Kerala

നരേന്ദ്രമോദി കേരളത്തിലേക്ക്; ജനുവരി രണ്ടിന് തൃശൂരില്‍; രണ്ട് ലക്ഷം സ്ത്രീകള്‍ പങ്കെടുക്കും; കെ സുരേന്ദ്രന്‍

  • 15th December 2023
  • 0 Comments

തൃശൂര്‍: ജനുവരി രണ്ടിന് പ്രധാനമന്ത്രി നരേന്ദ്രമോദി കേരളം സന്ദര്‍ശിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. തേക്കിന്‍കാട് മൈതാനത്ത് നടക്കുന്ന സ്ത്രീ ശക്തി സംഗമത്തില്‍ പങ്കെടുക്കുന്നതിനായാണ് മോദി എത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. അങ്കണവാടി ടീച്ചര്‍മാര്‍, ആശാ വര്‍ക്കര്‍മാര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, വനിതാ സംരംഭകര്‍, സാമൂഹിക പ്രവര്‍ത്തകര്‍, സാംസ്‌കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍, തെരഞ്ഞെടുക്കപ്പെട്ട തദ്ദേശഭരണ സ്ഥാപനങ്ങളിലെ അംഗങ്ങള്‍ തുടങ്ങി വ്യത്യസ്ത വിഭാഗം സ്ത്രീകളെ പങ്കെടുപ്പിച്ചാണ് പരിപാടി നടത്തുകയെന്നും സുരേന്ദ്രന്‍ പറഞ്ഞു. രണ്ട് ലക്ഷം സ്ത്രീകള്‍ […]

Kerala

ഗവര്‍ണര്‍ക്ക് തിരിച്ചടി: കേരള സര്‍വകലാശാല സെനറ്റ് അംഗങ്ങളെ നിര്‍ദേശിച്ചത് സ്റ്റേ ചെയ്തു

  • 12th December 2023
  • 0 Comments

കേരള സര്‍വകലാശാല സെനറ്റിലേക്ക് ഗവര്‍ണര്‍ ശുപാര്‍ശ ചെയ്ത എബിവിപിക്കാരുടെ നിയമനത്തിന് ഹൈക്കോടതി സ്റ്റേ. നാല് പേര്‍ക്കും കോടതി നോട്ടീസ് അയച്ചു. കേരള സര്‍വകലാശാല സെനറ്റിലേക്ക് ഗവര്‍ണര്‍ നാമനിര്‍ദേശം ചെയ്ത 17 പേരില്‍ രണ്ടുപേരൊഴികെ എല്ലാവരും ബിജെപി അനുഭാവികളാണ്. ബിജെപി ജില്ലാ നേതൃത്വം നല്‍കിയ പട്ടികയില്‍ നിന്നുള്ളവരാണ് ഗവര്‍ണറുടെ നോമിനികളായി സെനറ്റിലേക്കെത്തുന്നതെന്ന ആരോപണവും ഉയര്‍ന്നിരുന്നു. 4 വിദ്യാര്‍ഥികളെയാണ് കേരള സര്‍വകലാശാലയിലേയ്ക്ക് നോമിനേറ്റ് ചെയ്യേണ്ടത്. സയന്‍സ്,ഹ്യൂമാനിറ്റീസ്, ആര്‍ട്സ്, സ്പോര്‍ട്ട്സ് എന്നീ വിഭാഗത്തില്‍ നിന്നാണത്. ഇതില്‍ കേരള സര്‍വകലാശാല നല്‍കിയ വിദ്യാര്‍ഥികളിലൊരാള്‍ […]

information Kerala Local News

ക്ഷേമ പെൻഷൻ, സ്വയം തൊഴിൽ സംരംഭം, ഇൻഷുറൻസ്, മെഡിക്കൽ ക്യാമ്പും കൂടാതെ ഒട്ടനവധി കാര്യങ്ങൾ; സേവന മേള നടത്തി കുന്ദമംഗലം

