ഹയർ സെക്കൻഡറി പരീക്ഷാ ഫലം ഈ മാസം 25ന് പ്രസിദ്ധീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ഇത്തവണ ഒന്നാം വർഷ ഹയർസെക്കൻഡറി ക്ലാസിൽ ചേരാൻ ഉദ്ദേശിക്കുന്ന എല്ലാവർക്കും അവസരം ഉണ്ടാക്കുമെന്നും 81 അധിക ബാച്ച് ഇത്തവണയും തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം ജൂലൈ അഞ്ചിന് ഒന്നാം വർഷ ഹയർ സെക്കൻഡറി ക്ലാസുകൾ ആരംഭിക്കും. മൂല്യനിർണയം നടത്തിയ അധ്യാപകർക്ക് പണം അനുവദിച്ചില്ലെന്ന ആക്ഷേപത്തിൽ ഉത്കണ്ഠപ്പെടേണ്ട കാര്യമൊന്നുമില്ല. ചിലപ്പോൾ താമസിച്ചാണ് പണം കൊടുക്കാൻ കഴിയാറുള്ളത്, മുൻപും അങ്ങനെ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

