kerala Kerala

സിഎംആര്‍എല്‍ – എക്‌സാലോജിക് മാസപ്പടി കേസില്‍ വീണ്ടും ഇഡി റെയ്ഡ്; കോഴിക്കോട് ഉള്‍പ്പെടെ എട്ടിടങ്ങളില്‍ പരിശോധന

  • 18th August 2026
  • 0 Comments

CMRLഎക്‌സാലോജിക് മാസപ്പടി കേസില്‍ വീണ്ടും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പരിശോധന. കോഴിക്കോട് ഉള്‍പ്പെടെ എട്ടിടങ്ങളിലാണ് ഇ.ഡി റെയ്ഡ് നടത്തുന്നത്. കേസില്‍ ഇത് രണ്ടാം ഘട്ട പരിശോധനയാണ്. ആദ്യഘട്ടത്തില്‍ ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് മുമ്പ് പരിശോധന നടത്തിയിരുന്നു. തുടര്‍ന്ന് അന്വേഷണവുമായി മുന്നോട്ടുപോകാന്‍ കോടതി അനുമതി നല്‍കിയതോടെയാണ് പിണറായി വിജയന്റെ വീടുകള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ പരിശോധന നടത്തിയത്. ഇതിന് പിന്നാലെ എക്‌സാലോജിക് ഡയറക്ടര്‍ വീണ ടി.എയെ രണ്ട് തവണ ചോദ്യം ചെയ്യാനും ഇ.ഡി വിളിപ്പിച്ചിരുന്നു. കേസില്‍ സ്വത്തുക്കള്‍ അറ്റാച്ച് ചെയ്യുന്നതിനുള്ള […]

Kerala kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: അന്വേഷണ സംഘം വിപുലീകരിച്ചു; എംവി ഗോവിന്ദനെയും വി ശിവന്‍കുട്ടിയെയും അടക്കം ചോദ്യം ചെയ്‌തേക്കും

  • 12th August 2026
  • 0 Comments

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡിനെത്തിയ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ അന്വേഷണ സംഘത്തെ വിപുലീകരിച്ചു. കേസിന്റെ ഗൗരവവും ഗൂഢാലോചനയും കണക്കിലെടുത്താണ് കൂടുതല്‍ എസ്.ഐമാരെയും സി.പി.ഒമാരെയും ഉള്‍പ്പെടുത്തി അന്വേഷണ സംഘം വിപുലീകരിച്ചത്. ഉന്നത സി പി എം നേതാക്കളെ ചോദ്യം ചെയ്യുന്നതിനാണ് അന്വേഷണ സംഘത്തിന്റെ ആലോചന. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, തിരുവനന്തപുരം ജില്ല സെക്രട്ടറി വി ജോയ്, മുന്‍മന്ത്രി വി ശിവന്‍കുട്ടി എന്നിവര്‍ക്ക് അടുത്ത ആഴ്ച ചോദ്യം ചെയ്യലിന് […]

Kerala kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; ഐ.പി ബിനുവടക്കം ആറ് പ്രതികള്‍ക്ക് കൂടി ജാമ്യം

  • 6th August 2026
  • 0 Comments

കൊച്ചി: പിണറായി വിജയന്റെ വീട്ടില്‍ പരിശോധനക്ക് എത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ആറ് പ്രതികള്‍ക്ക് കൂടി ജാമ്യം അനുവദിച്ച് ഹൈക്കോടതി. സിപിഎം പ്രവര്‍ത്തകരായ ഐ.പി ബിനു, ദിനകര്‍, ഉണ്ണികൃഷ്ണന്‍, രേവന്ത്, ദിലീപ് നായര്‍, ഉണ്ണി ഡി.എസ് എന്നിവര്‍ക്കാണ് ഇന്ന് ജാമ്യം നല്‍കിയത്. നേരത്തെ 15 പ്രതികള്‍ക്ക് കോടതി ജാമ്യം നല്‍കിയിരുന്നു. ഇതോടെ അറസ്റ്റിലായ 21 പ്രതികള്‍ക്ക് ജാമ്യം ലഭിച്ചു. 68 ദിവസത്തിലധികമായി ജയിലില്‍ കഴിയുകയാണെന്നും കേസ് അവസാനഘട്ടത്തിലാണെന്നും പരിഗണിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്. […]

kerala Kerala

മാസപ്പടി കേസ്; ഇഡി വീണ്ടും പിണറായില്‍, വില്ലേജ് ഓഫീസില്‍ എത്തി രേഖകള്‍ പരിശോധിച്ചു

