‘പീഡിപ്പിക്കാന്‍ ശ്രമം; ചെറുത്തപ്പോള്‍ കുളത്തില്‍ തള്ളിയിട്ടു’; ആറ് വയസുകാരനെ കൊന്നത് അയല്‍വാസിയെന്ന് പൊലീസ്
തൃശൂര്‍: മാളയില്‍ കുളത്തില്‍ ആറ് വയസുകാരനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്. കൊലപാതകത്തിന് പിന്നില്‍ അയല്‍വാസിയായ ജോജോ (20)യാണെന്നും പൊലീസ് സ്ഥിരീകരിച്ചു. കുട്ടിയെ പ്രതി പീഡിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. കുട്ടി ചെറുത്തതോടെ ഇയാള്‍ കുളത്തില്‍ തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ജോജോ ക്രിമിനല്‍ പശ്ചാത്തലമുള്ള ആളാണെന്നും ബൈക്ക് മോഷണക്കേസില്‍ പ്രതിയായിരുന്നുവെന്നുമാണ് വിവരം. അടുത്തിടെയാണ് ഇയാള്‍ ബൈക്ക് മോഷണക്കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയത്. കുട്ടിയെ കാണാതായതിന് പിന്നാലെ നാട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ ജോജോയും ഉണ്ടായിരുന്നു. പെരുമാറ്റത്തില്‍ സംശയം […]









