മുഖക്കുരുവിനും , മുഖത്തെ ചുളിവുകൾക്കും ഇതാ ഒരു പരിഹാരം
ആരോഗ്യത്തിന് മാത്രമല്ല ചർമ്മസംരക്ഷണത്തിനും നല്ലൊരു പ്രതിവിധിയാണ് ബീറ്റ്റൂട്ട്. കണ്ണിന് ചുറ്റുമുള്ള കറുത്ത പാട്, മുഖക്കുരു, മുഖത്തെ ചുളിവുകൾ എന്നിവ മാറ്റാൻ ബീറ്റ്റൂട്ട് ജ്യൂസ് സഹായിക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള ഗുണങ്ങളാണ് ബീറ്റ്‌റൂട്ട് നല്‍കുന്നത്. ഇതിലുള്ള നൈട്രേറ്റുകള്‍ ആരോഗ്യത്തിന് സഹായിക്കുന്നതാണ്. അതുകൊണ്ട് തന്നെ ഇതിന്റെ ഉപയോഗം പല വിധത്തില്‍ ആരോഗ്യ പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നു. കരളിന്റെ ആരോഗ്യത്തിന് ഏറ്റവും കൂടുതല്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് ബീറ്റ്‌റൂട്ട് ജ്യൂസ്. കരള്‍ രോഗങ്ങളില്‍ നിന്ന് പെട്ടെന്ന് പരിഹാരം കാണുന്നതിന് ബീറ്റ്റൂട്ട് സഹായിക്കുന്നു. […]









