Kerala News

റോഡുകളുടെ മോശം അവസ്ഥ പൊതുജനങ്ങൾക്കും അറിയിക്കാം;നിർദ്ദേശവുമായി ഹൈക്കോടതി

  • 26th November 2021
  • 0 Comments

റോഡുകളുടെ മോശം അവസ്ഥയെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് കോടതിയെ നേരിട്ട് വിവരം അറിയിക്കാം. ഡിസംബര്‍ 14 ന് മുമ്പ് വിവരങ്ങള്‍ അറിയിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. ഈ തീയതിക്കുള്ളില്‍ പൊതുജനങ്ങള്‍ക്കും അഭിഭാഷകര്‍ക്കും അമിക്കസ് ക്യൂറിക്കും റോഡുകളുടെ ശോച്യാവസ്ഥയെക്കുറിച്ച് അറിയിക്കാം. ഡിസംബർ 15 ന് കേസ് വീണ്ടും പരി​ഗണിക്കുമെന്നും കോടതി വ്യക്തമാക്കി. റോഡുകളിലെ കുഴികള്‍ സംബന്ധിച്ച പരാതികള്‍ പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ സുപ്രധാന നിര്‍ദേശം. ആറുമാസം നന്നായിക്കിടക്കും ആറുമാസം തകര്‍ന്ന് കിടക്കും എന്നതാണ് റോഡുകളുടെ സ്ഥിതി എന്നായിരുന്നു കഴിഞ്ഞദിവസം കോടതി പരാമര്‍ശിച്ചത്.

Kerala News

ശബരിമല ഹലാല്‍ ശര്‍ക്കര;ഭക്ഷ്യ സുരക്ഷ വകുപ്പ് കമ്മീഷണറോട് വിശദീകരണം തേടി ഹൈക്കോടതി

  • 22nd November 2021
  • 0 Comments

ശബരിമല ഹലാല്‍ ശര്‍ക്കര വിവാദത്തില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് കമ്മീഷണറോട് കേരള ഹൈക്കോടതി വിശദീകരണം തേടി. ശബരിമലയില്‍ ഹലാല്‍ ശര്‍ക്കര ഉപയോഗിച്ചുള്ള പ്രസാദ വിതരണം തടയണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതി നടപടി. ശബരിമല കര്‍മ്മ സമിതി ജനറല്‍ കണ്‍വീനര്‍ എസ്‌ജെആര്‍ കുമാര്‍ ആണ് കോടതിയെ സമീപിച്ചത്. പ്രസാദ നിര്‍മാണത്തിനായി ഉപയോഗിച്ച ശർക്കര പാക്കറ്റുകളിൽ ചിലതില്‍ മാത്രമാണ് ഹലാൽ മുദ്ര ഉണ്ടായിരുന്നതെന്ന് ദേവസ്വം ബോർഡ് കോടതിയെ അറിയിച്ചു. കൃത്യമായ പരിശോധനകള്‍ക്ക് ശേഷമാണ് പ്രസാദനിര്‍മ്മാണത്തിനായി ശര്‍ക്കര ഉപയോഗിക്കുന്നത്. വിദേശത്തേക്ക് അയക്കുന്ന […]

Kerala News

മുൻ‌കൂർ ജാമ്യാപേക്ഷയിൽ വിശദമായി വാദം കേൾക്കാം; വ്യാജ അഭിഭാഷക സെസി സേവ്യറിന്റെ അറസ്റ്റ് തടയണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

  • 12th August 2021
  • 0 Comments

വ്യാജ അഭിഭാഷകസെസി സേവ്യറിന്റെ മുൻ‌കൂർ ജാമ്യാപേക്ഷയിൽ വിശദമായി വാദം കേൾക്കണമെന്നും എന്നാൽ അറസ്റ്റ് തടയാൻ കഴിയില്ലെന്നും ഹൈ കോടതി അറിയിച്ചു. ജാമ്യാപേക്ഷ ഈ മാസം 30ന് വീണ്ടും പരിഗണിക്കും ഐ.പി.സി. 417(വഞ്ചന), 419, 420(ആള്‍മാറാട്ടം) എന്നീ വകുപ്പുകളാണ് സെസിക്കെതിരെ ചുമത്തിയിരുന്നത്. എല്‍.എല്‍.ബി പാസാകാത്ത സെസി സേവ്യര്‍ തിരുവനന്തപുരം സ്വദേശിനി സംഗീത എന്ന അഭിഭാഷകയുടെ റോള്‍ നമ്പര്‍ ഉപയോഗിച്ചാണ് പ്രാക്ടീസ്ചെയ്തു എന്നതാണ് കേസ് . 2019ലാണ് ആലപ്പുഴ ബാര്‍ അസോസിയേഷനില്‍ സെസി അംഗത്വമെടുക്കുന്നത്. പിന്നീട് അസോസിയേഷന്‍ ലൈബ്രേറിയനായും തെരഞ്ഞെടുക്കപ്പെട്ടു. […]

Kerala News

ട്വന്റി-20 ഭരിക്കുന്ന പഞ്ചായത്തുകള്‍ക്ക് പൊലീസ് സംരക്ഷണം; വിചിത്ര ആവശ്യം നിരസിച്ച് ഹൈക്കോടതി

