മുണ്ടക്കൈ- ചൂലര്‍മല ദുരന്തബാധിതരുടെ വായ്പ എഴുതി തള്ളാത്തതില്‍ കേന്ദ്രത്തെ വിമര്‍ശിച്ച് വീണ്ടും ഹൈക്കോടതി
മുണ്ടക്കൈ ചൂലര്‍മല ദുരന്തബാധിതരുടെ വായ്പ എഴുതി തള്ളാത്തതില്‍ കേന്ദ്രത്തെ വിമര്‍ശിച്ച് വീണ്ടും ഹൈക്കോടതി രംഗത്ത്. മുണ്ടക്കൈ ചൂരല്‍മല ദുരന്തബാധിതരുടെ ബാങ്ക് വായ്പ എഴുതിത്തള്ളുന്ന കാര്യം കേന്ദ്ര എക്‌സ്‌പെന്‍ഡിച്ചര്‍ മന്ത്രാലയം അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. ദുരന്തം സംഭവിച്ചിട്ട് ഒരു വര്‍ഷം കഴിഞ്ഞെന്നും ഇതുവരെയും തീരുമാനമെടുക്കാനായില്ലേയെന്നും ഹൈക്കോടതി കേന്ദ്രത്തോട് ചോദിച്ചു.എപ്പോള്‍ തീരുമാനം എടുക്കുമെന്ന് ചോദിച്ച കോടതി ഓഗസ്റ്റ് 13നകം തീരുമാനം അറിയിക്കണമെന്നും നിര്‍ദേശിച്ചു. അതേസമയം തീരുമാനം എന്തു തന്നെയായാലും കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ അറിയിക്കണമെന്ന് സംസ്ഥാന […]









