ഇന്നലെ 10 മണിക്കൂർ നീണ്ട ചോദ്യംചെയ്യൽ,രാഹുല് ഗാന്ധിയെ ഇ ഡി ഇന്നും ചോദ്യം ചെയ്യും
നാഷണൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധിയെ ഇ.ഡി ഇന്നും ചോദ്യം ചെയ്യും. ഇന്നലെ ചോദ്യം ചെയ്യൽ പത്ത് മണിക്കൂറോളം നീണ്ടുനിന്നു.ഇന്ന് രാവിലെ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടതായാണ് വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം. ഇന്നലെ രാവിലെ പതിനൊന്നോടെയാണ് രാഹുൽ ഇഡി ഓഫിസിൽ ഹാജരായത്. ചോദ്യം ചെയ്യൽ മൂന്നു മണിക്കൂർ പിന്നിട്ടതിനു ശേഷം കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ സന്ദർശിക്കുന്നതിനായി രാഹുൽ ഗാന്ധി ഡൽഹിയിലെ ഗംഗാറാം ആശുപത്രിയിലെത്തിയിരുന്നു. സോണിയയെ സന്ദർശിച്ച ശേഷം രാഹുൽ വീണ്ടും ഇഡി ഓഫിസിലേക്കു മടങ്ങി.നേതാക്കളെ […]









