കോട്ടയം: നൈറ്റ് പെട്രോളിംഗിനിടെ അപകടത്തില്‍പെട്ട പൊലീസുകാരന് മരിച്ചു. കോട്ടയം രാമപുരം പൊലീസ് സ്റ്റേഷനിലെ അഡീഷണല്‍ എസ് ഐ പൊന്‍കുന്നം സ്വദേശി ജോബി ജോര്‍ജ് (52) ആണ് മരിച്ചത്. ചീട്ടുകളി സംഘത്തെ തെരഞ്ഞ് ഇരുനില കെട്ടിടത്തില്‍ കയറിയ സമയത്ത് കാല്‍വഴുതി വീണായിരുന്നു അപകടം.
ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. ചീട്ടുകളി സംഘം ഉണ്ടായിരുന്ന മുറി ചവിട്ടിത്തുറക്കുന്നതിനിടെ ആയിരുന്നു കാല് വഴുതി വീണത്. സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ജോബി ജോര്‍ജ് പുലര്‍ച്ചെയോടെയാണ് മരിച്ചത്.

