kerala Kerala

വയനാട് പുല്‍പ്പള്ളിയില്‍ യുവാവ് കുത്തേറ്റ് മരിച്ചു

  • 13th February 2025
  • 0 Comments

കല്‍പ്പറ്റ : വയനാട് പുല്‍പ്പള്ളിയില്‍ യുവാവ് കുത്തേറ്റ് മരിച്ചു. പുല്‍പ്പള്ളി എരിയപ്പള്ളി സ്വദേശി റിയാസ് (23 )ആണ് മരിച്ചത്. മീനം സ്വദേശികളുമായി ഉണ്ടായ വാക്ക് തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചത്. ബുധനാഴ്ച രാത്രി പുല്‍പ്പള്ളി ബിവറേജസ് ഔട്ട്ലെറ്റിനുസമീപത്തായിരുന്നു സംഭവം. റിയാസും മീനംകൊല്ലി സ്വദേശികളായ സുഹൃത്തുക്കളും തമ്മിലുണ്ടായ വാക്കുതര്‍ക്കം കത്തിക്കുത്തില്‍ കലാശിക്കുകയായിരുന്നു. ശരീരത്തില്‍ ഒട്ടേറെ കുത്തേറ്റിരുന്നു. ആക്രമണത്തിനുശേഷം പ്രതികള്‍ രക്ഷപ്പെട്ടു. റിയാസിനെ ആദ്യം ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ വിദഗ്ധചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കുകൊണ്ടുപോയെങ്കിലും രാത്രിയോടെ മരണം […]

kerala Kerala

ദേവേന്ദു കൊലക്കേസ്: പ്രതി അമ്മാവന്‍ മാത്രം; സ്ഥിരീകരിച്ച് പൊലീസ്

  • 13th February 2025
  • 0 Comments

തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടുവയസ്സുകാരിയെ കിണറ്റിലെറിഞ്ഞ് കൊന്നതിന് പിന്നില്‍ അമ്മാവന്‍ മാത്രമെന്ന് പൊലീസ്. പ്രതി കുറ്റം സമ്മതിച്ചതായും സഹോദരിയോടുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. കൊലപാതകം നടന്ന കഴിഞ്ഞ മാസം 23ന് കുഞ്ഞിന്റെ അമ്മ ശ്രീതുവിനെ ഹരി കുമാര്‍ മുറിയിലേക്ക് ക്ഷണിച്ചിരുന്നു. കുഞ്ഞ് കരഞ്ഞതുകൊണ്ട് റൂമിലെത്തിയ ശ്രീതു തിരിച്ച് കുഞ്ഞിന്റെ അടുത്തേക്ക് പോയി. ഈ സംഭവമാണ് പ്രകോപനത്തിന് പിന്നിലെന്നാണ് ഹരികുമാര്‍ പൊലീസിനോട് പറഞ്ഞത്. അമ്മ ശ്രീതുവിന് കൊലപാതകത്തില്‍ പങ്കില്ലെന്നും പൊലീസ് പറയുന്നു. പെട്ടെന്നുണ്ടായ പ്രകോപനത്തിലാണ് കൊലപാതമെന്നും ഹരികുമാര്‍ […]

Kerala kerala

അമ്മയുടെ ആണ്‍സുഹൃത്തിനെ മകന്‍ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം; പ്രതിയുടെ മാതാപിതാക്കള്‍ അറസ്റ്റില്‍; കൊല നടത്തിയത് ആസൂത്രിതം

