National News

പ്രതിഷേധിച്ച കോണ്‍ഗ്രസ് നേതാക്കള്‍ അറസ്റ്റില്‍; സോണിയ ഗാന്ധിയെ മൂന്ന് മണിക്കൂര്‍ ചോദ്യം ചെയ്ത് ഇ ഡി

  • 21st July 2022
  • 0 Comments

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ ഇന്നത്തെ ചോദ്യം ചെയ്യല്‍ അവസാനിച്ചു. മൂന്ന് മണിക്കൂറാണ് സോണിയയെ എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തത്. ആവശ്യമെങ്കില്‍ വീണ്ടും വിളിപ്പിക്കും. രാഹുല്‍ ഗാന്ധിയ്ക്കും പ്രിയങ്ക ഗാന്ധിക്കും ഒപ്പമാണ് സോണിയ ചോദ്യം ചെയ്യലിന് ഹാജരായത്. രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്തത് പോലെ ദീര്‍ഘനേരം സോണിയയെ ചോദ്യം ചെയ്യില്ലെന്ന സൂചന നേരത്തെ തന്നെ ഇ.ഡി. വൃത്തങ്ങള്‍ നല്‍കിയിരുന്നു. ഡല്‍ഹിയില്‍ പ്രതിഷേധിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളേയും എം.പി.മാരെയും പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. […]

Kerala News

മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ സ്വപ്നയുടെ രഹസ്യമൊഴി സുപ്രീം കോടതിക്ക് കൈമാറാന്‍ ഇ.ഡി

  • 21st July 2022
  • 0 Comments

നയതന്ത്ര സ്വര്‍ണക്കടത്തുകേസ് പ്രതി സ്വപ്ന സുരേഷ് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബാംഗങ്ങള്‍ക്കും എതിരെ നല്‍കിയ രഹസ്യമൊഴി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സുപ്രീം കോടതിക്കു കൈമാറും. ജൂണ്‍ 6 നും 7 നുമാണ് സ്വപ്ന മജിസ്ട്രേറ്റ് കോടതിയില്‍ രഹസ്യമൊഴി നല്‍കിയത്. മൊഴിയില്‍ മുഖ്യമന്ത്രിക്കും, കുടുംബാംഗങ്ങള്‍ക്കും, ശിവശങ്കറും ഉള്‍പ്പെടയുള്ള ചില ഉന്നതര്‍ക്കും എതിരെ ഗൗരവ സ്വഭാവമുള്ള ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ആരോപണങ്ങളുടെ ഗൗരവ സ്വഭാവം കണക്കിലെടുത്ത് മൊഴി പരസ്യപ്പെടുത്തരുതെന്ന് മജിസ്‌ട്രേറ്റ് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. അതിനാല്‍ മൊഴി മുദ്ര വച്ച കവറില്‍ സുപ്രീം കോടതിയില്‍ […]

National News

സോണിയ ​ഗാന്ധി ഇഡിക്കു മുന്നിൽ;എഐസിസി ആസ്ഥാനത്ത് നിരോധനാജ്ഞ,പ്രവർത്തകർക്ക് പാർട്ടി ആസ്ഥാനത്തേക്ക് പ്രവേശനമില്ല

