തൃശ്ശൂരില്‍ മദ്യപിച്ചുണ്ടായ തര്‍ക്കത്തില്‍ മര്‍ദ്ദനമേറ്റയാള്‍ മരിച്ചു
തൃശ്ശൂര്‍ പൊന്നൂക്കരയില്‍ മദ്യപിച്ചുണ്ടായ തര്‍ക്കത്തില്‍ മര്‍ദ്ദനമേറ്റയാള്‍ മരിച്ചു. പൊന്നൂക്കര സ്വദേശി 54 വയസ്സുള്ള സുധീഷ് ആണ് മരിച്ചത്. സംഭവത്തില്‍ പൊന്നൂക്കര സ്വദേശി 31 വയസ്സുള്ള വിഷ്ണുവിനെ ഒല്ലൂര്‍ പോലീസ് പോലീസ് പിടികൂടി. ചൊവ്വാഴ്ച വൈകിട്ട് മൂന്നുമണിയോടെ തൃശ്ശൂര്‍ പൊന്നൂക്കരയില്‍ ആയിരുന്നു സംഭവം. കൊല്ലപ്പെട്ട സുധീഷും പ്രതി വിഷ്ണുവും ഒരുമിച്ചിരുന്ന് മദ്യപിക്കുകയായിരുന്നു. മദ്യപാനത്തിനിടെ വിഷ്ണുവിന്റെ സഹോദരിയെക്കുറിച്ച് സുധീഷ് പറഞ്ഞത് ഇഷ്ടപ്പെടാതിരുന്ന വിഷ്ണു സുധീഷിനെ ആക്രമിക്കുകയായിരുന്നു. തല ചുവരില്‍ ഇടിക്കുകയും ആക്സോ ബ്ലേഡ് ഉപയോഗിച്ച് ശരീരത്തില്‍ മുറിവേല്‍പ്പിക്കുകയും ചെയ്തു. ഗുരുതര […]