  • 11th February 2025
  • 0 Comments

ആലപ്പുഴ: ആലപ്പുഴ പുന്നപ്രയില്‍ അമ്മയുടെ ആണ്‍സുഹൃത്തിനെ മകന്‍ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തി പാടത്ത് തള്ളിയ കേസില്‍ പ്രതി കിരണിന്റെ മാതാപിതാക്കളും അറസ്റ്റില്‍. തെളിവു നശിപ്പിക്കാന്‍ കൂട്ടുനിന്നെന്ന് പൊലീസ് വ്യക്തമാക്കി. കിരണിന്റെ അച്ഛന്‍ കുഞ്ഞുമോന്റെ സഹായത്തോടെയാണ് കൊല്ലപ്പെട്ട ദിനേശന്റെ മൃതദേഹം പാടത്തെറിഞ്ഞത്. മൂന്ന് പ്രതികളെയും ഇന്ന് കോടതിയില്‍ ഹാജരാക്കും. കേസില്‍ കിരണിന്റെ പിതാവ് കുഞ്ഞുമോന്‍, മാതാവ് അശ്വതി എന്നിവര്‍ രണ്ടും മൂന്നും പ്രതികളാണ്. ഇരുവരും തെളിവു നശിപ്പിക്കാന്‍ കിരണിനൊപ്പം കൂട്ടുനിന്നുവെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. കിരണിന്റെ അമ്മ അശ്വതി കൊലപാതക […]

kerala Kerala

മദ്യപാനത്തിനിടെ തര്‍ക്കം; ഒരാള്‍ കൊല്ലപ്പെട്ടു

പത്തനംതിട്ട: കലഞ്ഞൂര്‍ ഒന്നാംകുറ്റിയില്‍ മദ്യപാനത്തെനിടെ ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഒരാള്‍ കൊല്ലപ്പെട്ടു. മനു എന്നയാളാണ് കൊല്ലപ്പെട്ടത്. ശിവപ്രസാദ് എന്നയാളുടെ വീട്ടില്‍വച്ചാണ് സംഭവം ഉണ്ടായത്. ശിവപ്രസാദിനെ കൂടല്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മനുവിനെ ആശുപത്രിയില്‍ എത്തിച്ച ശേഷം ശിവപ്രസാദ് മുങ്ങുകയായിരുന്നു. പിന്നീട് പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു. എന്താണ് കൊലപാതക കാരണം എന്നത് വ്യക്തമല്ല. മനുവിന്റെ മൃതദേഹം പോസ്റ്റ്മാര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. സംഭവസ്ഥലത്ത് പൊലീസ് എത്തുകയും തെളിവുകള്‍ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്. ശിവപ്രസാദിനെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. കൂടുതല്‍ വിശദമായ […]

kerala Kerala

കഠിനംകുളം കൊലപാതകം; ആതിരയെ ജോണ്‍സണ്‍ കുത്തിയത് ലൈംഗിക ബന്ധത്തിനിടെയെന്ന് പ്രതിയുടെ മൊഴി

തിരുവനന്തപുരം: കഠിനംകുളം ആതിരയെ ജോണ്‍സണ്‍ കുത്തിയത് ലൈംഗിക ബന്ധത്തിനിടെയെന്ന് പ്രതിയുടെ മൊഴി. കൊലപാതകത്തിന് ശേഷം ആതിരയുടെ ഭര്‍ത്താവിന്റെ ഷര്‍ട്ട് ധരിച്ചാണ് പ്രതി മടങ്ങിയത്. തന്നെ ഒഴിവാക്കുന്നതായി തോന്നിയതിനാലാണ് ആതിരയെ കൊന്നതെന്നും ജോണ്‍സന്റെ മൊഴിയില്‍ പറയുന്നു. അതിക്രൂരമായിട്ടാണ് ആതിരയെ കൊലപ്പെടുത്തിയതെന്ന് ജോണ്‍സന്റെ മൊഴിയില്‍ നിന്നും വ്യക്തമാണ്. സംഭവദിവസം രാവിലെ 6.30നാണ് പെരുമാതുറയിലെ ലോഡ്ജില്‍ നിന്നും പ്രതി പുറത്തേക്കിറങ്ങുന്നത്. സംശയം തോന്നാതിരിക്കാന്‍ കാല്‍നടയായിട്ടാണ് ഇയാള്‍ കഠിനംകുളത്തുള്ള ആതിരയുടെ വീട്ടിലെത്തുന്നത്. ഭര്‍ത്താവും കുട്ടികളും പോകുന്നതുവരെ ജോണ്‍സന്‍ വീടിന്റെ പരിസരത്ത് ചുറ്റിപ്പറ്റിനിന്നു. ശേഷം […]

