്‍ ഹിസ്റ്ററി, ഇംഗ്ലീഷ് വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്. യോഗ്യത: ബിരുദാനന്തര ബിരുദവും നെറ്റ്/പി.എച്ച്.ഡി യും. നെറ്റ് ഉളളവരുടെ അഭാവത്തില്‍ ബിരുദാനന്തര ബിരുദത്തില്‍ 55 ശതമാനം മാര്‍ക്കുളളവരെയും പരിഗണിക്കും. അപേക്ഷകര്‍ കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ ഗസ്റ്റ് പാനലില്‍ രജിസ്റ്റര്‍ ചെയ്തവരായിരിക്കണം. അഭിമുഖം ഡിസംബര്‍ 30 ന് രാവിലെ 11 മണിക്ക്.

ജില്ലാ വികസന സമതി 23 ന്

കോഴിക്കോട് ജില്ലാ വികസന സമിതിയുടെ ഡിസംബര്‍ മാസത്തെ യോഗം 23ന് രാവിലെ 10.30 ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം

2020-22 വര്‍ഷത്തിലെ ഡി.എല്‍.എഡ് (ടി.ടി.സി) കോഴ്സിന് അപേക്ഷിച്ചവരില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന മുന്നോക്ക സമുദായങ്ങള്‍ക്ക് സീറ്റ് സംവരണം ലഭിക്കുന്നതിനായി ആവശ്യമുള്ള സര്‍ട്ടിഫിക്കറ്റ് ഡിസംബര്‍ 24 നകം കോഴിക്കോട് വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തില്‍ ഹാജരാക്കണം. കോഴിക്കോട് വിദ്യാഭ്യാസ ഉപഡയറക്ടറുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിരിയ്ക്കുന്ന കരട് ലിസ്റ്റിലെ ആപ്ലിക്കേഷന്‍ നമ്പര്‍ സര്‍ട്ടിഫിക്കറ്റില്‍ നിര്‍ബന്ധമായും രേഖപ്പെടുത്തണം. വിശദ വിവരങ്ങള്‍ക്ക് www.kozhikodedde.com

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!