കോഴിക്കോട് ആറ് വയസുകാരിക്ക് പീഡനം

കോഴിക്കോട് ഉണ്ണികുളം വള്ളിയോത്ത് ആറ് വയസുകാരിക്ക് പീഡനം. ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . മാതാപിതാക്കൾ വീട്ടിൽ ഇല്ലാത്ത സമയത്തായിരുന്നു പീഡനം നടന്നത്. നേപ്പാൾ സ്വദേശിയായ കുടുംബത്തിലെ കുട്ടിയാണ് പീഡനത്തിനിരയായത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടിട്ടുണ്ട്. പ്രതിയെ തിരിച്ചറിഞ്ഞിട്ടില്ല.

കോഴിക്കോട് ദേവസ്വം ഓഫീസിന് മുന്നില്‍ ജീവനക്കാരുടെ നിരാഹാര സമരം

  • 3rd November 2020
  • 0 Comments

കോഴിക്കോട് ദേവസ്വം ഓഫീസിന് മുന്നില്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാരുടെ റിലേ നിരാഹാര സമരം. സംസ്ഥാനത്ത് ഏകീകൃത ദേവസ്വം നിയമം നടപ്പിലാക്കുക, മലബാര്‍ ദേവസ്വം കരട് ബില്‍ പ്രത്യേക നിയമസഭ കൂടി ഉടന്‍ നടപ്പില്‍ വരുത്തുക, പ്രതിമാസ വേതനം കുടിശ്ശികയാക്കാതെ യഥാസമയം ജീവനക്കാരുടെ അക്കൗണ്ടിലൂടെ ലഭ്യമാക്കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. സമരം സംയുക്ത സമരസമിതി കണ്‍വീനര്‍ വി.വി. ശ്രീനിവാസന്‍ ഉദ്ഘാടനം ചെയ്തു.

വീട്ടിലേക്ക് പാഞ്ഞുകയറിയ കാട്ടുപന്നികളെ വെടിവച്ചുകൊന്നു; ശാശ്വത പരിഹാരം വേണമെന്നാവശ്യവുമായി നാട്ടുകാര്‍

  • 30th October 2020
  • 0 Comments

കൂരാച്ചുണ്ടില്‍ വീട്ടിലേക്ക് പാഞ്ഞുകയറിയ രണ്ട് കാട്ടുപന്നികളെ വെടിവച്ചു കൊന്നു. ഒരെണ്ണത്തിനെ പന്നിയെ വെടിയുതിര്‍ക്കാന്‍ ലൈസന്‍സുള്ള നാട്ടുകാരനും ഒന്നിനെ വനപാലകരുമാണ് വെടിവച്ചത്. അപകടകാരികളായ കാട്ടുപന്നികളില്‍ നിന്ന് ശാശ്വത പരിഹാരം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. രാവിലെ ഏഴ് മണിയോടെ കെഎസ്ഇബി ജീവനക്കാരനായ പൂവ്വത്തുംചോല മോഹനന്റെ വീട്ടിലേക്ക് രണ്ട് കാട്ടുപന്നികള്‍ പാഞ്ഞ് കയറുകയായിരുന്നു. വീട്ടിലെ ആളില്ലാത്ത മുറിയിലെത്തിയ പന്നികള്‍ ഫര്‍ണിച്ചറുകള്‍ കുത്തി മറിച്ചിടാന്‍ തുടങ്ങി. വീട്ടുകാര്‍ മുറി പുറത്ത് നിന്ന് അടച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. വിവരമറിഞ്ഞെത്തിയ നാട്ടുകാര്‍ വീട് അടച്ച് പുറത്ത് […]

Kerala Local News

ആശുപത്രികള്‍ക്ക് കര്‍ശന നിര്‍ദേശവുമായി കോഴിക്കോട് കളക്ടര്‍

  • 20th October 2020
  • 0 Comments

ഗര്‍ഭിണികള്‍ക്ക് പ്രസവ ശുശ്രൂഷയടക്കമുള്ള ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കി നല്‍കുന്നതില്‍ കൊവിഡ് നില കണക്കിലെടുക്കേണ്ടതില്ലെന്ന് കോഴിക്കോട് കളക്ടര്‍ സാംബശിവ റാവു ആശുപത്രി അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റില്ലെന്ന് ചൂണ്ടിക്കാട്ടി ഗര്‍ഭിണികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാതിരിക്കുന്നതും മറ്റു ആശുപത്രികളിലേക്ക് റഫര്‍ ചെയ്യുന്നതും കൂടി വരുന്നത് ശ്രെദ്ധയിൽ പെട്ടതിനെ തുടർന്നാണ് നടപടി. പ്രസവ കേസുകള്‍ക്ക് യഥാസമയം ചികിത്സ നല്‍കാതെ കാലതാമസം വരുത്തുന്നത് അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യനില അപകടകരമാക്കും. അതുകൊണ്ടു തന്നെ കൊവിഡ് നില അടിസ്ഥാനമാക്കി ചികിത്സ നിഷേധിക്കരുത്. പ്രസവവും പ്രസവാനന്തര […]

