Kerala News

കാലവർഷപ്പെയ്ത്തിൽ സംസ്ഥാനത്ത് പകർച്ചപ്പനി പടരുന്നു; അഞ്ചു ദിവസത്തിനിടെ 50000 പനി ബാധിതർ

കാലവർഷപ്പെയ്ത്തിൽ പകർച്ചപ്പനി പടരുന്നു. സംസ്ഥാനത്തെ പനി ബാധിതരുടെ എണ്ണം അഞ്ചു ദിവസത്തിനിടെ 50000 കടന്നു. കൂടാതെ, അഞ്ചു ദിവസത്തിനിടെ 24 പേർ എലിപ്പനിയും ഡെങ്കിയും H1N1ഉം ബാധിച്ച് മരണപ്പെടുകയും ചെയ്തു. പനി ബാധിച്ച് ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണത്തിലും വർധനയുണ്ടാവുകയാണ്. പകർച്ചവ്യാധി പ്രതിരോധത്തിന് സ്റ്റേറ്റ് കൺട്രോൾ റൂം പ്രവർത്തനം തുടങ്ങി. സംശയ നിവാരണത്തിനായി 9995220557, 9037277026 എന്നീ നമ്പരുകളിൽ വിളിക്കാം. ഇതിനിടെ കാണാതായ രണ്ട് പേർക്കായി നിലമ്പൂർ അമരംബലം പുഴയിൽ തെരച്ചിൽ ആരംഭിച്ചു. ഇന്നലെ ഒഴുക്കിൽപെട്ട അമരമ്പലം സ്വദേശി സുശീല, […]

Kerala Local News

കോഴിക്കോട്  കെഎസ്ആർടിസി ബസ് കണ്ടക്ടറുടെ ടിക്കറ്റും പണവുമടങ്ങിയ ബാഗുമായി കടന്നുകളഞ്ഞു; പ്രതി അസ്റ്റിൽ

  • 16th June 2023
  • 0 Comments

കോഴിക്കോട്  കെ എസ് ആർ ടി സി ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ച്  മോഷണം നടത്തുന്ന ആൾ പിടിയിൽ. കോഴിക്കോട് കുറ്റിച്ചിറ തങ്ങൾസ് റോഡ്  ടിവി മൂച്ചി ഹൗസിൽ  സർഫുദ്ദീൻ ടിവി  ആണ് പിടിയിലായത്. നടക്കാവ് ഇൻസ്പെക്ടർ പി കെ ജിജീഷിൻ്റെ നേതൃത്യത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മെയ്  12 -ന് കോഴിക്കോട് കെഎസ്ആർടി ബസ് ട്രാക്കിൽ നിർത്തിയിട്ടിരുന്ന ബസിൽ കയറി കണ്ടക്ടറുടെ ടിക്കറ്റും പണവുമടങ്ങിയ ബാഗ് മാഷ്‌ടിച്ച് കടന്നതായിരുന്നു. തുടർന്ന് നടക്കാവ് പോലീസിൽ പരാതി നൽകി. പരാതിയുടെ […]

Kerala News

സംസ്ഥാനത്ത് വേനൽ മഴ തുടരും; വിവിധയിടങ്ങളില്‍ ഇടിമിന്നലും ശക്തമായ കാറ്റിനും സാധ്യത

സംസ്ഥാനത്ത് പരക്കെ വേനൽ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കിഴക്കന്‍ മലയോര മേഖലകളിൽ മഴ ശക്തമാക്കുമെന്നും ഉച്ചയ്ക്ക് ശേഷം വിവിധയിടങ്ങളില്‍ ഇടിമിന്നലും ശക്തമായ കാറ്റുമുണ്ടാകുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ഉച്ച വരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കടുത്ത ചൂടനുഭവപ്പെടും. ചില ജില്ലകളില്‍ ഉച്ചയ്ക്ക് ശേഷമാകും കനത്ത മഴയും ശക്തമായ കാറ്റും. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പില്‍ പറയുന്നു. ഇടിമിന്നല്‍: ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍: മഴക്കാര്‍ കാണുന്ന സമയങ്ങളില്‍ ടെറസിലേക്കോ മുറ്റത്തക്കോ പോകാതിരിക്കുക, ഗൃഹോപകരണങ്ങളുടെ […]