  • 21st July 2022
  • 0 Comments

നാഷനൽ ഹെറൾഡ് കേസിലെ ചോദ്യം ചെയ്യലിനായി ഇന്നു കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു മുന്നിൽ ഹാജരാകും.ഇതേതുടർന്ന് എഐസിസി ആസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു.പ്രവർത്തകർക്ക് പാർട്ടി ആസ്ഥാനത്തേക്ക് പ്രവേശനമില്ലെന്ന് ദില്ലി പൊലീസ് പറഞ്ഞു. രാവിലെ പതിനൊന്നരയോടെ ഇ ഡി ഓഫീസില്‍ സോണിയ ഹാജരാകുമെന്നാണ് വിവരം.രാജ്യവ്യാപക പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നു കോൺഗ്രസ് വ്യക്തമാക്കി.കോവിഡിനെ തുടർന്നുള്ള ശാരീരിക പ്രശ്നങ്ങൾ ഉള്ളതിനാൽ വീട്ടിലെത്തി മൊഴി എടുക്കാമെന്ന് ഇഡി അറിയിച്ചിരുന്നെങ്കിലും ഓഫിസില്‍ ഹാജരാകാമെന്ന് സോണിയ ഗാന്ധി മറുപടി നൽകുകയായിരുന്നു. എഐസിസി ആസ്ഥാനത്തേക്ക് എത്തുന്ന […]

Kerala News

‘കേരളത്തില്‍ നീതി ഉറപ്പാക്കാനാവില്ല’സ്വര്‍ണക്കടത്ത് കേസ് ബംഗളൂരുവിലേക്ക് മാറ്റണം, ട്രാന്‍സ്ഫര്‍ ഹര്‍ജിയുമായി ഇ.ഡി,നിര്‍ണായക നീക്കം

  • 20th July 2022
  • 0 Comments

സ്വര്‍ണക്കള്ളകടത്ത് കേസുകൾ ബംഗളൂരുവിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഇ ഡി സുപ്രീം കോടതിയിൽ ട്രാൻസ്ഫർ ഹർജി നൽകി.കേസ് അട്ടിമറിക്കാൻ സാധ്യത ഉണ്ടെന്നാണ് ഹർജിയിലെ ആരോപണം.കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്ന് കാട്ടിയാണ് ഇഡിയുടെ നീക്കം. നിലവില്‍ എറണാകുളത്ത് കോടതിയിലാണ് സ്വര്‍ണക്കടത്ത് കേസുള്ളത്. സ്വപ്ന സുരേഷിന്റെ പുതിയ മൊഴിയുടെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ ആലോചിക്കുന്നതിനിടയിലാണ് ഇഡിയുടെ നിര്‍ണ്ണായക നീക്കം. സാക്ഷികളെ സ്വാധീനിച്ച് വിചാരണ അട്ടിമറിക്കാന്‍ ശ്രമം ഉണ്ടാകുമെന്ന് ആശങ്കപ്പെടുന്നതായി കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. ഡല്‍ഹിയില്‍ നടന്ന ഉന്നത തല കൂടിയാലോചനകള്‍ക്ക് ശേഷമാണ് […]

Kerala News

അപ്പോള്‍ കളി കാര്യമാണ്, നാളെ ഇ.ഡിക്ക് മുന്നില്‍ ഹാജരാകില്ല, ഇംഎംഎസ് അക്കാദമിയില്‍ ക്ലാസുണ്ട്; തോമസ് ഐസക്

  • 18th July 2022
  • 0 Comments

കിഫ്ബി സംബന്ധിച്ച അക്കൗണ്ട് ബുക്കും മറ്റെല്ലാ രേഖകളുമായി ഹാജരാകാനുള്ള എന്ഫോഴ്മെന്റ് ഡയറക്റ്ററേറ്റിന്റെ സമന്‍സ് ഇമെയിലില്‍ ലഭിച്ചെന്ന് വ്യക്തമാക്കി മുന്‍ ധനമന്ത്രി തോമസ് ഐസക്. നാളെ ഇഡിക്കു മുന്നില്‍ ഹാജരാകില്ല. നാളെ ഏതായാലും പറ്റില്ല. ഇഎംഎസ് അക്കാദമിയില്‍ മൂന്ന് ക്ലാസുകളുണ്ട്. പിന്നീടുള്ളത് പാര്‍ട്ടി ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്ന് തോമസ് ഐസക് ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. പോസ്റ്റിന്റെ പൂര്‍ണരൂപം; കിഫ്ബിക്കെതിരെ വീണ്ടും ഇഡി. അക്കൗണ്ട് ബുക്കും മറ്റെല്ലാ രേഖകളുമായി ഹാജരാകാനുള്ള ഇഡിയുടെ സമന്‍സ് കുറച്ചുമുമ്പ് ഇ-മെയിലില്‍ ലഭിച്ചു. 13-07-2022-ന് സ്പീഡ് […]