Kerala kerala

തിരുവനന്തപുരത്ത് യുവതി കുത്തേറ്റ് മരിച്ചു; സ്‌കൂട്ടറും കാണാതായി; ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവാവിനായി തിരച്ചില്‍

തിരുവനന്തപുരം: കഠിനംകുളത്ത് യുവതി കുത്തേറ്റ് മരിച്ച നിലയില്‍. കായംകുളം സ്വദേശി ആതിരയാണ് മരിച്ചത്. രാവിലെ പതിനൊന്നരയോടെയാണ് ആതിരയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആതിരയുടെ ഭര്‍ത്താവ് ക്ഷേത്രത്തില്‍നിന്ന് തിരിച്ചെത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. ആതിരയുടെ സ്‌കൂട്ടറും സംഭവസ്ഥലത്തുനിന്ന് കാണാതായിട്ടുണ്ട്. ആതിരയുടേത് കൊലപാതകമാണെന്നാണ് പൊലീസ് സംശയിക്കുന്നത്. ആതിര ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട എറണാകുളം സ്വദേശിയായ യുവാവിനായി പൊലീസ് തിരച്ചില്‍ തുടങ്ങി. കൊലക്കുശേഷം യുവാവ് രക്ഷപ്പെട്ടത് ആതിരയുടെ സ്‌കൂട്ടറുമായാണെന്ന് പോലീസ് പറഞ്ഞു. യുവാവ് രണ്ടുദിവസം മുമ്പ് സ്ഥലത്ത് എത്തിയിരുന്നതായി സൂചനയുണ്ട്. വീടിന്റെ മതില്‍ […]

kerala Kerala

തൃശൂര്‍ ചില്‍ഡ്രന്‍സ് ഹോമില്‍ കൊലപാതകം; 17 കാരനെ 15 കാരന്‍ തലയ്ക്കടിച്ചുകൊന്നു

തൃശൂര്‍: തൃശൂര്‍ ചില്‍ഡ്രന്‍സ് ഹോമില്‍ കൊലപാതകം. ഇരിങ്ങാലക്കുട സ്വദേശി അഭിഷേകിനെ (17) മറ്റൊരു അന്തേവാസിയായ 15കാരന്‍ തലയ്ക്കടിച്ചുകൊലപ്പെടുത്തുകയായിരുന്നു. ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടിയുടെ തലയ്ക്ക് അടിക്കുകയായിരുന്നു. ഇരുവരും തമ്മില്‍ ചെറിയ തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നതായാണ് വിവരം. രാവിലെ 6.30ഓടെയായിരുന്നു സംഭവം.

kerala Kerala

തൃശൂരില്‍ യുവാവിനെ കുത്തിക്കൊന്നു; പതിനഞ്ചും പതിനാറും വയസ്സുള്ള കുട്ടികള്‍ പിടിയില്‍