  • 29th July 2021
  • 0 Comments

മഴുവന്നൂര്‍, കുന്നത്തുനാട്, ഐക്കരനാട് തുടങ്ങിയട്വന്റി-20 ഭരിക്കുന്ന പഞ്ചായത്തിലെ പ്രസിഡണ്ടുമാർ തങ്ങളുടെ ജീവനും പഞ്ചായത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പൊലീസ് സംരക്ഷണം വേണമെന്നാവശ്യപ്പെട്ട് ഹരജി നല്‍കിയിരുന്നു. എന്നാൽ ഈ വിചിത്ര ആവശ്യം നിരസിച്ച് ഹൈക്കോടതി . പഞ്ചായത്തിന് സംരക്ഷണം ആവശ്യമില്ലെന്നും ഭാവിയില്‍ നിയമപ്രശ്‌നങ്ങള്‍ ഉണ്ടാവുകയുമാണെങ്കില്‍ നടപടികള്‍ സ്വീകരിക്കാമെന്നും ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്‍ ഉത്തരവിട്ടു. പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും പ്രവര്‍ത്തകര്‍ക്കും പഞ്ചായത്ത് ഭരണസമിതിയുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പ്രതിഷേധിക്കാന്‍ അധികാരമുണ്ടെന്നും കോടതി അറിയിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അല്ലെങ്കില്‍ മെമ്പര്‍ന്മാര്‍ക്ക് പോലീസ് സംരക്ഷണം നല്‍കണം, യോഗം ചേരാന്‍ […]

Kerala News

കേരള ഹൈക്കോടതിയിൽ ഇന്ന് അത്യപൂർവ്വ വാദം; സിസ്റ്റർ ലൂസി കളപ്പുര സ്വയം വാദിക്കും

  • 14th July 2021
  • 0 Comments

കേരള ഹൈക്കോടതിയിൽ ഇന്ന് അത്യപൂർവ്വ വാദം. സിസ്റ്റർ ലൂസി കളപ്പുര ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ അവർ സ്വയം വാദിക്കും. കോൺവൻ്റിൽ നിന്നും പുറത്താക്കുന്നതിനെതിരെ പൊലീസ് സംരക്ഷണം നൽകി കീഴ്ക്കോടതി നൽകിയ വിധി നടപ്പാക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ലൂസ കളപ്പുര ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതിയുടെ ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു കന്യാസ്ത്രീ സ്വന്തം കേസ് വാദിക്കുന്നത്. ഹൈക്കോടതിയിൽ ലൂസി കളപ്പുര നൽകിയ ഹർജി പ്രകാരം അവർക്ക് സുരക്ഷ ഉറപ്പാക്കാൻ കോടതി നിർദേശിച്ചിരുന്നു. എന്നാൽ കേസുമായി ബന്ധപ്പെട്ട വാദത്തിനിടെ ലൂസിക്ക് ഇനി മഠത്തിൽ […]

Kerala News

വാക്‌സിന്‍ ചലഞ്ചിന് നിര്‍ബന്ധിത പിരിവ് പാടില്ലെന്ന് ഹൈക്കോടതി

  • 13th July 2021
  • 0 Comments

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള വാക്‌സിന്‍ ചലഞ്ചിന് നിര്‍ബന്ധിത പിരിവ് പാടില്ലെന്ന് ഹൈക്കോടതി. ഒരുദിവസത്തെ പെന്‍ഷന്‍ തുക പിടിച്ചതിന് എതിരെ കെഎസ്ഇബി മുന്‍ ജീവനക്കാരുടെ ഹര്‍ജിയിലാണ് കോടതി ഇടപെടല്‍. കെഎസ്ഇബിയിലെ രണ്ട് മുന്‍ ജീവനക്കാരുടെ പെന്‍ഷനില്‍ നിന്ന് അനുമതിയില്ലാതെ പിടിച്ച തുക തിരികെ നല്‍കണമെന്നും കോടതി ഉത്തരവിട്ടു. രണ്ടാഴ്ചയ്ക്കകം തുക തിരികെ നല്‍കണം. ഭാവിയില്‍ ഇത് ആവര്‍ത്തിക്കില്ലെന്ന് രേഖാമൂലം ഉറപ്പ് നല്‍കണമെന്നും കോടതി വ്യക്തമാക്കി. ഇവരുടെ അസോസിയേഷന്റെ അനുമതിയോടെയാണ് പണം പിടിച്ചത് എന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. എന്നാല്‍ പെന്‍ഷന്‍ […]

