kerala Kerala

കണ്ണൂരില്‍ ബൈക്കിലെത്തിയ അജ്ഞാതസംഘം ദമ്പതികളെ വെട്ടി; ഭര്‍ത്താവ് മരിച്ചു

കണ്ണൂര്‍: പയ്യാവൂര്‍ കാഞ്ഞിരക്കൊല്ലിയില്‍ ബൈക്കിലെത്തിയ അജ്ഞാതസംഘം ദമ്പതികളെ വെട്ടി. ഗുരുതരമായി പരിക്കേറ്റ ഭര്‍ത്താവ് മരിച്ചു. കാഞ്ഞിരക്കൊല്ലി മഠത്തേടത്ത് വീട്ടില്‍ നിധീഷ്(31) ആണ് മരിച്ചത്, ഭാര്യ ശ്രുതിക്ക് (28) ഗുരുതരമായി പരിക്കേറ്റു. ചൊവ്വാഴ്ച ഉച്ചക്ക് 12.45 നാണ് സംഭവം. ബൈക്കിലെത്തിയ രണ്ടുപേരാണ് വെട്ടിയത്. ജോലി സ്ഥലത്തെ തര്‍ക്കമാണ് അക്രമത്തിലേക്ക് നയിച്ചതെന്നാണ് വിവരം. നിധീഷിന്റെ ശരീരമാസകലം വെട്ടി തുണ്ടമാക്കി.പയ്യാവൂര്‍ പൊലീസ് സ്ഥലത്തെത്തി. അക്രമികളെ കണ്ടെത്താനായി സിസിടിവി ദൃശ്യങ്ങളടക്കം പൊലീസ് പരിശോധിക്കുകയാണ്.

Kerala kerala

കേറിവന്നപ്പോഴേ കൊച്ചെവിടേന്ന് ചോദിച്ചിട്ട് ഒന്നും പറഞ്ഞില്ല,പെട്ടെന്ന് ദേഷ്യം വരുന്ന സ്വഭാവമാണ് ; സന്ധ്യക്ക് മാനസിക പ്രശ്ങ്ങളില്ലെന്ന് അമ്മ

ആലുവ: എറണാകുളം തിരുവാങ്കുളത്ത് മൂന്ന് വയസുകാരിയെ പുഴയില്‍ എറിഞ്ഞുകൊന്ന സന്ധ്യക്ക് മാനസിക പ്രശ്നങ്ങളില്ലെന്ന് അമ്മ. കയറി വന്നപ്പോള്‍ കുട്ടിയെവിടെയെന്ന് ചോദിച്ചപ്പോള്‍ ഒന്നും പറഞ്ഞില്ലെന്നും പ്രതി സന്ധ്യയുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു. കൊച്ചിനെക്കുറിച്ച് പൊലീസുകാര്‍ ചോദിച്ചപ്പോള്‍ ഓര്‍ക്കുന്നില്ലെന്നായിരുന്നു മറുപടി. സന്ധ്യക്ക് മാനസിക പ്രശ്നങ്ങളില്ലെന്നും പെട്ടന്ന് ദേഷ്യം വരുന്ന സ്വഭാവമാണെന്നും കുട്ടികളെ അടിക്കാറുണ്ടെന്നും സന്ധ്യയുടെ അമ്മ പറഞ്ഞു. ‘ഏഴുമണിക്കാണ് സന്ധ്യ കയറി വന്നത്.ഇരുട്ടത്ത് വന്നപ്പോള്‍ കൊച്ചെവിടെയെന്ന് ചോദിച്ചപ്പോള്‍ ഒരു കൂസലുമില്ലായിരുന്നു. സന്ധ്യയുടെ അച്ഛനും ചോദിച്ചു..ഒരു മറുപടിയും പറഞ്ഞില്ല. പിന്നീടാണ് വണ്ടിയില്‍ […]

