മാസപ്പടി കേസില്‍, ഇ ഡി ചോദ്യം ചെയ്യലിന് വീണ്ടും CMRL ഡയറക്ടര്‍ ശരണ്‍ എസ് കര്‍ത്ത ഹാജരായി. കൊച്ചിയിലെ ഇ.ഡി ഓഫീസിലാണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്. പത്തരയോടെയാണ് കൊച്ചിയിലെ ഇഡി ഓഫീസില്‍ ചോദ്യം ചെയ്യല്‍ ആരംഭിച്ചത്. ഇത് രണ്ടാം തവണയാണ് ശരണ്‍ എസ് കര്‍ത്തയെ ഇ ഡി ചോദ്യം ചെയ്യുന്നത്. കഴിഞ്ഞ തവണ ഏകദേശം 10 മണിക്കൂറോളമാണ് ഇയാളെ ചോദ്യം ചെയ്തിരുന്നത്. വീണാ ടിയെ ചോദ്യം ചെയ്യുന്നതിന് മുന്നോടിയായിട്ടാണ് ശരണിനെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചത് എന്നാണ് വിവരം. ഏത് പശ്ചാത്തലത്തിലാണ് സിഎംആര്‍എല്‍ എക്സാലോജിക്‌സിന് കരാര്‍ നല്‍കിയത്. 2016-2021 കാലഘട്ടത്തില്‍ അധികാരത്തില്‍ ഇരുന്ന പിണറായി സര്‍ക്കാരില്‍ നിന്ന് എന്തെങ്കിലും തരത്തിലുള്ള സഹായം ലഭിച്ചിട്ടുണ്ടോ എന്ന കാര്യങ്ങളടക്കം ചോദ്യം ചെയ്യലില്‍ പരിശോധിക്കും.
മാസപ്പടി കേസ്; ശരണ്‍ എസ് കര്‍ത്ത ചോദ്യം ചെയ്യലിനായി വീണ്ടും ഇ ഡി ഓഫീസില്‍ എത്തി