Kerala News

ലാബ് ഉടമകളുടെ ഹര്‍ജി ഹൈക്കോടതി തള്ളി. ;ആർടിപിസിആർ നിരക്ക്‌ 500 തന്നെ

ആർടി പിസിആർ നിരക്ക് 500 രൂപയാക്കിയ സർക്കാർ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ലാബ് ഉടമകളുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. പരിശോധനയ്ക്ക് ചെലവ് 135രൂപ മുതൽ 245രൂപ വരെയെന്ന് കോടതി. ആര്‍.ടി.പി.സി.ആര്‍. പരിശോധനയുടെ നിരക്ക് 500 രൂപയായി കുറച്ച സര്‍ക്കാര്‍ നടപടി ചോദ്യംചെയ്തുള്ള ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടിയിരുന്നു. സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരത്തെ ദേവി സ്‌കാന്‍സ് പ്രൈവറ്റ് ലിമിറ്റിഡ് ഉള്‍പ്പെടെ പത്തു സ്വകാര്യ ലാബുകളാണ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ഇറക്കുമതിചെയ്ത പരിശോധനാകിറ്റ് ഉപയോഗിച്ച്‌ 4500 രൂപ […]

Kerala News

മെയ് രണ്ടിന് സംസ്ഥാനത്ത് ലോക്ക്ഡൗൺ ; ഹർജികൾ തീർപ്പാക്കി ഹൈകോടതി

  • 27th April 2021
  • 0 Comments

കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ വോട്ടെണ്ണൽ ദിനമായ മെയ് രണ്ടിന് സംസ്ഥാനത്ത് ലോക്ക്ഡൗൺ പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജികൾ ഹൈക്കോടതി തീർപ്പാക്കി. വോട്ടെണ്ണൽ ദിവസത്തില്‍ സർക്കാരും തെരഞ്ഞെടുപ്പ് കമ്മിഷനും സ്വീകരിച്ച നടപടികൾ പര്യാപ്തമാണെന്നും ലോക്ക്ഡൗൺ ഏർപ്പെടുത്തേണ്ടതില്ലെന്ന് ഹൈക്കോടതി പറഞ്ഞു. വോട്ടെണ്ണൽ ദിവസം സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച് മാർഗ്ഗരേഖ പുറപ്പെടുവിച്ചെന്നും വിജയഹ്ലാദപ്രകടനം അനുവദിക്കില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷ്ന്‍ കോടതിയെ അറിയിച്ചു. സർവ കക്ഷി യോഗത്തിൽ ഈ കാര്യങ്ങളിൽ തീരുമാനം എടുത്തുവെന്ന് സ്റ്റേറ്റ് അറ്റോർണി കോടതിയെ അറിയിച്ചു. എന്നാല്‍, സർക്കാർ വിളിച്ച സർവ കക്ഷി യോഗത്തിൽ […]

Kerala News

പണം വാങ്ങി വഞ്ചിച്ചെന്ന പരാതി;സണ്ണി ലിയോണ്‍ ഹൈക്കോടതിയില്‍

  • 9th February 2021
  • 0 Comments

പണം വാങ്ങി വഞ്ചിച്ചെന്ന പരാതിയിൽ ബോളിവുഡ് നടി സണ്ണി ലിയോണ്‍ മുന്‍കൂര്‍ ജാമ്യാപേക്ഷക്കായി ഹൈക്കോടതിയില്‍.നേരത്തെ പരാതിയില്‍ സണ്ണി ലിയോണിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്‍തിരുന്നു. ക്രൈംബ്രാഞ്ച് കൊച്ചി യൂണിറ്റാണ് സണ്ണി ലിയോണിനെ ചോദ്യം ചെയ്തത്. പെരുമ്പാവൂർ സ്വദേശി ഷിയാസിന്‍റെ പരാതിയിലായിരുന്നു ക്രൈംബ്രാഞ്ചിന്‍റെ നടപടി. 2016 മുതൽ സണ്ണി ലിയോൺ കൊച്ചിയിൽ വിവിധ ഉദ്ഘാടന പരിപാടികളിൽ പങ്കെടുക്കാം എന്ന് അവകാശപ്പെട്ട് 12 തവണയായി 29 ലക്ഷം രൂപ തട്ടിയെന്നാണ് പരാതി.

Kerala News

കേരള ബാങ്ക് തെരഞ്ഞെടുപ്പിന് ഹൈക്കോടതിയുടെ സ്റ്റേ

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി തെരഞ്ഞെടുപ്പ് നടത്തുന്നത് കോവിഡ് ചട്ടങ്ങളുടെ ലംഘനമാകുമെന്ന് ചൂണ്ടിക്കാട്ടി കേരള ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പ് മൂന്നാഴ്ചത്തേക്ക് സ്‌റ്റേ ചെയ്ത് ഹൈക്കോടതി. സെപ്റ്റംബര്‍ 25 നാണ് സംസ്ഥാന ഭരണ സമിതി തെരഞ്ഞെടുപ്പ് നിശ്ചയിച്ചിരുന്നത്. കോവിഡ്പ്രതിസന്ധി നിലനില്‍ക്കുന്ന ഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടത്തുന്നത് സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നും തീവ്ര വ്യാപനത്തിന് കാരണമാവുമെന്നും ജസ്റ്റിസ് രാജ വിജയ രാഘവന്‍ ചൂണ്ടിക്കാട്ടി.റിസര്‍വ് ബാങ്കിന്റെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നതിന് അടുത്ത വര്‍ഷം മാര്‍ച്ച് 31 വരെ സര്‍ക്കാര്‍ സമയം തേടിയതും […]

error: Protected Content !!