Kerala News

ക്വാറി തട്ടിപ്പ് കേസ്;എ പി.വി. അന്‍വറിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്

ക്വാറി തട്ടിപ്പ് കേസില്‍ എം.എല്‍.എ പി.വി. അന്‍വറിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. ക്വാറി ഉടമയ്ക്കും ഇ.ഡി നോട്ടീസ് അയച്ചിട്ടുണ്ട്. അന്‍വറുമായി നടത്തിയ ഇടപാടിന്റെ രേഖകള്‍ സമര്‍പ്പിക്കണമെന്നും ഇ.ഡി ആവശ്യപ്പെട്ടിട്ടുണ്ട്.പരാതിക്കാരന്‍റെയും ക്വാറി ഉടമയുടെയും മൊഴി നാളെയടുക്കും. ഇബ്രാഹിം, സലീം എന്നിവരുടെ മൊഴിയാണ് എടുക്കുക. കൊച്ചി എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസില്‍ എത്താനാണ് നിര്‍ദേശം.കഴിഞ്ഞ 10 വര്‍ഷമായി അവര്‍ നടത്തിയ സാമ്പത്തിക ഇടപാടുകളും അന്വേഷിക്കും.

Kerala News

സ്വപ്‌ന സുരേഷിനെ കൈയൊഴിഞ്ഞ് ഇഡി; കേന്ദ്ര സുരക്ഷ നല്‍കാനാവില്ലെന്ന് കോടതിയെ അറിയിച്ചു

  • 29th June 2022
  • 0 Comments

സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന് സുരക്ഷ നല്‍കാനാവില്ലെന്ന് ഇന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. സ്വപ്ന ഉള്‍പ്പെട്ട കേസില്‍ കേന്ദ്ര സര്‍ക്കാര്‍ കക്ഷിയല്ലാത്തതിനാല്‍ കേന്ദ്ര സേനയുടെ സുരക്ഷ നല്‍കാനാവില്ലെന്നും ജില്ലാ കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ഇഡി അറയിച്ചു. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്നതിനുള്ള ഏജന്‍സി മാത്രമാണ് ഇ.ഡി. സുരക്ഷ ഒരുക്കി നല്‍കുന്നതിനുള്ള സംവിധാനം തങ്ങള്‍ക്കില്ലെന്നും ഇ.ഡി വ്യക്തമാക്കി. ഇഡി സുരക്ഷയ്ക്കായി സംസ്ഥാന പൊലീസിനെയാണ് സമീപിക്കുന്നത്. സുരക്ഷ ആവശ്യമുള്ളവര്‍ സംസ്ഥാന പൊലീസിനെയാണ് സമീപിക്കേണ്ടതെന്നും, സ്വപ്നയുടെ ഹര്‍ജിയോടു പ്രതികരിച്ചുകൊണ്ട് ഇഡി അറിയിച്ചു. കേസില്‍ കേന്ദ്ര […]

National News

സോണിയാ ഗാന്ധി നാളെയും ഇഡിക്ക് മുന്നില്‍ ഹാജരാകാനാകില്ല, ചോദ്യംചെയ്യല്‍ മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് ഇ.ഡിയ്ക്ക് കത്ത് നല്‍കി

