Kerala kerala

എറണാകുളത്ത് യുവതിയെ ആണ്‍ സുഹൃത്ത് തലക്കടിച്ചു കൊന്നു

കൊച്ചി: എറണാകുളം കുട്ടമ്പുഴയില്‍ യുവതിയെ ആണ്‍ സുഹൃത്ത് തലക്കടിച്ചു കൊന്നു.എളമ്പളശ്ശേരി സ്വദേശി മായയാണ് (38) മരിച്ചത് . സുഹൃത്ത് ജിജോയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് പുലര്‍ച്ചെയാണ് കൊലപാതകം നടന്നത്. ഇരുവരും വര്‍ഷങ്ങളായി ഒരുമിച്ച് താമസിച്ചുവരികയാണ്. ഇന്നലെ രാത്രി ഇവരുടെ വീട്ടില്‍ നിന്ന് കരച്ചിലും ബഹളങ്ങളും കേട്ടിരുന്നു. രാവിലെ നാട്ടുകാര്‍ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് മായയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ പൊലീസില്‍ വിവരമറിയിക്കുകയും ചെയ്തു. അറസ്റ്റിലായ ജിജോയെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്.

National

സുന്ദരിയാണെന്ന അഹങ്കാരം; 17കാരിയെ കാമുകന്‍ കഴുത്തറത്തു കൊന്നു

കാണ്‍പൂര്‍: ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ 17കാരിയെ യുവാവ് വാടകക്ക് താമസിക്കുന്ന വീട്ടിലേക്ക് വിളിച്ചുവരുത്തി കഴുത്തറത്തു കൊലപ്പെടുത്തി. തിങ്കളാഴ്ചയാണ് സംഭവം. കൊലപാതകത്തിന് ശേഷം, ഇയാള്‍ യുവതിയുടെ സുഹൃത്തിനെ വിളിച്ച് കുറ്റം സമ്മതിക്കുകയും സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയും ചെയ്തു. ”ഞാന്‍ നിങ്ങളുടെ സുഹൃത്തിനെ കൊന്നു, അവള്‍ക്ക് സുന്ദരിയാണെന്ന അഹങ്കാരമുണ്ടായിരുന്നു. അത് അവളുടെ അച്ഛനോടും പറയൂ” എന്നാണ് പ്രതി സുഹൃത്തിനെ ഫോണില്‍ വിളിച്ചുപറഞ്ഞത്. കൊല്ലപ്പെട്ട യുവതി തിങ്കളാഴ്ച ഉച്ചക്ക് ശേഷം സുഹൃത്തിനൊപ്പം സമീപത്തുള്ള മാര്‍ക്കറ്റില്‍ പോയിരുന്നു. അവിടെ വെച്ച്, ബൈക്കില്‍ വന്ന തന്റെ […]

National

ഗുജറാത്തില്‍ നാല് വയസ്സുകാരിയെ തറയില്‍ കിടത്തി കഴുത്തില്‍ കോടാലികൊണ്ട് വെട്ടി; കുട്ടിയുടെ രക്തം കുടുംബക്ഷേത്രത്തിന്റെ പടിയില്‍ തളിച്ചു; നരബലി

ഗുജറാത്തില്‍ നാല് വയസ്സുകാരിയെ നരബലി കൊടുത്തു. തിങ്കളാഴ്ച്ച ഛോട്ടാ ഉദയ്പൂരുലാണ് സംഭവം. റിതാ തദ്വി എന്ന കുട്ടിയെ അമ്മയുടെ മുന്നിലിട്ട് കോടാലികൊണ്ട് വെട്ടിയാണ് കൊലപ്പെടുത്തത്. ശേഷം കുട്ടിയുടെ രക്തം കുടുംബക്ഷേത്രത്തിന്റെ പടിയില്‍ തളിച്ചു. സംഭവത്തില്‍ 42കാരനായ ലാലോ ഹിമ്മത്ത് എന്ന അയല്‍വാസിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. തിങ്കളാഴ്ച്ച രാവിലെ 8:30 ഓടെയാണ് ബോഡേലി താലൂക്കിലെ പനേജ് ഗ്രാമത്തില്‍ സംഭവം നടക്കുന്നത്. അമ്മയ്ക്കും സഹോദരനുമൊപ്പം റോഡിലൂടെ നടന്ന് പോകുകയായിരുന്ന റിതയെ അയല്‍വാസിയായ ലാലോ ബലംപ്രയോഗിച്ച് വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു. തുടര്‍ന്ന് […]

