രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ വീണ്ടും വന്‍ വര്‍ധനവ്. ഒറ്റ ദിവസത്തെ കോവിഡ് ബാധിതരുടെ എണ്ണം 75000 കടന്നു. ഇന്നലെ മാത്രം 75,760 പേര്‍ക്കാണ് ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ എണ്ണം 33,10,234 ആയി ഉയര്‍ന്നു. നിലവില്‍ ലോകത്ത് കോവിഡ് രൂക്ഷമായി ബാധിച്ച് രാജ്യങ്ങളില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ.
മരണ സംഖ്യയും രാജ്യത്ത് ഉയരുകയാണ്. ഒ24 മണിക്കൂറിനുടെ 1023 പേരാണ് രാജ്യത്ത് മരിച്ചത്. രാജ്യത്തെ ആകെ മരണം അറുപതിനായിരം കടന്നു. 60,472 പേരാണ് ഇതുവരെ രോഗം ബാധിച്ച് മരിച്ചത്. 25,23,772 പേര്‍ രോഗമുക്തി നേടിയെന്നത് അതേ സമയം ആശ്വാസകരമാണ്. അതേസമയം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ രോഗബാധ സ്ഥിരീകരിച്ച മഹാരാഷ്ട്രയില്‍ വന്‍ വര്‍ദ്ധനയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. സംസ്ഥാനത്ത് 7,18,711 പേര്‍ക്കാണ് രോ?ഗബാധ സ്ഥിരീകരിച്ചത്. തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, കാര്‍ണാടക എന്നിവിടങ്ങളിലും രോഗികളുടെ എണ്ണം ഉരുന്നു.