  • 22nd June 2022
  • 0 Comments

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി നാളെയും ഇഡിക്ക് മുന്നില്‍ ഹാജരാകാനാകില്ല. ആരോഗ്യകാരണം ചൂണ്ടിക്കാട്ടിയാണ് സോണിയാ ഗാന്ധി ചോദ്യം ചെയ്യലിന് എത്തില്ലെന്ന് ഇ.ഡിയ്ക്ക് കത്ത് നല്‍കിയിരിക്കുന്നത്. ആരോഗ്യനില മെച്ചപ്പെടാന്‍ ആഴ്ചകളെടുക്കുമെന്നാണ് സോണിയ ഗാന്ധി കത്തിലൂടെ അറിയിച്ചിരിക്കുന്നത്. അതിനാല്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സമയം നീട്ടി നല്‍കണം എന്നാണ് ആവശ്യം. കോണ്‍ഗ്രസ് വക്താവ് ജയറാം രമേശാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആരോഗ്യപരമായ ബുദ്ധിമുട്ടുകള്‍ സോണിയാഗാന്ധി നേരിടുന്നുണ്ട്. ചോദ്യംചെയ്യല്‍ കുറച്ച് ആഴ്ചകള്‍ മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതൃത്വം ഇ.ഡിയ്ക്ക് കത്തയച്ചിട്ടുണ്ട്. […]

National News

ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന എല്ലാവരും തന്നോടൊപ്പമുണ്ട്, പിന്നെ എന്തിന് ഇഡിയെ ഭയക്കണമെന്ന് രാഹുല്‍ ഗാന്ധി

  • 22nd June 2022
  • 0 Comments

ഇഡി ചോദ്യംചെയ്യല്‍ തുടരുന്നതില്‍ പ്രശ്‌നമില്ലെന്ന് രാഹുല്‍ ഗാന്ധി. ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന എല്ലാവരും തന്നോടൊപ്പമുണ്ട്. പിന്നെ എന്തിന് ഭയക്കണമെന്നും രാഹുല്‍. കോണ്‍ഗ്രസിനെ ഭയപ്പെടുത്താനാകില്ലെന്നും രാഹുല്‍ പറഞ്ഞു. എത്ര മണിക്കൂര്‍ ചോദ്യം ചെയ്താലും ഭയക്കില്ല. ഇഡി ഒന്നുമല്ല. കോണ്‍ഗ്രസ് നേതാക്കളെ ഭയപ്പെടുത്താനുമാകില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ അഞ്ചു ദിവസങ്ങളിലായി 54 മണിക്കൂറാണ് ഇഡി രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്തത്. ഇന്നലെ മാത്രം 12 മണിക്കൂര്‍ ചോദ്യം ചെയ്തു. രാത്രി പതിനൊന്നരയോടെയാണ് രാഹുല്‍ ഇഡി ഓഫീസില്‍ നിന്നും […]

National News

രാഹുൽ ഗാന്ധിയെ ഇഡി ഇന്ന് വീണ്ടും ചോദ്യം ചെയ്യും,ആശുപത്രി വിട്ട സോണിയ ഗാന്ധി വ്യാഴാഴ്ച്ച ഹാജരാകില്ല

  • 21st June 2022
  • 0 Comments

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഇന്നും ചോദ്യം ചെയ്യും. ഇത് അഞ്ചാം ദിവസമാണ് രാഹുൽ ഗാന്ധിയെ ഇഡി ചോദ്യം ചെയ്യുന്നത്. ഇന്നലെ 12 മണിക്കൂറിലധികം നേരമാണ് അന്വേഷണ ഏജൻസി രാഹുലിനെ ചോദ്യം ചെയ്തത്. യങ് ഇന്ത്യ കമ്പനിയുടെ സംയോജനം, എജെഎൽ ഏറ്റെടുക്കൽ അടക്കമുള്ള വിഷയങ്ങളിൽ ആണ് രാഹുലിൽ നിന്ന് ഇഡി വിവരം തേടുന്നത്. രാഹുൽ ഗാന്ധിക്കെതിരായ ഇഡി നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് നേതാക്കൾ ഇന്ന് എഐസിസി ആസ്ഥാനത്ത് പ്രതിഷേധിക്കും.അതേസമയം സോണിയ […]

error: Protected Content !!