കേരള സര്‍വകലാശാല സെനറ്റിലേക്ക് ഗവര്‍ണര്‍ ശുപാര്‍ശ ചെയ്ത എബിവിപിക്കാരുടെ നിയമനത്തിന് ഹൈക്കോടതി സ്റ്റേ. നാല് പേര്‍ക്കും കോടതി നോട്ടീസ് അയച്ചു. കേരള സര്‍വകലാശാല സെനറ്റിലേക്ക് ഗവര്‍ണര്‍ നാമനിര്‍ദേശം ചെയ്ത 17 പേരില്‍ രണ്ടുപേരൊഴികെ എല്ലാവരും ബിജെപി അനുഭാവികളാണ്. ബിജെപി ജില്ലാ നേതൃത്വം നല്കിയ പട്ടികയില്‍ നിന്നുള്ളവരാണ് ഗവര്‍ണറുടെ നോമിനികളായി സെനറ്റിലേക്കെത്തുന്നതെന്ന ആരോപണവും ഉയര്‍ന്നിരുന്നു.
4 വിദ്യാര്‍ഥികളെയാണ് കേരള സര്‍വകലാശാലയിലേയ്ക്ക് നോമിനേറ്റ് ചെയ്യേണ്ടത്. സയന്‍സ്,ഹ്യൂമാനിറ്റീസ്, ആര്‍ട്സ്, സ്പോര്‍ട്ട്സ് എന്നീ വിഭാഗത്തില്‍ നിന്നാണത്. ഇതില്‍ കേരള സര്‍വകലാശാല നല്കിയ വിദ്യാര്‍ഥികളിലൊരാള്‍ ബി എ മ്യൂസിക്കില്‍ ഒന്നാം റാങ്ക് ജേതാവും എം എ വിദ്യാര്‍ഥിയുമാണ്. ഇത്തരത്തില്‍ ബി എ വേദാന്തം, ബി എ വീണ, ബിഎസ് ഡബ്ല്യൂ എന്നിവയില്‍ ഒന്നാം റാങ്ക് നേടിയവരെയാണ് സര്‍വകലാശാല പരിഗണിച്ചത്. ഫൈന്‍ ആര്‍ട്സില്‍ കഴിഞ്ഞ വര്‍ഷത്തെ കലാപ്രതിഭയെയും സ്പോര്‍ട്സില്‍ ദേശീയ തലത്തില്‍ വെങ്കലം നേടിയ വിദ്യാര്‍ഥിയെയും സര്‍വകലാശാല നിര്‍ദ്ദേശിച്ചു. എന്നാല്‍ ഇതെല്ലാം അട്ടിമറിച്ച് എബിവിപി നേതാക്കളെ ചാന്‍സലര്‍ നിശ്ചയിക്കുകയായിരുന്നു.