Kerala News

ഹയർ സെക്കൻഡറി പരീക്ഷാ ഫലം ഈ മാസം 25ന്

ഹയർ സെക്കൻഡറി പരീക്ഷാ ഫലം ഈ മാസം 25ന് പ്രസിദ്ധീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ഇത്തവണ ഒന്നാം വർഷ ഹയർസെക്കൻഡറി ക്ലാസിൽ ചേരാൻ ഉദ്ദേശിക്കുന്ന എല്ലാവർക്കും അവസരം ഉണ്ടാക്കുമെന്നും 81 അധിക ബാച്ച് ഇത്തവണയും തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ജൂലൈ അഞ്ചിന് ഒന്നാം വർഷ ഹയർ സെക്കൻഡറി ക്ലാസുകൾ ആരംഭിക്കും. മൂല്യനിർണയം നടത്തിയ അധ്യാപകർക്ക് പണം അനുവദിച്ചില്ലെന്ന ആക്ഷേപത്തിൽ ഉത്കണ്ഠപ്പെടേണ്ട കാര്യമൊന്നുമില്ല. ചിലപ്പോൾ താമസിച്ചാണ് പണം കൊടുക്കാൻ കഴിയാറുള്ളത്, മുൻപും അങ്ങനെ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം […]

Kerala News

കൊടും ചൂടിൽ വലഞ്ഞ് കേരളം; അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്

കൊടും ചൂടിൽ വലഞ്ഞ് കേരളം. ഇന്നും അഞ്ച് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പായ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സാധാരണയേക്കാൾ രണ്ട് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാമെന്നാണ് മുന്നറിയിപ്പ്. കോഴിക്കോട്, പാലക്കാട് ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാം. കണ്ണൂരിൽ 36 ഡിഗ്രി സെൽഷ്യസ് വരെയും, കോട്ടയം, തൃശ്ശൂർ ജില്ലകളിൽ 35 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരാം. രണ്ട് ദിവസം കൂടി ഉയർന്ന താപനിലയും ആർദ്രതയും കലർന്ന അസ്വസ്ഥകരമായ കാലാവസ്ഥ […]

Kerala Local News

കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട; കൊടുവള്ളി സ്വദേശികളായ ദമ്പതികൾ പിടിയിൽ

കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട. രണ്ട് കോടിയിലധികം രൂപയുടെ സ്വർണമാണ് പൊലീസും കസ്റ്റംസും ചേർന്ന് പിടികൂടിയത്. സംഭവത്തിൽ കോഴിക്കോട് സ്വദേശികളായ ദമ്പതികൾ പിടിയിൽ. കൊടുവള്ളി സ്വദേശികളായ ഷറഫുദ്ദീൻ, ഭാര്യ ഷമീന എന്നിവരാണ് പിടിയിലായത്. ഇന്നലെ രാത്രി 8 മണിയോടെ ദുബായിൽ നിന്നാണ് സ്വർണവുമായി കൊടുവള്ളി സ്വദേശികളായ ഷറഫുദ്ദീൻ, ഭാര്യ ഷമീന എന്നിവർ കരിപ്പൂരിൽ എത്തിയത്. രഹസ്യ വിവരത്തെ തുടർന്ന് കസ്റ്റംസ് നടത്തിയ പരിശോധനയിൽ ഷറഫുദീന്റെ പക്കൽ നിന്ന് ശരീരത്തിൽ ഒളിപ്പിച്ച നിലയിൽ 950 ഗ്രാമും അടി […]

Kerala News

കാലവർഷം ജൂൺ നാലിന് എത്തിച്ചേരാൻ സാധ്യത

കേരളത്തിൽ കാലവർഷം ജൂൺ നാലിന് എത്തിച്ചേരാൻ സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാവകുപ്പ്. നാല് ദിവസം വരെ മുന്നോട്ടോ പിന്നോട്ടോ മാറ്റമുണ്ടായേക്കാം. അതേസമയം മെയ് 20 വരെ കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നൽ അപകടകാരികളാണെന്നതിനാൽ, ഇടിമിന്നൽ ലക്ഷണം കണ്ടാൽ തുറസായ സ്ഥലങ്ങളിൽ നിൽക്കുന്നത് ഒഴിവാക്കണം. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കണമെന്നും വൈദ്യുതി ഉപകരണങ്ങളുമായുള്ള സാമിപ്യം ഒഴിവാക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ജാഗ്രതാ നിർദേശത്തിൽ പറയുന്നു.

