Kerala kerala

കൊച്ചിയിലെ ഹോസ്റ്റലില്‍ കോളേജ് വിദ്യാര്‍ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

  • 11th March 2024
  • 0 Comments

മട്ടാഞ്ചേരി: കൊച്ചിയിലെ ഹോസ്റ്റലില്‍ കോളേജ് വിദ്യാര്‍ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊച്ചിന്‍ കോളേജിലെ ഒന്നാം വര്‍ഷ എംഎസ്സി കെമിസ്ട്രി വിദ്യാര്‍ഥിനിയായ സ്വാതി കൃഷ്ണയാണ് (21) ആണ് മരിച്ചത്. ചാലക്കുടി സ്വദേശി വേണുഗോപാലിന്റെ മകളാണ്.കോളേജിന് സമീപത്തെ സ്വകാര്യ ഹോസ്റ്റലില്‍ വിദ്യാര്‍ഥിനിയെ മരിച്ചനിലയില്‍ കണ്ടത്. സംഭവത്തില്‍ മട്ടാഞ്ചേരി പൊലീസ് എത്തി അന്വേഷണം ആരംഭിച്ചു.

Kerala

വിദ്യാര്‍ഥി സംഘര്‍ഷം; മഹാരാജാസ് കോളേജ് അനിശ്ചിത കാലത്തേക്ക് അടച്ചു

  • 18th January 2024
  • 0 Comments

വിദ്യാര്‍ഥി സംഘര്‍ഷത്തെ തുടര്‍ന്ന് എറണാകുളം മഹാരാജാസ് കോളേജ് അനിശ്ചിത കാലത്തേക്ക് അടച്ചു. പ്രിന്‍സിപ്പലിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ക്യാംപസില്‍ ഇന്നലെയുണ്ടായ സംഘര്‍ഷത്തില്‍ എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി നാസര്‍ അബ്ദുല്‍ റഹ്‌മാന് കുത്തേറ്റിരുന്നു. പരുക്കേറ്റ നാസറിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരുക്ക് ഗുരുതരമല്ല. ആക്രമണത്തിന് പിന്നില്‍ ഫ്രറ്റേണിറ്റി – കെ.എസ്.യു പ്രവര്‍ത്തകരാണെന്ന് എസ്.എഫ്.ഐ ആരോപിച്ചു. നാടകപരിശീലനവുമായി ബന്ധപ്പെട്ട് രാത്രി ക്യാംപസിനുള്ളിലുണ്ടായിരുന്ന വിദ്യാര്‍ഥികളുമായി സംസാരിക്കവെ ഇരുപതോളം പേര്‍ മാരകായുധങ്ങളുമായി നാസറിനെ ആക്രമിച്ചുവെന്നാണ് എസ്.എഫ്.ഐയുടെ ആരോപണം. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉള്‍പ്പെടെ […]

Kerala News

സൗജന്യ ഉച്ചഭക്ഷണ പദ്ധതി സര്‍ക്കാര്‍ കോളേജുകളിലേക്കും, കൃഷിപ്പണിയിലേര്‍പ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിഫലം

സംസ്ഥാനത്ത് സ്‌കൂളുകളിലേതിന് സമാനമായി സൗജന്യ ഉച്ചഭക്ഷണ പദ്ധതി സര്‍ക്കാര്‍ കോളേജുകളിലേക്കും വ്യാപിപ്പിക്കാനൊരുങ്ങി കേരള സര്‍ക്കാര്‍. സര്‍ക്കാര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുകളിലെ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കാന്റീന്‍ വഴി സൗജന്യമായി ഉച്ചഭക്ഷണം നല്‍കിയേക്കും. അര്‍ഹരായ വിദ്യാര്‍ത്ഥികളെ നാല് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ കണ്ടെത്താനാണ് നീക്കം. 30 കിലോമീറ്ററിലേറെ ദൂരത്ത് നിന്ന് വരുന്ന ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍, 30 കിലോമീറ്ററിലേറെ ദൂരെ നിന്ന് വരുന്ന കടുത്ത രോഗബാധിതര്‍, മാതാപിതാക്കള്‍ മരിച്ചവര്‍, രക്ഷിതാവ് രോഗം ബാധിച്ച് കിടപ്പിലായിട്ടുള്ളവര്‍ എന്നിവര്‍ക്കാണ് സൗജന്യമായി ഉച്ചഭക്ഷണം […]

Kerala News

സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ നാളെ തുറക്കും; ക്ലാസ് തുടങ്ങുന്നത് അവസാന വർഷ ബിരുദ, ബിരുദാനന്തര വിദ്യാർത്ഥികൾക്ക്