Kerala kerala

മൂന്ന് വയസുകാരിയുടെ കൊലപാതകം; അമ്മ സന്ധ്യയ്ക്കെതിരെ കൊലക്കുറ്റം ചുമത്തി

കൊച്ചി: എറണാകുളം തിരുവാങ്കുളത്ത് മൂന്ന് വയസുകാരി കല്യാണിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വ്യക്തത തേടി പൊലീസ്. കുട്ടിയെ അമ്മ സന്ധ്യ എന്തിന് കൊലപ്പെടുത്തി എന്ന കാര്യത്തില്‍ വ്യക്തത ലഭിച്ചിട്ടില്ല. ഇക്കാര്യങ്ങളില്‍ അടക്കം വ്യക്തത തേടി പൊലീസ് അമ്മ സന്ധ്യയെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഇവര്‍ക്കെതിരെ ചെങ്ങമനാട് പൊലീസ് കൊലക്കുറ്റം ചുമത്തി കേസെടുത്തു. സന്ധ്യയുടെ അറസ്റ്റ് പൊലീസ് ഉടന്‍ രേഖപ്പെടുത്തും.

kerala Kerala Trending

തിരുവനന്തപുരത്ത് ബസ് ഡ്രൈവര്‍ കണ്ടക്ടറെ കുത്തി പരിക്കേല്‍പ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

തിരുവനന്തപുരം: തിരുവനന്തപുരത്ത് ബസ് ഡ്രൈവര്‍ കണ്ടക്ടറെ കുത്തി പരിക്കേല്‍പ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് . മുട്ടത്തറ സ്വദേശി വിനോയ്ക്കാണ് പരിക്കേറ്റത്. തിരുവനന്തപുരം സ്വദേശി ബാബുരാജ് ആണ് കഴിഞ്ഞ ദിവസം ആക്രമിച്ചത് . നഗരത്തിലൂടെ ഓടുന്ന രണ്ട് പ്രൈവറ്റ് ബസ്സിലെ ജീവനക്കാരായ ഇരുവരും തമ്മില്‍ നേരത്തെ വാക്ക് തര്‍ക്കം ഉണ്ടായിരുന്നു. ഫോര്‍ട്ട് പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. നഗരത്തിലൂടെ ഓടുന്ന പ്രൈവറ്റ് ബസില്‍ കഴിഞ്ഞ ദിവസമാണ് സംഭവം ഉണ്ടായത്. നഗരത്തിലൂടെ ഓടുന്ന രണ്ട് പ്രൈവറ്റ് ബസിലെ […]

kerala Kerala Local

കോഴിക്കോട് ബീച്ചിന് സമീപം ഒരാള്‍ക്ക് വെട്ടേറ്റു; തടയാന്‍ ശ്രമിച്ചയാള്‍ക്കും പരുക്ക്

കോഴിക്കോട് ബീച്ചിന് സമീപം ഒരാള്‍ക്ക് വെട്ടേറ്റു. ഫറോഖ് സ്വദേശി മുഹമ്മദ് ഫര്‍ഖാനാണ് വെട്ടേറ്റത്. ഇയാളുടെ കൈയ്ക്കും ശരീരത്തിനും വെട്ടേറ്റു. അക്രമം തടയാന്‍ ശ്രമിച്ച ബേപ്പൂര്‍ സ്വദേശി ഹാഷിറിനും പരുക്കേറ്റു. ഇരുവരും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കാരണം. അക്രമി ഓടി രക്ഷപ്പെട്ടു. പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.