National

ഹിമാനി നര്‍വാളിനെ കൊലപ്പെടുത്തിയത് ആണ്‍ സുഹൃത്തെന്ന് പൊലീസ്

ചണ്ഡീഗഡ്: ഹരിയാന യൂത്ത് കോണ്‍ഗ്രസ് വനിത നേതാവ് ഹിമാനി നര്‍വാളിനെ കൊലപ്പെടുത്തിയത് ആണ്‍ സുഹൃത്തായ സച്ചിനാണെന്ന് പൊലീസ്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. ഹിമാനിയുടെ വസതിയില്‍ വച്ചാണ് കൊലപാതകം നടത്തിയത്. ഫോണിന്റെ ചാര്‍ജര്‍ കേബിള്‍ കൊണ്ട് കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു. പ്രതിയും ഹിമാനിയും സോഷ്യല്‍ മീഡിയ വഴിയാണ് പരിചയപ്പെടുന്നത്. ജ്ജാറില്‍ മൊബൈല്‍ ഷോപ്പ് നടത്തിവരികയായിരുന്നു പ്രതി. ഹിമാനിയെ കൊലപ്പെടുത്തിയ ശേഷം ആഭരണവും ഫോണും ലാപ്‌ടോപ്പും മോഷ്ടിച്ച് മൃതദേഹം സ്യൂട്ട്‌കേസിലാക്കി ഉപേക്ഷിക്കുകയായിരുന്നു. […]

Kerala kerala

കടുത്ത പ്രതിഷേധങ്ങള്‍ക്കിടയിലും എസ്എസ്എല്‍സി പരീക്ഷയെഴുതി ഷഹബാസ് വധക്കേസിലെ പ്രതികള്‍

കോഴിക്കോട്: കടുത്ത പ്രതിഷേധങ്ങള്‍ക്കിടയിലും താമരശേരി ഷഹബാസ് വധക്കേസിലെ പ്രതികളായ അഞ്ചു വിദ്യാര്‍ഥികളും എസ്എസ്എല്‍സി പരീക്ഷ എഴുതി. കോഴിക്കോട് വെള്ളിമാട് കുന്ന് ജുവൈനല്‍ ഹോമിലാണ് പരീക്ഷ എഴുതാനായി പ്രത്യേക സൗകര്യം ഒരുക്കിയത്. പരീക്ഷ എഴുതിക്കുന്നതിനെതിരെ ഇവരെ പാര്‍പ്പിച്ച കോഴിക്കോട് വെള്ളിമാട് കുന്ന് ജുവൈനല്‍ ഹോമിലേക്ക് കെഎസ്‌യുവാണ് ആദ്യം പ്രതിഷേധവുമായെത്തിയത്. ഇവരെ അറസ്റ്റ് ചെയ്തതിനു പിന്നാലെ എംഎസ്എഫ് പ്രവര്‍ത്തകരുമെത്തി. ഇടവേളകളില്‍ ഒന്നിന് പിറകെ ഒന്നായി യൂത്ത് കോണ്‍ഗ്രസ്, എംഎസ്എഫ്,കെഎസ്‌യു പ്രവര്‍ത്തകര്‍ പലതവണ പ്രതിഷേധിച്ചു. ചിലര്‍ മതില്‍ ചാടി കടന്ന് ജുവൈനല്‍ […]

