സ്ത്രീകളുടെയും പുരുഷൻമാരുടെയും സൗന്ദര്യ പ്രശ്നങ്ങളിൽ ഒന്നാണ് അരിമ്പാറകൾ. ഹ്യുമന്‍ പാപ്പിലോമ വൈറസ് ഉണ്ടാക്കുന്ന ഒരു ചര്‍മപ്രശ്‌നമാണ് അരിമ്പാറ. ഒരാളില്‍ നിന്നും മറ്റൊരാളിലേയ്‌ക്കു പകരാന്‍ സാധ്യതയുള്ള ഒന്നാണ് ഇത്. അരിമ്പാറ ഇല്ലാതാക്കാൻ കഴിയില്ല എന്നതാണ് പലരുടെയും ധാരണ എന്നാൽ ഇതിനുള്ള പരിഹാരം നമ്മുടെ അടുക്കളയിൽ തന്നെയുണ്ട്.
അരിമ്പാറ മാത്രമല്ല മുഖത്തെയും ശരീരത്തിലെയും പാടുകളും മറുവുകളുമെല്ലാം നീക്കം ചെയ്യാൻ വെളുത്തുള്ളി നമ്മെ സഹായിക്കും. ഒരു ചെറിയ വെളുത്തുള്ളി എടുത്ത് അത് നെടുകെ മുറിച്ച ശേഷം അരിമ്പാറയിൽ വച്ച് ബാൻഡേജ് ഒട്ടിച്ച് കിടക്കുക. ഇത് അരിമ്പാറ ഇല്ലാത്താക്കാൻ സഹായിക്കും.
ചണവിത്ത് കുഴമ്പ് രൂപത്തില്‍ പുരട്ടുന്നത് അരിമ്പാറക്ക് പ്രതിവിധിയാണ്. പച്ചഇഞ്ചി ചെത്തി കൂര്‍പ്പിച്ച് ഇത് ചുണ്ണാമ്പില്‍ മുക്കി അരിമ്പാറയ്‌ക്കു മുകളില്‍ ഉരസുന്നതും ഗുണം ചെയ്യും. കര്‍പ്പൂര എണ്ണ അരിമ്പാറ നീക്കുന്നതിന് ഫലപ്രദമാണ്.
മുറിച്ച ഉരുളക്കിഴങ്ങ് ഉപയോഗിച്ച് ഉരസുന്നത് അരിമ്പാറ ഇല്ലാതാക്കാൻ സഹായിക്കും. സവാള മുറിച്ച് തലേ രാത്രി വിനാഗിരിയില്‍ മുക്കി വെയ്ക്കുക. രാവിലെ ഇതെടുത്ത് അരിമ്പാറയുള്ളിടത്ത് വെച്ച് ബാന്‍ഡേജിടുക ഇത് അരിമ്പാറ ഇല്ലാത്താക്കാൻ സഹായിക്കും.