Kerala

ആരോഗ്യപ്രവർത്തകരെ ആക്രമിച്ചാൽ 5 വർഷത്തിനു മുകളിൽ ശിക്ഷ, നിയമം ഭേദഗതി ചെയ്യും

തിരുവനന്തപുരം∙ ആരോഗ്യപ്രവർത്തകരെ ആക്രമിക്കുകയോ ആരോഗ്യ സ്ഥാപനങ്ങൾക്ക് നാശം വരുത്തുകയോ ചെയ്യുന്നവർക്ക് അഞ്ചു വർഷത്തിനു മുകളിൽ ശിക്ഷ ഉറപ്പാക്കുന്ന തരത്തിൽ നിയമം ഭേദഗതി ചെയ്യണമെന്നു നിർദേശം. 2012ലെ കേരള ആരോഗ്യരക്ഷാ സേവന പ്രവർത്തകരും ആരോഗ്യരക്ഷാ സേവന സ്ഥാപനങ്ങളും (അക്രമവും സ്വത്തിനുള്ള നാശവും തടയൽ) ആക്ടിൽ നിയമവകുപ്പും ആഭ്യന്തരവകുപ്പും നിർദേശിച്ച മാറ്റങ്ങൾ ഉൾപ്പെടുത്തി കരട് ബിൽ ബന്ധപ്പെട്ട മന്ത്രിമാരുടെ അഭിപ്രായത്തിനായി സമർപ്പിച്ചു. നിയമ, ആഭ്യന്തര, ആരോഗ്യ സെക്രട്ടറിമാർ കൂടിക്കാഴ്ച നടത്തിയശേഷമാണു കരട് ബിൽ തയാറാക്കിയത്. ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ യോഗം […]

Kerala

ചീട്ടുകളി സംഘത്തെ പിടികൂടാന്‍ എത്തി; എസ്ഐ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു

കോട്ടയം: നൈറ്റ് പെട്രോളിംഗിനിടെ അപകടത്തില്‍പെട്ട പൊലീസുകാരന്‍ മരിച്ചു. കോട്ടയം രാമപുരം പൊലീസ് സ്റ്റേഷനിലെ അഡീഷണല്‍ എസ് ഐ പൊന്‍കുന്നം സ്വദേശി ജോബി ജോര്‍ജ് (52) ആണ് മരിച്ചത്. ചീട്ടുകളി സംഘത്തെ തെരഞ്ഞ് ഇരുനില കെട്ടിടത്തില്‍ കയറിയ സമയത്ത് കാല്‍വഴുതി വീണായിരുന്നു അപകടം. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. ചീട്ടുകളി സംഘം ഉണ്ടായിരുന്ന മുറി ചവിട്ടിത്തുറക്കുന്നതിനിടെ ആയിരുന്നു കാല്‍ വഴുതി വീണത്. സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ജോബി ജോര്‍ജ് പുലര്‍ച്ചെയോടെയാണ് മരിച്ചത്.

Kerala

ദക്ഷിണേന്ത്യയെ ബിജെപി വിമുക്തമാക്കാനായത് സന്തോഷം: എം വി ഗോവിന്ദൻ

കർണാടകയിലെ കോൺഗ്രസിന്റെ വിജയത്തിൽ പ്രതികരിച്ച് എം വി ഗോവിന്ദൻ. ദക്ഷിണേന്ത്യയെ ബിജെപി വിമുക്തമാക്കാനായത് സന്തോഷകരമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാധ്യമങ്ങളോട് പ്രതികരിച്ചു. വർഗീയതയോടുളള ശക്തമായ വിയോജിപ്പും, ഭരണവിരുദ്ധ വികാരവും കർണാടകയിൽ പ്രതിഫലിച്ചുവെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെ വന്ന് കർണാടകയിൽ ക്യാമ്പ് ചെയ്ത് പ്രചാരണം നടത്തിയിട്ടും ബിജെപിക്ക് കാര്യമുണ്ടായില്ല. എന്നാൽ കർണാടകയിലെ കോൺഗ്രസ് വിജയത്തെ ദേശീയ തലത്തിൽ കോൺഗ്രസിന്റെ തിരിച്ചുവരവെന്ന് പറയാൻ കഴിയില്ലെന്നും ഗോവിന്ദൻ അഭിപ്രായപ്പെട്ടു. ലോക്സഭ തെരഞ്ഞെടുപ്പിൽ ഓരോ സംസ്ഥാനത്തെയും […]

error: Protected Content !!