kerala Kerala

പാടത്ത് ഇരട്ടക്കൊലപാതകം; ഭര്‍ത്താവ് ഭാര്യയെയും സുഹൃത്തിനെയും വെട്ടിക്കൊന്നു

പത്തനാപുരം: കലഞ്ഞൂര്‍ പാടത്ത് യുവാവ് ഭാര്യയെയും സുഹൃത്തിനെയും വെട്ടിക്കൊന്നു. വൈഷ്ണവി (27), വിഷ്ണു (34) എന്നിവരാണ് മരിച്ചത്. സംഭവത്തില്‍ വൈഷ്ണവിയുടെ ഭര്‍ത്താവ് ബൈജുവിനെ കൂടല്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. അയല്‍വാസിയായ വിഷ്ണുവിന്റെ വീട്ടില്‍ വച്ച് ഇന്നലെ രാത്രി 11.30ഓടെയാണ് കൊലപാതകം. ക്ഷേത്രോത്സവം നടക്കുന്ന സ്ഥലത്തു വച്ച് ബൈജുവും ഭാര്യ വൈഷ്ണവിയും തമ്മില്‍ തര്‍ക്കം ഉണ്ടായിരുന്നു. ഇതേ തുടര്‍ന്ന് വൈഷ്ണവിയെ ഭര്‍ത്താവ് മര്‍ദിച്ചു. രക്ഷതേടി ഓടിയ വൈഷ്ണവി സുഹൃത്തായ വിഷ്ണുവിന്റെ വീട്ടിലേക്ക് എത്തി. പിന്തുടര്‍ന്നെത്തിയ ബൈജു അവിടെ വച്ച് ഭാര്യയെ […]

Kerala kerala

ഷഹബാസിനെ അക്രമിച്ചത് നഞ്ചക്ക് ഉപയോഗിച്ച്, ബൈക്കില്‍ പോകുമ്പോള്‍ തന്നെ ഛര്‍ദ്ദിച്ചു: കോഴിക്കോട് റൂറല്‍ എസ്പി

കോഴിക്കോട്: താമരശ്ശേരിയില്‍ കൊല്ലപ്പെട്ട പത്താംക്ലാസ് വിദ്യാര്‍ത്ഥി ഷഹബാസിനെ പ്രതികള്‍ അക്രമിച്ചത് മാരകമായി. കരാട്ടെ പരിശീലകര്‍ ഉപയോഗിക്കുന്ന നഞ്ചക്ക് ഉപയോഗിച്ച് പ്രതികള്‍ ഷഹബാസിനെ മര്‍ദ്ദിച്ചതായാണ് പ്രാഥമിക നിഗമനമെന്ന് കോഴിക്കോട് റൂറല്‍ എസ് പി കെ ഇ ബൈജു പറഞ്ഞു. ‘അഞ്ച് വിദ്യാര്‍ത്ഥികളാണ് ഷഹബാസിനെ മര്‍ദ്ദിച്ചത്. ഒരാളുടെ രക്ഷിതാവിന് ക്രിമിനല്‍ പശ്ചാത്തലമുണ്ട്. കരാട്ടെയില്‍ ഉപയോഗിച്ച നഞ്ചക്ക് ഉപയോഗിച്ച് തലയ്ക്കടിച്ചു. വാട്സ്ആപ്പ് ഗ്രൂപ്പുകള്‍ പരിശോധിച്ചുവരികയാണ്. ഗ്രൂപ്പില്‍ പ്രായപൂര്‍ത്തിയായ ആളുകള്‍ ഉണ്ടോയെന്ന് പരിശോധിക്കും. ഉണ്ടെങ്കില്‍ കേസെടുക്കും’, എസ്പി കെ ഇ ബൈജു പറഞ്ഞു. […]

Kerala kerala

കബറിടത്തില്‍ പൊട്ടിക്കരഞ്ഞ് അബ്ദുല്‍ റഹീം; ആശ്വസിപ്പിക്കാനാവാതെ ബന്ധുക്കളും സുഹൃത്തുക്കളും

  • 28th February 2025
  • 0 Comments

തിരുവനന്തപുരം : വെഞ്ഞാറമ്മൂട്ടില്‍ കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ പിതാവ് അബ്ദുല്‍ റഹീം തലസ്ഥാനത്തെ ബന്ധു വീട്ടിലെത്തി. സഹോദരി അടക്കമുള്ളവരാണ് വീട്ടിലുണ്ടായിരുന്നത്. വൈകാരികമായ രംഗങ്ങളാണ് വീട്ടിലുണ്ടായത്. ശേഷം കൊല്ലപ്പെട്ട രണ്ടാമത്തെ മകന്‍ അഫ്‌നാന്‍, ഉമ്മ ആസിയാബി, സഹോദരന്‍ ലത്തീഫ്, ലത്തീഫിന്റെ ഭാര്യ തുടങ്ങിയ ബന്ധുക്കളെ അടക്കിയ കബറിടത്തിലെത്തി പ്രാര്‍ത്ഥന നടത്തി. കബറിടത്തില്‍ പൊട്ടിക്കരഞ്ഞ അബ്ദുല്‍ റഹീമിനെ ബന്ധുക്കളും സുഹൃത്തുക്കളും ആശ്വസിപ്പിക്കാനറിയാതെ കുഴങ്ങി. രാവിലെ 7.45 നാണ് സൌദിയില്‍ നിന്നും റഹീം തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. ശേഷം ബന്ധുക്കള്‍ക്കൊപ്പം ചികിത്സയില്‍ കഴിയുന്ന […]