kerala Kerala Trending

ഓപ്പറേഷന്‍ സിന്ദൂറില്‍ കൊടുംഭീകരന്‍ റൗഫ് അസര്‍ കൊല്ലപ്പെട്ടു

പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ഓപ്പറേഷന്‍ സിന്ദൂറില്‍ കൊടുംഭീകരന്‍ അബ്ദുള്‍ റൗഫ് അസര്‍ കൊല്ലപ്പെട്ടു. ജെയ്‌ഷെ മുഹമ്മദിന്റെ ഓപ്പറേഷണല്‍ തലവനും കാണ്ഡഹാര്‍ വിമാന റാഞ്ചലിന്റെ സൂത്രധാരനുമായിരുന്നു റൗഫ്. ഐക്യരാഷ്ട്രസഭ ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്തിയ ജെയ്‌ഷെ മുഹമ്മദ് നേതാവ് മസൂദ് അസറിന്റെ സഹോദരനുമാണ് ഇയാള്‍. ബഹാവല്‍പൂരില്‍ മസൂദ് അസറിന്റെ 10 കുടുംബാംഗങ്ങള്‍ ഇന്ത്യന്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടിരുന്നു. സഹോദരിയും ഭര്‍ത്താവും അടക്കമാണ് കൊല്ലപ്പെട്ടത്. ഇവരുടെ മരണം സ്ഥിരീകരിച്ച് ജെയ്‌ഷെ തന്നെ പ്രസ്താവന പുറത്തിറക്കിയിരുന്നു. പഞ്ചാബ് പ്രവിശ്യയില്‍ ബഹാവല്‍പൂരിലെയും മുറിദ്കെയിലെയും ഭീകരകേന്ദ്രങ്ങളില്‍ ഇന്ത്യ […]

Kerala kerala

മകന്റെ മരണവും ഇരട്ടക്കൊലപാതകവും തമ്മില്‍ ബന്ധമുണ്ടോ? മകന്റെ ദുരൂഹ മരണത്തില്‍ സിബിഐ അന്വേഷണം തുടങ്ങി ഒരു മാസമാകുമ്പോള്‍ മാതാപിതാക്കളുടെ കൊലപാതകം

കോട്ടയം: മകന്റെ ദുരൂഹ മരണത്തില്‍ സിബിഐ അന്വേഷണം തുടങ്ങി ഒരു മാസം മാത്രം തികയുമ്പോഴാണ് കോട്ടയത്ത് മാതാപിതാക്കളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മകന്റെ മരണവും ഇരട്ടക്കൊലപാതകവും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്ന ദിശയിലും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തിരുവാതുക്കലില്‍ കൊല്ലപ്പെട്ട വിജയകുമാറിന്റെയും മീരയുടെയും മകന്‍ ഗൗതം ഏഴുവര്‍ഷം മുന്‍പാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. കോട്ടയം കാരിത്താസ് ആശുപത്രിക്ക് സമീപം റെയില്‍വേ ട്രാക്കില്‍ കാറിനുള്ളില്‍ രക്തത്തില്‍ കുളിച്ച നിലയിലാണ് ഗൗതമിന്റെ മൃതദേഹം കണ്ടെത്തിയത്. 2017 ജൂണ്‍ മൂന്നാം തീയതിയാണ് […]

Kerala kerala

പ്രതി ഇതരസംസ്ഥാന തൊഴിലാളി? അസം സ്വദേശി കസ്റ്റഡിയില്‍; വ്യവസായിയുടെയും ഭാര്യയുടെയും മരണത്തില്‍ നടുങ്ങി നാട്

കോട്ടയം: നാടിനെ നടുക്കി തിരുവാതുക്കലില്‍ വ്യവസായിയുടെ ഭാര്യയുടെയും മരണം. ഇരട്ടക്കൊലപാതകത്തിന് പിന്നില്‍ വീട്ടില്‍ നേരത്തെ ജോലിക്ക് നിന്നിരുന്ന ഇതരസംസ്ഥാന തൊഴിലാളിയെന്നാണ് പ്രാഥമിക വിവരം. ഇതരസംസ്ഥാന തൊഴിലാളി കസ്റ്റഡിയില്‍. അസം പ്രദേശി അമിത് ആണ് കസ്റ്റഡിയില്‍ ആണ്. പോലീസ് ചോദ്യം ചെയ്ത് വരികയാണ്. വിജയകുമാര്‍-മീര ദമ്പതികളെയാണ് വീട്ടിലെ ഇരുമുറികളായി രക്തം വാര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടില്‍ മുന്‍പ് ജോലിക്കുണ്ടായിരുന്ന ഇതരസംസ്ഥാന തൊഴിലാളിയെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. വീട്ടില്‍ മോഷണം നടത്തിയതായി ആരോപിച്ച് ഇയാളെ പുറത്താക്കുകയായിരുന്നുവെന്നാണ് വിവരം. ഇതിന്റെ […]