  • 12th December 2023
  • 0 Comments

സേവന മേള സംഘടിപ്പിച്ചു.കുന്നമംഗലം ഗ്രാമ പഞ്ചായത്ത് 14ആം വാർഡ് മെമ്പർ പി കൗലത്ത് സംഘടിപ്പിച്ച സേവനമേള എം കെ രാഘവൻ എം പി ഉത്ഘാടനം ചെയ്തു. വാർഡ് മെമ്പർ പി കൗലത്ത് അധ്യക്ഷത വഹിച്ചു. കൺവീനർ ഷിജു മുപ്രമ്മൽ സ്വാഗതം പറഞ്ഞു. സർക്കാർ ആനുകൂല്യങ്ങളായ ക്ഷേമ പെൻഷൻ, സ്വയം തൊഴിൽ സംരംഭം, ഇൻഷുറൻസ് തുടങ്ങിയ 38കാര്യങ്ങളും മെഡിക്കൽ ക്യാമ്പും ഉൾപെടുത്തിയാണ് സേവന മേള നടത്തിയത്. വിവിധ സമയങ്ങളിലായി 400ൽ അധികം ആളുകൾ പങ്കെടുത്തു. വാർഡിലെ ഹരിത കർമസേന […]

Culture information Kerala National News

ശബരിമലപാതകളിൽ തിരക്ക് തുടരുന്നു: ഇന്ന് മുഖ്യമന്ത്രിയുടെ അവലോകന യോഗം

  • 12th December 2023
  • 0 Comments

ശബരിമലയിലേക്കുള്ള തീർത്ഥാട വഴികളിലെല്ലാം തിരക്ക് തുടരുന്നു. പമ്പയിലും നിലയ്ക്കലും ആവശ്യത്തിന് കെഎസ്ആർടിസി സർവീസ് നടക്കുന്നില്ലെന്ന് ആരോപിച്ച് രാത്രി വൈകിയും തീർത്ഥാടകർ പ്രതിഷേധിച്ചു. വിവിധ ഇടത്താവളങ്ങളിൽ വാഹനങ്ങൾ പിടിച്ചിട്ടാണ് പൊലീസ് നിലവിൽ ഗതാഗത ക്രമീകരണം ഏർപ്പെടുത്തുന്നത്. പ്ലാപള്ളി ഇലവുങ്കൽ പാതയിൽ ഉൾപ്പെടെ വനമേഖലയിൽ കുടുങ്ങിപ്പോകുന്ന തീർത്ഥാടകർ വെള്ളമോ ഭക്ഷണമോ ഇല്ലാതെ ദുരിതത്തിലാണ്. രാവിലെ മുഖ്യമന്ത്രി അധ്യക്ഷതയിൽ ചേരുന്ന അവലോകന യോഗത്തിൽ പ്രശ്ന പരിഹാരത്തിനുള്ള തീരുമാനമുണ്ടാകും എന്നാണ് പ്രതീക്ഷ. രാവിലെ ഓൺലൈൻ ആയിട്ടാണ് യോഗം. ദേവസ്വം മന്ത്രി, മറ്റ് മന്ത്രിമാ‍ർ, […]

Kerala News

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത; രണ്ട് ജില്ലകളിൽ യല്ലോ അലർട്ട്

  • 10th December 2023
  • 0 Comments

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.തെക്ക് കിഴക്കൻ അറബികടലിനു മുകളിലെ ചക്രവാതചുഴി അടുത്ത 24 മണിക്കൂറിനുള്ളിൽ ന്യുന മർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുള്ളതിനാൽ സംസ്ഥാനത്ത് അടുത്ത 2 ദിവസം ശക്തമായ മഴ ലഭിക്കും.പത്തനംതിട്ട എറണാകുളം ജില്ലകളിൽ യല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.ഉയർന്ന തിരമാല മുന്നറിയിപ്പ് നിലനിൽക്കുന്ന സാഹചര്യത്തിൽ തീരദേശത്ത് താമസിക്കുന്നവരും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണം. അതേസമയം കേരളതീരത്ത് മത്സ്യബന്ധനത്തിന് വിലക്കില്ല.