കണ്ണൂര്‍: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള്‍ ടി.വീണ പ്രതിയായ മാസപ്പടി കേസുമായി ബന്ധപ്പെട്ട് ഇഡി വീണ്ടും പിണറായിയില്‍. ഇന്നലെ എത്തിയ സംഘം വില്ലേജ് ഓഫിസിലെത്തി ഭൂമി ഇടപാടുമായി ബന്ധപ്പെട്ട രേഖകള്‍ പരിശോധിച്ചു. വില്ലേജ് ഓഫീസര്‍ക്കൊപ്പമെത്തി ഭൂമി കാണുകയും ചെയ്തു. മാസപ്പടി കേസില്‍ വീണയുടെ കൈയ്യിലുള്ള രേഖകള്‍ പരിശോധിക്കുകയും കൊണ്ടുപോവുകയും ചെയ്തിരുന്നു. അതില്‍ തുടരന്വേഷണങ്ങള്‍ക്കായാണ് ഇഡി സംഘം ചൊവ്വാഴ്ച പിണറായിയില്‍ എത്തിയത്. രണ്ട് ഇഡി ഉദ്യോ?ഗസ്ഥരാണ് പരിശോധനകള്‍ക്കായി എത്തിയത്. ഏത് വര്‍ഷമാണ് ഭൂമി വാങ്ങിയത്, എത്ര രൂപക്കാണ് […]

Kerala kerala

പിണറായിയുടെ വീടിന് മുന്നില്‍ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിബിഐ അന്വേഷണമില്ല; പൊലീസ് അന്വേഷണം ശരിയായ ദിശയിലെന്ന് ഹൈക്കോടതി

കൊച്ചി: മാസപ്പടി കേസില്‍ പരിശോധനയ്‌ക്കെത്തിയ ഇഡി ഉദ്യോഗസ്ഥര്‍ പിണറായി വിജയന്റെ വീടിന് മുന്നില്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ സിബിഐ അന്വേഷണമില്ല. പൊലീസ് അന്വേഷണം ശരിയായ ദിശയിലെന്ന് വിലയിരുത്തി കോടതി, പൊതുതാല്പര്യ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി. അഭിഭാഷകനായ ജോജോ ജോസാണ് ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട ഹര്‍ജി നല്‍കിയത്. ആക്രമണമാണെന്നും വലിയ ഗൂഢാലോചനയുണ്ടെന്നും പൊലീസ് അന്വേഷിച്ചാല്‍ സത്യം പുറത്ത് വരില്ലെന്നുമായിരുന്നു ഹര്‍ജിക്കാരന്റെ വാദം. എന്നാല്‍, ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തില്‍ 25 പേരെ അറസ്റ്റ് ചെയ്‌തെന്നും […]

Kerala kerala

സിഎംആര്‍എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസ്: ഇഡി അന്വേഷണം മുഹമ്മദ് റിയാസിലേക്കും

കൊച്ചി: സിഎംആര്‍എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ അന്വേഷണം മുന്‍മന്ത്രിയും എംഎല്‍എയുമായ മുഹമ്മദ് റിയാസിലേക്കും. റിയാസിന്റെ ബാങ്ക് അക്കൗണ്ടുകളും സ്വത്തുക്കളും കേന്ദ്രീകരിച്ചാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം. സിഎംആര്‍എല്ലില്‍ നിന്ന് വീണയ്ക്ക് ലഭിച്ച പണം റിയാസിലേക്ക് എത്തിയിട്ടുണ്ടോ എന്നാണ് പരിശോധന. സിഎംആര്‍എല്ലില്‍ നിന്ന് വീണയുടെ കമ്പനി കൈപ്പറ്റിയ 2.78 കോടിയുടെ വിനിയോഗത്തിന്റെ കാര്യത്തില്‍ വ്യക്തത വരുത്താനുള്ള അന്വേഷണമാണ് റിയാസിലേക്കും വ്യാപിപ്പിക്കുന്നത്. റിയാസിന്റെ വീട്ടില്‍ ഇ ഡി റെയ്ഡ് നടത്തിയിരുന്നു. എന്നാല്‍ കാര്യമായ രേഖകളൊന്നും പരിശോധനയില്‍ ലഭിച്ചില്ലെന്നായിരുന്നു പുറത്തുവന്ന വിവരം. കേസില്‍ […]

kerala Kerala kerala politics

മാസപ്പടി കേസ്; ശരണ്‍ എസ് കര്‍ത്ത ചോദ്യം ചെയ്യലിനായി വീണ്ടും ഇ ഡി ഓഫീസില്‍ എത്തി

  • 29th June 2026
  • 0 Comments

മാസപ്പടി കേസില്‍, ഇ ഡി ചോദ്യം ചെയ്യലിന് വീണ്ടും CMRL ഡയറക്ടര്‍ ശരണ്‍ എസ് കര്‍ത്ത ഹാജരായി. കൊച്ചിയിലെ ഇ.ഡി ഓഫീസിലാണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്. പത്തരയോടെയാണ് കൊച്ചിയിലെ ഇഡി ഓഫീസില്‍ ചോദ്യം ചെയ്യല്‍ ആരംഭിച്ചത്. ഇത് രണ്ടാം തവണയാണ് ശരണ്‍ എസ് കര്‍ത്തയെ ഇ ഡി ചോദ്യം ചെയ്യുന്നത്. കഴിഞ്ഞ തവണ ഏകദേശം 10 മണിക്കൂറോളമാണ് ഇയാളെ ചോദ്യം ചെയ്തിരുന്നത്. വീണാ ടിയെ ചോദ്യം ചെയ്യുന്നതിന് മുന്നോടിയായിട്ടാണ് ശരണിനെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചത് എന്നാണ് വിവരം. […]

kerala Kerala

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; ഒമ്പതാം പ്രതിയുടെ ജാമ്യം റദ്ദാക്കാന്‍ ഹൈക്കോടതിയെ സമീപിച്ച് ഇ ഡി

