ഞാന്‍ മരിക്കാന്‍ പോവുകയാണെന്ന് വോയ്‌സ് മെസ്സേജ്, ഒടുവില്‍ തീരുമാനം മാറ്റി, അനുഭവം പങ്കിട്ട് എംബി പത്മകുമാര്‍
അഭിനേതാവും സംവിധായകനുമായ എംബി പത്മകുമാര്‍ സോഷ്യല്‍മീഡിയയില്‍ സജീവമാണ്. മോട്ടിവേഷണല്‍ സ്പീക്കര്‍ കൂടിയായ അദ്ദേഹം പങ്കിടുന്ന വീഡിയോകളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്. ഫോണിലെ സന്ദേശങ്ങള്‍ നോക്കുന്നതിനിടെ ഒരാളുടെ ആത്മഹത്യക്കുറിപ്പ് ലഭിച്ചതിനെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് അദ്ദേഹം. അതൊരു വോയ്‌സ്‌ക്ലിപ്പായിരുന്നു. ഈ മെസ്സേജ് കേള്‍ക്കുകയാണെങ്കില്‍ എന്നെ തിരിച്ച് വിളിക്കണം. എന്നെ വിളിച്ചില്ലെങ്കില്‍ സാറിനെ കാണാതെ പോവുന്ന രണ്ടാമത്തെ ആളായിരിക്കും ഞാന്‍. അത്രയും സങ്കടത്തിലാണ്, എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണെന്നായിരുന്നു സന്ദേശം. നിര്‍ത്താതെ ശ്രമിച്ചപ്പോള്‍ അദ്ദേഹത്തെ ഫോണില്‍ കിട്ടിയതും ജീവിതം അവസാനിപ്പിക്കുക എന്ന തീരുമാനം തെറ്റാണെന്ന് […]









