ബസുടമയ്ക്കു നേരെയുണ്ടായ അക്രമണം: അടിയേറ്റത് കോടതിക്കല്ലേ?; പൊലീസിന് രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി
കൊച്ചി: കോട്ടയം തിരുവാര്‍പ്പില്‍ ബസുടമയ്ക്കു നേരെയുണ്ടായ അക്രമത്തില്‍ പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. കേസില്‍ കോട്ടയം എസ്പിയും കുമരകം സിഐയും നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നു. കേസില്‍ വിശദാംശം ആരാഞ്ഞപ്പോഴായിരുന്നു. കോടതിയുടെ വിമര്‍ശനം. കോട്ടയം എസ്പിയും സ്റ്റേഷന്‍ ഹൗസ് ഓഫീസറും ഇന്ന് നേരിട്ട് ഹാജരായിരുന്നു.സംഭവം നടക്കുമ്പോള്‍ എത്ര പൊലീസുകാര്‍ അവിടെ ഉണ്ടായിരുന്നുവെന്ന് കോടതി ചോദിച്ചു.പൊലീസ് സംരക്ഷണ ഉത്തരവ് നിലനില്‍ക്കെ ബസുടമ ആക്രമിക്കപ്പെട്ടു. പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു അക്രമമെന്നും കോടതി നിരീക്ഷിച്ചു. കോടതിക്ക് മുന്നിലും ലേബര്‍ […]









