വന്ദേഭാരത് റേക്കുകൾ പാലക്കാട്ടെത്തി, വൻ സ്വീകരണമൊരുക്കി ബിജെപി പ്രവർത്തകർ
തിരുവനന്തപുരം: കേരളത്തിനുള്ള ആദ്യ വന്ദേ ഭാരത് എക്സ്പ്രസിന്‍റെ റേക്കുകള്‍ പാലക്കാട്ടെത്തി. പാലക്കാട്ട് വൻ സ്വീകരണമാണ് ബിജെപി പ്രവർത്തകർ നൽകിയത്. ലോക്കോ പൈലറ്റിനെ മാലയിട്ട് സ്വീകരിച്ചു. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാർ, ജില്ലാ പ്രസിഡന്റ് കെ.എം. ഹരിദാസ് എന്നിവരുടെ നേതൃത്വത്തിലാണ് വന്ദേഭാരതിന് സ്വീകരണമൊരുക്കിയത്. റെയിൽവേ സ്റ്റേഷനിൽ ബിജെപി പ്രവർത്തകർ മധുരം വിതരണം ചെയ്തു. റെയിൽവേ സ്റ്റേഷനിലുണ്ടായിരുന്ന മറ്റു യാത്രക്കാരും സ്വീകരണ പരിപാടികളുടെ ഭാഗമായി. വന്ദേഭാരത് റേക്കുകൾ ഇന്നു വൈകിട്ടോടെ റേക്കുകൾ കൊച്ചുവേളിയിലെത്തും.അതേസമയം, വന്ദേഭാരത് മലയാളികള്‍ക്കുള്ള പ്രധാനമന്ത്രിയുടെ […]









