തൃശൂര്‍: തൃശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് ആശുപത്രി ഹോസ്റ്റലിന്റെ നാലാം നിലയില്‍ നിന്ന് വിദ്യാര്‍ഥിനി ചാടി ആത്മഹത്യ ചെയ്തു. കോട്ടയം സ്വദേശി സ്‌നേഹ പൗലോസ് (20) ആണ് മരിച്ചത്. ഒന്നാംവര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിനിയാണ് സ്‌നേഹ. ആശുപത്രിക്ക് തൊട്ടടുത്തുള്ള ഹോസ്റ്റല്‍ ബ്ലോക്കിന്റെ നാലാം നിലയില്‍ നിന്നാണ് കുട്ടി ചാടിയത്. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. പൊലീസ് സ്ഥലത്തെത്തി പരിശോധനകള്‍ നടത്തിവരികയാണ്.
തൃശൂര്‍ ജൂബിലി മിഷന്‍ മെഡി. കോളേജ് ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് എംബിബിഎസ് വിദ്യാര്‍ഥിനി ചാടി മരിച്ചു

