മലയാള സിനിമയിൽ നിറസാനിധ്യമായ മെഗാസ്റ്റാർ മമ്മൂട്ടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. അഭിനയമെന്ന മോഹം ഉള്ളിലൊതുക്കിയായിരുന്നു മമ്മൂട്ടി വക്കീൽ കുപ്പായം അണിയാൻ ലോ കോളേജിൽ ചേർന്നത്. എറണാകുളം ലോ കോളേജിൽ 1973 -1976 ബാച്ച് ആയിരുന്നു മമ്മൂട്ടി.
അന്നെടുത്ത ഒരു ഗ്രൂപ്പ് ഫോട്ടോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലൂടെ വൈറലാകുന്നത്. ബാച്ച് അവസാനിക്കുമ്പോൾ എടുക്കുന്ന ഗ്രൂപ്പ് ഫോട്ടോയാണ് ആരാധകർ കണ്ടെടുത്തിരിക്കുന്നത്. മമ്മൂക്ക അന്നും ചുള്ളൻ തന്നെയാണെന്നാണ് ആരാധകർ പറയുന്നത്.