Kerala

മാനസികസമ്മര്‍ദം മൂലമുള്ള ആത്മഹത്യ; പോലീസിന് കൗണ്‍സിലിങ്; സര്‍ക്കുലര്‍ പുറത്തിറക്കി

  • 8th December 2023
  • 0 Comments

തിരുവനന്തുരം: മാനസികസമ്മര്‍ദം മൂലം പോലീസുകാര്‍ക്കിടയില്‍ ആത്മഹത്യ വര്‍ധിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ജോലി ഭാരവും സമ്മര്‍ദ്ദവും കുറയ്ക്കാന്‍ പ്രത്യേക സര്‍ക്കുലര്‍ പുറത്തിറക്കി. ആത്മഹത്യ പ്രവണത ഉള്ളവര്‍ക്ക് പ്രത്യേക കൗണ്‍സിലിംഗ് നല്‍കണമെന്ന് സര്‍ക്കുലറില്‍ പറയുന്നു. ജോലി സംബന്ധമായ പരാതികളും, വ്യകതിപരമായ പ്രശ്‌നങ്ങങ്ങളും പരിഹരിക്കാന്‍ മെന്ററിങ് സംവിധാനം ഏര്‍പ്പെടുത്തണം. അവധികള്‍ കൃത്യമായി അനുവദിക്കണം. കുടുംബ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ പരമാവധി അവസരം നല്‍കണം. ആഴ്ചയില്‍ ഒരു ദിവസം യോഗ പോലെയുള്ള പരിശീലനങ്ങള്‍ക്ക് അവസരമൊരുക്കണമെന്നും സര്‍ക്കുലറില്‍ സൂചിപ്പിക്കുന്നു. പോലീസുകാരിലെ ആത്മഹത്യകളും ആത്മഹത്യാപ്രവണതകളും അടുത്തകാലത്തായി വര്‍ധിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.ഇത് […]

Kerala Local

ജീവകാരുണ്യത്തിന് കൈത്താങ്ങ്,അല്‍താഫ് മോന്റെ ഓര്‍മ്മക്കായി ആംബുലന്‍സ്:നാളെ നാടിന് സമര്‍പ്പിക്കും

  • 6th December 2023
  • 0 Comments

മുക്കം: അകാലത്തില്‍ വിട പറഞ്ഞ ഗോതമ്പറോഡിലെ അല്‍താഫ് മോന്റെ ഓര്‍മകള്‍ ഇനി ജീവകാരുണ്യപ്രവര്‍ത്തനത്തിലൂടെ ജീവിക്കും. അര്‍ബുദം ബാധിച്ച് മജ്ജമാറ്റിവെക്കല്‍ ശസ്ത്രക്രിയക്കുള്ള ചികിത്സയിലിരിക്കെയാണ് അല്‍താഫ് മോന്‍ അകാലത്തില്‍ വിടവാങ്ങിയത്. ജീവകാരുണ്യ പ്രവര്‍ത്തകന്‍ അഡ്വ. ഷമീര്‍ കുന്നമംഗലത്തിന്റെ നേതൃത്വത്തില്‍ അല്‍താഫ് ചികിത്സാ സഹായകമ്മിറ്റി രൂപീകരിച്ച് നാട്ടുകാര്‍ എണ്‍പത്തിയൊന്ന് ലക്ഷം രൂപ സമാഹരിച്ചിരുന്നു. ഒക്ടോബര്‍ 29ന് രാവിലെ പിതാവ് ഹനീഫയുടെ താടിയില്‍ തലോടി ‘ഞാന്‍ പോവുകയാണ്, നിങ്ങള്‍ ദുഖിക്കരുത്. സന്തോഷത്തോടെ ജീവിക്കണം’ എന്നു പറഞ്ഞ് അല്‍താഫ് മോന്‍ ഈ ലോകത്തോട് യാത്ര […]

Kerala kerala politics Local Politics

കുന്ദമംഗലം ഗവ: കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ് ; വിജയിച്ച യുഡി എസ് എഫ് അംഗങ്ങൾക്ക് സ്വീകരണം നൽകി

  • 1st December 2023
  • 0 Comments

കുന്ദമംഗലം : കുന്ദമംഗലം ഗവൺമെന്റ് കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ ജയിച്ച യുഡിഎസ്എഫ് അംഗങ്ങൾക്ക് കുന്ദമംഗലത്ത് സ്വീകരണം നൽകി. കുന്ദമംഗലം ബസ്സ്റ്റാന്റ് പരിസരത്ത് നടന്ന ചടങ്ങ് മുൻ എം എൽ എ യു .സി രാമൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ട മുഴുവൻ അംഗങ്ങളും എം എസ് എഫ് – കെ എസ് യു പ്രവർത്തകരും അഹ്ലാദ പ്രകടനമായാണ് സ്വീകരണ ചടങ്ങിൽ എത്തിയത്. ചടങ്ങിൽ മൊയ്തീൻ മാസ്റ്റർ, മൂസ മൗലവി, ദിനേശ്പെപെരുമണ്ണ,വിനോദ് പടനിലം, സി വി സംജിത്ത്, […]