തൃശൂരില്‍ യുവാവിനെ കുത്തിക്കൊന്നു. തൃശ്ശൂര്‍ വടക്കെ ബസ് സ്റ്റാന്‍ഡിന് സമീപം താമസിക്കുന്ന 30 കാരനായ ലിവിനെയാണ് കുത്തിക്കൊന്നത്. സംഭവത്തില്‍ പതിനഞ്ചും പതിനാറും വയസ്സുള്ള കുട്ടികള്‍ പിടിയിലായി. രാത്രി 8:45 ഓടെയായിരുന്നു സംഭവം. തൃശ്ശൂര്‍ ജില്ലാ ആശുപത്രിക്ക് മുന്നില്‍ തേക്കന്‍കാട് മൈതാനിയില്‍ ഇരിക്കുകയായിരുന്ന കുട്ടികളുമായി ലിവിന്‍ തര്‍ക്കത്തില്‍ ഏര്‍പ്പെടുകയായിരുന്നു. പിന്നാലെ കയ്യിലുണ്ടായിരുന്ന കത്തിയെടുത്ത് കുട്ടികള്‍ ലിവിനെ കുത്തി. മദ്യലഹരിയില്‍ ലിവിന്‍ ആക്രമിച്ചെന്നാണ് പതിനാറുകാരന്‍ പൊലീസിനോട് പറഞ്ഞത്. ഈസ്റ്റ് പൊലീസ് സ്ഥലത്ത് എത്തി. പ്രായ പൂര്‍ത്തിയാവാത്ത രണ്ടുപേര്‍ പൊലീസ് കസ്റ്റഡിയിലുണ്ടെന്നും […]

National

ഭക്ഷണം വിളമ്പാന്‍ വൈകി: ഭാര്യയെ രണ്ടാം നിലയില്‍ നിന്ന് തള്ളിയിട്ട് യുവാവ്

  • 26th December 2024
  • 0 Comments

റായ്പൂര്‍ (ഛത്തീസ്ഗഢ്): ഛത്തീസ്ഗഢിലെ റായ്പൂരില്‍ ഭക്ഷണം വിളമ്പാന്‍ വൈകിയെന്നാരോപിച്ച് യുവാവ് ഭാര്യയെ വീടിന്റെ രണ്ടാം നിലയില്‍ നിന്ന് തള്ളിയിട്ടു. പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. റായ്പൂര്‍ വികാസ് നഗറില്‍ നിന്നുള്ള സുനില്‍ ജഗ്ബന്ധു എന്നയാളാണ് ഭാര്യ സ്വപ്നയെ തള്ളി താഴെയിട്ടത്. ഇയാള്‍ വീട്ടിലെത്തിയ ശേഷം ഭക്ഷണം വിളമ്പാന്‍ സ്വപ്നയോട് ആവശ്യപ്പെട്ടതായി പൊലീസ് പറഞ്ഞു. എന്നാല്‍ മൊബൈല്‍ ഫോണില്‍ മുഴുകിയിരുന്നതിനാല്‍ ഭാര്യ ഭക്ഷണം നല്‍കാന്‍ വൈകി. ഇതേച്ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാവുകയും തുടര്‍ന്ന് ജഗ്ബന്ധു ഭാര്യയെ വീടിന്റെ രണ്ടാം […]

National

ശ്രീനഗറില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍; ഒരു ഭീകരനെ വധിച്ചു

  • 3rd December 2024
  • 0 Comments

ജമ്മു കശ്മീരിലെ ശ്രീനഗറില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. സുരക്ഷാ സേന ഒരു ഭീകരനെ വധിച്ചു.ശ്രീനഗറിലെ ഹാര്‍വാന്‍ മലനിരകളിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. തിങ്കളാഴ്ച രാത്രി മുതല്‍ തുടങ്ങിയ ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്. ഹാര്‍വാന്‍ മലനിരകളില്‍ തിങ്കളാഴ്ച വൈകുന്നേരം വോടിവെപ്പ് ഉണ്ടായതായി വിവരമുണ്ട്. നിലവില്‍ സൈന്യവും പൊലീസും സംയുക്തമായി ഭീകരര്‍ക്കായി തെരച്ചില്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. പ്രത്യേക ഇന്റലിജന്‍സ് ഇന്‍പുട്ടിന്റെ അടിസ്ഥാനത്തില്‍, എസ്എഫ്സിന്റെ സംയുക്ത പാര്‍ട്ടികള്‍ ദച്ചിഗാം വനത്തിന്റെ മുകള്‍ ഭാഗങ്ങളില്‍ കാസോ ആരംഭിച്ചതായാണ് വിവരം.

error: Protected Content !!