കണ്ണഞ്ചിപ്പിച്ച് വർണ വിസ്മയം; വെളിച്ച വിരുന്നായി ഡ്രോൺ ഷോ
ബേപ്പൂർ അന്താരാഷ്ട്ര വാട്ടർ ഫെസ്റ്റ് മൂന്നാം സീസണിന്റെ ഭാഗമായി മറീനാ ബീച്ചിന്റെ ആകാശത്ത് വർണ്ണ വിസ്മയങ്ങൾ തീർത്ത ഡ്രോണ്‍ ലൈറ്റ് ഷോ കാഴ്ച്ചക്കാർക്ക് സമ്മാനിച്ചത് കണ്ണഞ്ചിപ്പിക്കുന്ന കാഴ്ച്ചാവിരുന്ന്.കേരളത്തിൽ തന്നെ ആദ്യമായി നടത്തിയ ഡ്രോൺ പ്രദർശനമാണ്വർണ്ണ കാഴ്ച്ചകളാൽ കണ്ണുകൾക്ക് മുന്നിൽ വിസ്മയങ്ങൾ തീർത്തത്. ബേപ്പൂർ മറീനാ ബീച്ചിൽ അക്ഷമരായി കാത്തുനിന്ന ആയിരങ്ങൾക്ക് മുന്നിൽ രാത്രി 8.47 ഓടെ ഡ്രോണുകൾ പറന്നുയർന്നു. കൈയ്യടികളോടെ ഡ്രോൺവരവിനെ സ്വീകരിച്ച ആയിരങ്ങൾ മൊബൈൽ ക്യാമറകൾ ഉപയോഗിച്ച് ഓരോ ദൃശ്യങ്ങളും ഒപ്പിയെടുത്തു. പതിമൂന്ന് മിനുട്ടുകൾ നീണ്ട […]









