മുഖം ഫ്രഷാകാന്‍ ഫേസ്‌വാഷ്
യാത്ര ചെയ്യുമ്പോഴും മറ്റും മുഖം ഫ്രഷാകാന്‍ സഹായിക്കുന്നതാണ് ഫേസ്‌വാഷുകൾ. യാത്രകളിലെ ഉപകാരവസ്തു എന്നതു മാത്രമല്ല സോപ്പിനു പകരക്കാരന്‍ എന്ന സ്ഥാനക്കയറ്റവും ഇന്ന് ഫേസ്‌വാഷുകൾക്ക് സ്വന്തം. ഫേസ്‌വാഷുകള്‍ ദിവസവും ഉപയോഗിക്കാവുന്നതാണ്. എന്നാല്‍ ദിവസം മൂന്ന് തവണയില്‍ കൂടുതല്‍ വേണ്ട. എണ്ണമയമുളള ചര്‍മം, വരണ്ട ചര്‍മം എന്നിങ്ങനെ ചര്‍മത്തിന്റെ സ്വഭാവം അനുസരിച്ച് പലതരത്തിലുളള ഫേസ്‌വാഷുകള്‍ ലഭിക്കും. ഏതു ചര്‍മത്തിനു യോജിച്ചതാണെന്ന് ഫേസ്‌വാഷിന്റെ ട്യൂബില്‍ തന്നെ രേഖപ്പെടുത്തിയിട്ടുണ്ടാകും. ജെല്‍ രൂപത്തിലും ഫോം രൂപത്തിലും ഫേസ്‌വാഷ് ഉണ്ട്. രണ്ടും നല്ലതാണെങ്കിലും ഫോം രൂപത്തിലുളളതാണ് […]









