തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി തെരഞ്ഞെടുപ്പ് നടത്തുന്നത് കോവിഡ് ചട്ടങ്ങളുടെ ലംഘനമാകുമെന്ന് ചൂണ്ടിക്കാട്ടി കേരള ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പ് മൂന്നാഴ്ചത്തേക്ക് സ്‌റ്റേ ചെയ്ത് ഹൈക്കോടതി. സെപ്റ്റംബര്‍ 25 നാണ് സംസ്ഥാന ഭരണ സമിതി തെരഞ്ഞെടുപ്പ് നിശ്ചയിച്ചിരുന്നത്.
കോവിഡ്പ്രതിസന്ധി നിലനില്‍ക്കുന്ന ഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടത്തുന്നത് സര്‍ക്കാരിന്റെ കോവിഡ്
പ്രതിരോധ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നും തീവ്ര വ്യാപനത്തിന് കാരണമാവുമെന്നും ജസ്റ്റിസ് രാജ വിജയ രാഘവന്‍ ചൂണ്ടിക്കാട്ടി.റിസര്‍വ് ബാങ്കിന്റെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നതിന് അടുത്ത വര്‍ഷം മാര്‍ച്ച് 31 വരെ സര്‍ക്കാര്‍ സമയം തേടിയതും കോടതി കണക്കിലെടുത്തു.