Kerala

കോഴിക്കോട് ജില്ലയിൽ ഇന്ന് 976 പേർക്ക് കോവിഡ്

  • 18th October 2020
  • 0 Comments

ജില്ലയില്‍ 976 പേര്‍ക്ക് കോവിഡ് രോഗമുക്തി 1193 ജില്ലയില്‍ ഇന്ന് 976 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ മൂന്ന് പേര്‍ക്കാണ് പോസിറ്റീവായത്. 29 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 944 പേര്‍ക്കാണ് രോഗം ബാധിച്ചത്. 7331 പേരെ പരിശോധനക്ക് വിധേയരാക്കി. 13.11 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 10962 ആയി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ […]

Trending

കുന്ദമംഗലം ടൗണിൽ മുഴുവൻ കടകളും നാളെ മുതൽ തുറന്ന് പ്രവർത്തിക്കും

  • 17th October 2020
  • 0 Comments

കോഴിക്കോട് : കുന്ദമംഗലം ടൗണിലെ മുഴുവൻ കടകകളും നാളെ മുതൽ തുറന്നു പ്രവർത്തിക്കും. രാവിലെ എട്ടു മണി മുതൽ വൈകീട്ട് 7 മണി വരെയാണ് കടകൾ തുറന്നു പ്രവർത്തിക്കുക നേരത്തെ കോവിഡ് വ്യാപന സാധ്യത കണക്കിലെടുത്ത് വ്യാപാര സ്ഥാപനങ്ങളിൽ കർശന നിയന്ത്രണം ജില്ലാ ഭരണകൂടം ഏർപ്പെടുത്തിയിരുന്നു. എന്നാൽ നിലവിലെ സാഹചര്യവും പഞ്ചായത്തിന്റെയും, വ്യപാരികളുടെയും അഭ്യർത്ഥന പ്രകാരവും ഡെപ്യുട്ടി കളക്ടർ ഷാമിൽ സെബാസ്റ്റിൻ നിയന്ത്രണം ഒഴിവാക്കിയതായി അറിയിച്ചു

News

കോഴിക്കോട് ജില്ലയിൽ ഇന്ന് 926 പേർക്ക് കൂടി കോവിഡ്

ജില്ലയില്‍ 926 പേര്‍ക്ക് കോവിഡ് രോഗമുക്തി 1057 ജില്ലയില്‍ ഇന്ന് 926 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ ഒരാൾക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ നാലു പേര്‍ക്കുമാണ് പോസിറ്റീവായത്. 25 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 896 പേര്‍ക്കാണ് രോഗം ബാധിച്ചത്. 8034 പേരെ പരിശോധനക്ക് വിധേയരാക്കി. 11.32 ശതമാനമാണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 11183 ആയി. എട്ടു […]

News

കോഴിക്കോട് ജില്ലയിൽ ഇന്ന് 970 പേർക്ക് കോവിഡ്

ജില്ലയില്‍ 970 പേര്‍ക്ക് കോവിഡ് രോഗമുക്തി 1154 ജില്ലയില്‍ ഇന്ന് 970 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 8 പേര്‍ക്കാണ് പോസിറ്റീവായത്. 76 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 886 പേര്‍ക്കാണ് രോഗം ബാധിച്ചത്. 8734 പേരെ പരിശോധനയ്ക്ക് വിധേയരാക്കി.11.30 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 12277 ആയി. എട്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ കോവിഡ് […]

News

കോഴിക്കോട് ജില്ലയിൽ ഇന്ന് 1246 പേർക്ക് കോവിഡ്

ജില്ലയില്‍ 1264 പേര്‍ക്ക് കോവിഡ് രോഗമുക്തി 685 ജില്ലയില്‍ ഇന്ന് 1264 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ മൂന്നുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 12 പേര്‍ക്കുമാണ് പോസിറ്റീവായത്. 46 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 1203 പേര്‍ക്കാണ് രോഗം ബാധിച്ചത്. 6765 പേരെ പരിശോധനയ്ക്ക് വിധേയരാക്കി.18.21 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 11124 ആയി. എട്ട് ആരോഗ്യ […]

വിദ്യാര്‍ത്ഥികള്‍ക്ക് കൃഷി പാഠവുമായി അധ്യാപകര്‍

  • 14th October 2020
  • 0 Comments

കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ കൃഷി പ്രോത്സാഹന പദ്ധതിയുടെ ഭാഗമായി വിദ്യാലയങ്ങളില്‍ നടപ്പാക്കുന്ന കൃഷിയറിവിന്നു പെരിങ്ങൊളം ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ തുടക്കമായി. പി .വി .സി പൈപ്പില്‍ വെള്ളം നിറച്ചു തിരിയിലൂടെ ഗ്രോബാഗില്‍ വെള്ളമെത്തിച്ചു കൃഷിയെ പരിചരിക്കുന്ന നൂതന സംവിധാനമാണ് ഒരുക്കിയത് .നേരത്തെ തന്നെ ഈ പദ്ധതി ഒരുക്കിയിരുന്നുവെങ്കിലും കോവിഡ് മഹാമാരി മൂലം പ്രവര്‍ത്തനം വൈകുകയായിരുന്നു. പെരുവയല്‍ കൃഷി ഭവനിലെ കൃഷി ഓഫീസര്‍ ദിവ്യ .യു .കെ തൈ നട്ട് ഉദ്ഘാടനം നിര്‍വഹിച്ചു .സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പി […]

error: Protected Content !!