  • 3rd October 2021
  • 0 Comments

സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ നാളെ തുറക്കും. അവസാന വർഷ ബിരുദ, ബിരുദാനന്തര വിദ്യാർത്ഥികൾക്കാണ് ക്ലാസ് തുടങ്ങുന്നത്. കോളജുകളിൽ ബിരുദാനന്തര ബിരുദ ക്ലാസ്സുകൾ മുഴുവൻ വിദ്യാർത്ഥികളെയും വച്ച് നടത്തും. ബിരുദ ക്ലാസ്സുകൾ പകുതി വീതം വിദ്യാർത്ഥികളെ ഓരോ ബാച്ചാക്കി ഇടവിട്ട ദിവസങ്ങളിലോ, പ്രത്യേക ബാച്ചുകളാക്കി ദിവസേനയോ നടത്താനാണ് തീരുമാനം. ക്ലാസുകൾക്ക് മൂന്നു സമയക്രമം നിർദ്ദേശിച്ചിട്ടുണ്ട്. രാവിലെ 8.30 മുതൽ 1.30 വരെയുള്ള ഒറ്റ സെഷൻ, അല്ലെങ്കിൽ, 9 മുതൽ 3 വരെ, 9.30 മുതൽ 3.30 വരെ. […]

Kerala News

ഇരട്ടകുട്ടികൾ മരിച്ച സംഭവത്തിൽ മെഡിക്കൽ കോളജിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് പ്രാഥമിക അന്വേഷണ റിപ്പോർട്ട്

  • 29th September 2020
  • 0 Comments

ഗർഭിണിക്ക് ചികിത്സ ലഭിക്കാൻ വൈകിയതിൽ ഇരട്ടകുട്ടികൾ മരിച്ച സംഭവത്തിൽ മഞ്ചേരി മെഡിക്കൽ കോളജിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് പ്രാഥമിക അന്വേഷണ റിപ്പോർട്ട്. ബന്ധുക്കൾ ആവശ്യപ്പെട്ടതുകൊണ്ടാണ് ഡിസ്ചാർജ് ചെയ്തതെന്നും യുവതിക്കോ കുട്ടികൾക്കോ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടായിരുന്നില്ലെന്നും റിപ്പോർട്ട് ജീവനക്കാരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയാറാക്കിയത്. ബന്ധുക്കൾ ആവശ്യപ്പെട്ടതുകൊണ്ടാണ് ഡിസ്ചാർജ് ചെയ്തതെന്നും യുവതിക്കോ കുട്ടികൾക്കോ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടായിരുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം പ്രാഥമിക അന്വേഷണ റിപ്പോർട്ട് കുടുംബം തള്ളി. പ്രാഥമിക റിപ്പോർട്ട് മെഡിക്കൽ കോളജ് അധികൃതരെ വെള്ളപൂശിക്കൊണ്ടാണെന്ന പരാതിയുമായി കുടുംബം രംഗത്തെത്തി. ഡിസ്ചാർജ് […]

News

സെപ്റ്റംബര്‍ 1 മുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നേക്കുമെന്ന് റിപ്പോര്‍ട്ട്

സെപ്റ്റംബര്‍ 1 മുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നേക്കുമെന്ന് റിപ്പോര്‍ട്ട്. കൊവിഡ് പശ്ചാത്തലത്തില്‍ അടച്ച രാജ്യത്തെ സ്‌കൂളുകളും കോളേജുകളും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളും സെപ്റ്റംബര്‍ ഒന്ന് മുതല്‍ തുറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കുമെന്ന് സൂചന. ഇത് സംബന്ധിച്ച മാര്‍ഗരേഖ ഓഗസ്റ്റ് അവസാനം കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കുുമെന്നാണ് അറിയുന്നത്. അതേയസമയം കൊവിഡ് വ്യാപന സാധ്യത കൂടി കണക്കിലെടുത്ത് ഓരോ സംസ്ഥാനങ്ങള്‍ക്കും സ്‌കൂള്‍ തുറക്കാനുള്ള തീരുമാനമെടുക്കാനുള്ള അധികാരവും കേന്ദ്രം നല്‍കും. ഓരോ മാസത്തിലേയും ആദ്യ 15 ദിവസം സ്‌കൂളിലെ 10,11,12 ക്ലാസുകളായിരിക്കും പ്രവര്‍ത്തിക്കാന്‍ […]

Kerala Trending

മെഡിക്കൽ കോളേജിലെ മെഡിസിൻ വാർഡിൽ കോവിഡ് രണ്ടാഴ്ച കാലയളവിൽ വാർഡുകളിൽ സന്ദർശനം നടത്തിയവർ അധികൃതരുമായി ബന്ധപെടുക

  • 29th July 2020
  • 0 Comments

കോഴിക്കോട് : മെഡിക്കൽ കോളേജിലെ മെഡിസിൻ വാർഡിൽ കോവിഡ് രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ ഇക്കഴിഞ്ഞ രണ്ടാഴ്ച കാലയളവിൽ മെഡിക്കൽ കോളേജിലെ വാർഡ് 3,4,36 എന്നിവയിൽചികിത്സയിലുണ്ടായിരുന്നവർ,കൂട്ടിരിപ്പുകാർ,സന്ദർശകർ ഈ വാർഡുകളിൽ ജോലി ചെയ്തിരുന്ന ആരോഗ്യ പ്രവർത്തകർ എന്നിവരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഇനിയും ആരെയെങ്കിലും ആരോഗ്യ പ്രവർത്തകർ ബന്ധപ്പെട്ടിട്ടില്ലായെങ്കിൽ എത്രയും വേഗം പേര് വിവരങ്ങളും ഫോൺ നമ്പറും ബന്ധപ്പെട്ട പഞ്ചായത്ത് കോവിഡ് കൺട്രോൾ റൂമിലോ, ആരോഗ്യ പ്രവർത്തകയോ ഉടൻ തന്നെ വിളിച്ചറിയിക്കേണ്ടതും വീടുകളിൽ നിരീക്ഷണത്തിൽ കഴിയേണ്ടതുമാണ്. കോവിഡ് രോഗ ലക്ഷണങ്ങൾ ഉള്ളവർ ഉടൻ […]