kerala Kerala

മുഖങ്ങള്‍ വികൃതമാക്കിയ നിലയില്‍; മൃതദേഹത്തില്‍ വസ്ത്രങ്ങളുണ്ടായിരുന്നില്ല; വീടിന് മുന്നില്‍ നിന്ന് അമ്മിക്കല്ലും കോടാലിയും കണ്ടെത്തി; ഇരട്ടകൊലപാതകത്തില്‍ ഞെട്ടി നാട്ടുകാര്‍

കോട്ടയം: തിരുവാതുക്കലിലെ ഇരട്ടകൊലപാതകത്തില്‍ ഞെട്ടി നാട്ടുകാര്‍. ഇന്ന് രാവിലെ വീട്ടുജോലിക്കാരിയാണ് വ്യവസായിയായ വിജയകുമാറിന്റെയും ഡോക്ടറായ മീരയുടെയും മൃതദേഹം വീട്ടിനുള്ളില്‍ ആദ്യം കണ്ടെത്തിയത്. രണ്ടുമുറികളില്‍ രക്തം വാര്‍ന്ന നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടത്. വിജയകുമാറിന്റെ മൃതദേഹം സ്വീകരണമുറിയിലും മീരയുടേത് അടുക്കളഭാഗത്തുമാണ് കണ്ടത്. ഇരുവരുടെയും മുഖങ്ങള്‍ വികൃതമാക്കിയ നിലയിലായിരുന്നു. മൃതദേഹത്തില്‍ വസ്ത്രങ്ങളുണ്ടായിരുന്നില്ലെന്നും പൊലീസ് പറയുന്നു. വീടിന് മുന്നില്‍ നിന്ന് അമ്മിക്കല്ലും കോടാലിയും കണ്ടെത്തിയിരുന്നു. സംഭവത്തില്‍ വീട്ടിലെ മുന്‍ജീവനക്കാരായ അസം സ്വദേശി സംശയമുനയിലാണ്.പണം തട്ടിയ കേസില്‍ ഇയാള്‍ക്കെതിരെ നേരത്തെ പരാതി നല്‍കുകയും അറസ്റ്റ് […]

Kerala kerala

ആലപ്പുഴയില്‍ സ്ത്രീയെ ചുറ്റികകൊണ്ട് തലക്കടിച്ചു കൊന്നു; അയല്‍വാസിയായ യുവാവ് ഒളിവില്‍

ആലപ്പുഴ: അരൂക്കുറ്റിയില്‍ സ്ത്രീയെ ചുറ്റികകൊണ്ട് തലക്കടിച്ചു കൊന്നു.പുളിന്താഴ സ്വദേശി വനജയാണ് മരിച്ചത്. കൊലപാതകം നടത്തിയെന്ന് സംശയിക്കുന്ന അയല്‍വാസിയായ വിജീഷ് ഒളിവിലാണ്. ഇന്നലെ രാത്രിയാണ് കൊലപാതകം നടന്നത്. തലക്ക് പരിക്കേറ്റ നിലയിലാണ് വനജയെ കണ്ടെത്തുന്നത്. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും പുലര്‍ച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. ഒളിവിലുള്ള വിജീഷിനെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്.

error: Protected Content !!