  • 27th June 2026
  • 0 Comments

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ അസാധാരണ നീക്കവുമായി ഇ ഡി. ഒമ്പതാം പ്രതിയുടെ ജാമ്യം റദ്ദാക്കാന്‍ ഹൈക്കോടതിയെ സമീപിച്ചു. ജാമ്യം നല്‍കുന്നതിന് എതിര്‍ക്കാതിരുന്ന പ്രോസിക്യൂട്ടറുടെ നിലപാട് സംശയാസ്പദമെന്നാണ് ഇഡി നിലപാട്. പൊലീസിന്റെ നിര്‍ദ്ദേശത്തിന് വിരുദ്ധമായിട്ടാണ് നിലപാട് അറിയിച്ചത്. പ്രതിക്ക് ജാമ്യം കിട്ടുന്നത് കേസിനെ പ്രതികൂലമായി ബാധിക്കുമെന്നാണ് ഇ ഡി വ്യക്തമാക്കുന്നത്. ഉദ്യോഗസ്ഥരെ ആക്രമിച്ച് ഭീകരാന്തരീക്ഷമുണ്ടാക്കിയ പ്രതിയാണ്. കീഴ്കോടതി നല്‍കിയ ജാമ്യം പൊതുതാത്പര്യത്തിന് എതിരാണ്. ഉദ്യോഗസ്ഥരെ ആക്രമിച്ചതിന് പിന്നില്‍ ഗൂഢാലോചന ഉണ്ട്. സിപിഐഎം നേതാക്കളാണ് ഗൂഢാലോചനക്കാര്‍. പ്രതിയുടെ […]

kerala Kerala kerala politics

സിഎംആര്‍എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാട്: വിണയെ ഇഡി വീണ്ടും ചോദ്യം ചെയ്യും, പുതിയ സമന്‍സ് ഉടന്‍

  • 18th June 2026
  • 0 Comments

കൊച്ചി: സിഎംആര്‍എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ വീണ ടി യെ വീണ്ടും ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. പുതിയ സമന്‍സ് ഉടന്‍ നല്‍കും. സിഎംആര്‍എല്ലിന് സേവനങ്ങള്‍ നല്‍കിയെന്ന് തെളിയിക്കുന്ന രേഖകള്‍ വീണയ്ക്ക് ഹാജരാക്കാനായില്ലെന്ന് ഇ ഡി പറയുന്നു. മൊഴിയില്‍ പൊരുത്തക്കേടുകള്‍ ഉള്ളതിനാലും വീണ്ടും ചോദ്യം ചെയ്യല്‍ ആവശ്യമുണ്ടെന്നാണ് ഇ ഡി വൃത്തങ്ങള്‍ പറയുന്നത്. ഐടി സേവനങ്ങള്‍ സംബന്ധിച്ച് സിഎംആര്‍എല്‍ പ്രതിനിധികളുമായി നേരിട്ടായിരുന്നു ചര്‍ച്ചയെന്നാണ് വീണയുടെ മൊഴി. അതിനാല്‍ രേഖകള്‍ സൂക്ഷിച്ചിട്ടില്ലെന്നും മൊഴിയിലുണ്ട്. എക്‌സാലോജിക് നിലവില്‍ പ്രവര്‍ത്തിക്കുന്നില്ല. സ്ഥാപനത്തില്‍ […]

Kerala kerala kerala politics

സിഎംആര്‍എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസ്; ശരണ്‍ എസ് കര്‍ത്തയും ജയ എസ് കര്‍ത്തയും ഇഡിയ്ക്ക് മുന്നില്‍

  • 16th June 2026
  • 0 Comments

കൊച്ചി: സിഎംആര്‍എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരായി ശരണ്‍ എസ് കര്‍ത്തയും ശശിധരന്‍ കര്‍ത്തയുടെ ഭാര്യ ജയ എസ് കര്‍ത്തയും. കൊച്ചിയിലെ ഓഫീസിലാണ് ചോദ്യം ചെയ്യല്‍. സിഎംആര്‍എല്‍ എംഡിയാണ് ശശിധരന്‍ കര്‍ത്തയുടെ മകന്‍ ശരണ്‍. എംപവര്‍ ഇന്ത്യ കാപിറ്റല്‍ ഇന്‍വെസ്റ്റ്മെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ ഡയറക്ടറാണ് ജയ.

error: Protected Content !!