Kerala

കുന്ദമംഗലം ഗവ. കോളജ് നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം മന്ത്രി കെ ടി ജലീൽ നിർവ്വഹിച്ചു

  • 14th July 2020
  • 0 Comments

കോഴിക്കോട് : കുന്ദമംഗലം ഗവ. കോളേജിൽ 5 കോടി രൂപ ചിലവിൽ നിർമ്മിക്കുന്ന നിലവിലുള്ള അക്കാഡമിക് ബ്ലോക്ക് രണ്ടാം ഘട്ട നിർമാണ പ്രവർത്തനങ്ങളുടെയും 2.5 കോടി ചിലവിൽ നിർമിക്കുന്ന ചുറ്റുമതിലിൻ്റെ പ്രവൃത്തി ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീൽ വീഡിയോ കോൺഫറൻസിലൂടെ നിർവ്വഹിച്ചു. 15 ലക്ഷം രൂപ ചിലവിൽ കോളേജിനു വേണ്ടി നിർമ്മിച്ച കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം പി ടി റഹീം എം എൽ എയും നിർവ്വഹിച്ചു. 2018-19 ബഡ്ജറ്റില്‍ കോളജിന്റെ അക്കാഡമിക് ബ്ലോക്ക് […]

Kerala

കുന്ദമംഗലം ഗവ. കോളജ് നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം മന്ത്രി കെ ടി ജലീൽ നിർവ്വഹിക്കും

  • 13th July 2020
  • 0 Comments

കുന്ദമംഗലം ഗവ. കോളേജിൽ 5 കോടി രൂപ ചിലവിൽ നിർമ്മിക്കുന്ന നിലവിലുള്ള അക്കാഡമിക് ബ്ലോക്ക് രണ്ടാം ഘട്ട നിർമാണ പ്രവർത്തനങ്ങളുടെയും 2.5 കോടി ചിലവിൽ നിർമിക്കുന്ന ചുറ്റുമതിലിൻ്റെ പ്രവൃത്തി ഉദ്ഘാടനവും നാളെ (ജൂലൈ 14)രാവിലെ 10.30 ന് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീൽ വീഡിയോ കോൺഫറൻസിലൂടെ നിർവ്വഹിക്കും. 15 ലക്ഷം രൂപ ചിലവിൽ കോളേജിനു വേണ്ടി നിർമ്മിച്ച കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം പി ടി റഹീം എം എൽ എ നിർവ്വഹിക്കും. 2018-19 ബഡ്ജറ്റില്‍ […]

Kerala

മെഡിക്കല്‍ കോളജിന് പി.ടി.എ റഹീം എം.എല്‍.എയുടെ ഫണ്ടില്‍ നിന്ന് വാഹനം നല്‍കി

  • 26th June 2020
  • 0 Comments

മെഡിക്കല്‍ കോളേജിന് കീഴില്‍ പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് പി.ടി.എ റഹീം എം.എല്‍.എയുടെ ഫണ്ടില്‍ നിന്നും അനുവദിച്ച വാഹനത്തിന്‍റെ ഫ്ളാഗ് ഓഫ് എം.എല്‍.എ നിര്‍വ്വഹിച്ചു. വാഹനത്തിന്‍റെ താക്കോല്‍ എം.എല്‍.എയില്‍ നിന്നും മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. വി.ആര്‍ രാജേന്ദ്രന്‍ ഏറ്റുവാങ്ങി. മെഡിക്കല്‍ കോളജിന് കീഴിലുള്ള റീജ്യനല്‍ വൈറസ് റിസര്‍ച്ച് ലബോറട്ടറിയുടെ പ്രവര്‍ത്തനങ്ങള്‍ക്കാണ് വാഹനം പ്രധാനമായും ഉപയോഗപ്പെടുത്തുന്നത്. ചെറൂപ്പയിലെ മെഡിക്കല്‍ കോളജ് എക്സ്റ്റൻഷൻ സെന്‍ററിലേക്ക് ഡോക്ടര്‍മാരെയും പാരാമെഡിക്കല്‍ സ്റ്റാഫിനേയും എത്തിക്കുന്നതിനും വാഹനം ഉപയോഗപ്പെടുത്തും. കോവിഡ് 19 ന്‍റെ പശ്ചാതലത്തില്‍ […]

error: Protected Content !!