Kerala kerala politics Local National News

ആഘോഷങ്ങളിലെ ആൾക്കൂട്ട നിയന്ത്രണം:ഓഡിറ്റോറിയങ്ങളിലെ പ്രവർത്തനങ്ങളിൽ പൊതുമാർഗനിർദ്ദേശത്തിനാണ് സംസ്ഥാന സർക്കാർ നീക്കം

  • 26th November 2023
  • 0 Comments

നിശ്ചിത സമയത്തെ ആൾക്കൂട്ടനിയന്ത്രണം പാളിയതിൽ ഗുരുതരവീഴ്ച തുറന്നുകാട്ടപ്പെട്ടതോടെ ഓഡിറ്റോറിയങ്ങളിലെ പ്രവർത്തനങ്ങളിൽ പൊതുമാർഗനിർദ്ദേശത്തിനാണ് സംസ്ഥാന സർക്കാർ നീക്കം. പൊലീസിനെ അറിയിക്കാതെ നടത്തിയ പരിപാടിയിൽ സംഘാടകരുടെ ഭാഗത്ത് വീഴ്ചയുണ്ടായെന്ന് സർവ്വകലാശാലയും സമ്മതിക്കുന്നു. അടച്ചിട്ട ഗേറ്റ് കടന്നെത്തുന്നത് പടുകുഴിയിലേക്ക്. ഇവിടെ സ്റ്റെപ്പുകളിലിരിക്കുകയായിരുന്നു കുട്ടികളിൽ ചില‍ര്‍. ചുരുങ്ങിയ സമയത്തിൽ പടിക്കെട്ടിലേക്ക് നിയന്ത്രണത്തിനപ്പുറം വിദ്യാർത്ഥികളുടെ ഒഴുക്ക് വര്‍ധിച്ചു. ഗേറ്റിന് പുറത്തുള്ളവർ ഇരുവശത്തെ കമ്പികൾ മറികടന്നും ഉള്ളിലേക്ക് കടക്കാൻ ശ്രമിച്ചു. ഗേറ്റിന് പുറത്ത് പിൻവാങ്ങാതെ ആൾക്കൂട്ടം. ഓഡിറ്റോറിയത്തിനുള്ളിലും ചിതറി ഓടാൻ പോലുമാകാതെ ബാരിക്കേഡുകൾ തട്ടി ആൾക്കൂട്ടം […]

Kerala kerala politics Local News

കൊടുവള്ളിയിലെ കോൺഗ്രസ്‌ നേതാക്കൾ നവ കേരള സദസ്സിൽ: പങ്കെടുത്തവരിൽ കുന്ദമംഗലം ബ്ലോക്ക് അംഗം എൻ അബൂബക്കറും

  • 26th November 2023
  • 0 Comments

കൊടുവള്ളിയിലെ കോൺഗ്രസ്‌ നേതാക്കൾ നവ കേരള സദസ്സിൽ പങ്കെടുത്തു. പങ്കെടുത്തവരിൽ കുന്ദമംഗലം ബ്ലോക്ക് അംഗം എൻ അബൂബക്കറും ഉണ്ടായിരുന്നു. കൂടാതെ യു ഡി എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി അംഗം ആയിരുന്ന മക്കാട്ടില്ലം മാധവൻ നമ്പൂതിരിയും പങ്കെടുത്തു. അബൂബക്കർബ്ലോക്ക് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കൂടിയാണ്.അതേസമയം നവകേരള സദസിലേക്ക് പ്രതിനിധിയെ അയച്ച് കൊടുവള്ളി മണ്ഡലം മുസ്ലിംലീഗ്.മുഖ്യമന്ത്രി പിണറായി വിജയന്റെ നവകേരള സദസ്സിന്റെ ഭാഗമായുള്ള പ്രാതലിൽ കൊടുവള്ളി മണ്ഡലം മുസ്ലിം ലീഗ് ഭാരവാഹി യു.കെ ഹുസൈൻ ഓമശ്ശേരി പങ്കെടുത്തു.യു.ഡി.എഫ് ബഹിഷ്ക്കരണം […]

error: Protected Content !!