kerala Kerala

ഫര്‍സാനയെ കൊലപ്പെടുത്തിയത് കൂട്ടക്കൊല നടത്തിയ കാര്യം ഏറ്റുപറഞ്ഞതിന് ശേഷം’; പ്രതി അഫാന്റെ മൊഴി

  • 28th February 2025
  • 0 Comments

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസില്‍ പ്രതി അഫാന്റെ മൊഴിയുടെ വിശദാംശങ്ങള്‍ പുറത്ത്. പെണ്‍സുഹൃത്ത് ഫര്‍സാനയെ കൊലപ്പെടുത്തുന്നതിന് മുമ്പ് മറ്റു കൊലപാതകങ്ങള്‍ അറിയിച്ചു. കൂട്ടക്കൊല നടത്തിയ കാര്യം ഏറ്റു പറഞ്ഞതിനു ശേഷം ഫര്‍സാനയെ കൊന്നത്. പാങ്ങോട് പൊലീസിന് നല്‍കിയ മൊഴിയിലാണ് ഇക്കാര്യങ്ങള്‍ പ്രതി ഏറ്റുപറഞ്ഞത്. എങ്ങനെ ജീവിക്കുമെന്ന് ഫര്‍സാന ചോദിച്ചപ്പോള്‍ കസേരയിലിരുന്ന ഫര്‍സാനയെ ചുറ്റികയ്ക്ക് അടിച്ചു വീഴ്ത്തി. കടബാധ്യതയ്ക്ക് കാരണം അമ്മയാണെന്ന് സല്‍മാ ബീവി നിരന്തരം കുറ്റപ്പെടുത്തി. ഇത് സല്‍മാ ബീവിയോടുള്ള വൈരാഗ്യത്തിന് കാരണമായി. ലത്തീഫിന്റെ ഭാര്യയെ കൊല്ലാന്‍ ആഗ്രഹിച്ചില്ല. […]

Kerala kerala

വെഞ്ഞാറമൂട് കൂട്ടക്കൊല; അഫാന്റെ അറസ്റ്റ് ഉടന്‍

  • 27th February 2025
  • 0 Comments

തിരുവനന്തപുരം: വെഞ്ഞാറമൂട് അഞ്ച് പേരെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ പ്രതി അഫാനെ ഉടന്‍ അറസ്റ്റ് ചെയ്യും. പ്രതിക്ക് മറ്റ് ആരോഗ്യപ്രശ്‌നങ്ങളില്ലെന്നാണ് വിവരം. അമ്മൂമ്മയെ കൊലപ്പെടുത്തിയ കേസിലാണ് ആദ്യം അറസ്റ്റ് രേഖപ്പെടുത്തുക. പ്രതിയെ കോടതിയില്‍ ഹാജരാക്കും. കടം നല്‍കിയവര്‍ വീട്ടിലെത്തി പ്രശ്‌നമുണ്ടാക്കിയിരുന്നോ എന്നന്വേഷിക്കാനും മൊഴി രേഖപ്പെടുത്താനും അന്വേഷണ സംഘം നീക്കമാരംഭിച്ചു. അതേസമയം അഫാന്റെ മാതാവ് ഷെമിയുടെ മൊഴി ഇന്നെടുക്കും. ഷെമിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് സ്വകാര്യ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ പൊലീസിനെ അറിയിച്ചിട്ടുണ്ട്. സംസാരിക്കുന്ന കാര്യത്തില്‍ മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ […]

error: Protected Content !!