Kerala News

കിഫ്ബി കേസ് ഇഡിയുടെ പരിധിയില്‍ വരില്ല, കിഫ്ബിക്ക് എതിരെയുള്ള ഇഡിയുടെ അന്വേഷണം തള്ളി പ്രതിപക്ഷം

  • 11th August 2022
  • 0 Comments

തോമസ് ഐസക്കിനെതിരായ കിഫ്ബി കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടപടിയെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കിഫ്ബി കേസ് ഇഡിയുടെ പരിധിയില്‍ വരില്ല. മസാലബോണ്ടില്‍ ഇടപെടാന്‍ ഇഡിക്ക് അധികാരമില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. വെളുപ്പിക്കലില്‍ മാത്രമാണ് ഇ.ഡിക്ക് ഇടപെടാന്‍ കഴിയൂവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം റോഡിലെ കുഴി അടയ്ക്കണമെന്നും അതില്‍ രാഷ്ട്രീയമില്ല. പൊതുമരാമത്ത് മന്ത്രിയെ വ്യക്തിപരമായി ആക്ഷേപിച്ചതല്ല. തെറ്റ് ചൂണ്ടിക്കാണിക്കുകയാണ് ചെയ്തത്. റോഡില്‍ കുഴിയുണ്ടെന്ന് പോലും മന്ത്രി സമ്മതിക്കുന്നില്ല. ആശുപത്രിയില്‍ മരുന്നില്ലെന്ന് ആരോഗ്യമന്ത്രിയും സമ്മതിക്കുന്നില്ല. […]

Kerala News

ഇ.ഡിയുടെ നീക്കം പാര്‍ട്ടി നേരിടും, കേന്ദ്രത്തിന്റെ നീക്കം കേരളത്തെ പാപ്പരാക്കാന്‍, അന്വേഷണത്തില്‍ ആശങ്കയില്ലെന്ന് തോമസ് ഐസക്ക്

  • 11th August 2022
  • 0 Comments

കിഫ്ബിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടില്‍ ഇഡിയ്ക്കെതിരെ സിപിഎം നേതാവും ധനമന്ത്രിയുമായ തോമസ് ഐസക്ക്. ‘പ്രത്യേക ലക്ഷ്യമൊന്നുമില്ലാതെ എവിടെനിന്നെങ്കിലും എന്തെങ്കിലും കിട്ടുമെന്ന് കരുതിയുള്ള അന്വേഷണ പര്യടനം പാടില്ലെന്ന് സുപ്രീംകോടതി വിധിച്ചിട്ടുള്ളതാണ്. ആര്‍ക്കും കുതിര കയറാന്‍ നിന്നുകൊടുക്കാന്‍ പറ്റില്ല. എന്താണ് എന്റെ തെറ്റെന്ന് അറിയിക്കണം. അതിന് പറ്റിയില്ലെങ്കില്‍ നോട്ടീസ് പിന്‍വലിക്കണം. അവര്‍ അത് ചെയ്യണമെന്നില്ല. അതുകൊണ്ട് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്’, തോമസ് ഐസക് പറഞ്ഞു. ഇഡി ബിജെപിയുടെ രാഷ്ട്രീയ ചട്ടുകമാണ്. താന്‍ ഫെമ നിയമം ലംഘിച്ചെന്നാണ് ഇഡി പറയുന്നത്. അങ്ങനെയെങ്കില്‍ ആദ്യം […]

Kerala News

ചോദ്യം ചെയ്യൽ;ഇ.ഡിക്ക് മുന്‍പില്‍ തോമസ് ഐസക്ക് ഹാജരായേക്കില്ല

  • 6th August 2022
  • 0 Comments

മുന്‍ധനമന്ത്രി ടി.എം. തോമസ് ഐസക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റി (ഇ.ഡി.)ന് മുന്‍പില്‍ ഹാജരായേക്കില്ല. ആദ്യഘട്ടമായി ഇഡിക്ക് വിശദമായ മറുപടി രേഖാമൂലം നല്‍കും. തോമസ് ഐസക്ക് ഇഡിക്കു മുന്നില്‍ ഹാജരാകുന്നതില്‍ സിപിഐഎം തീരുമാനം തിങ്കളാഴ്ചയുണ്ടാകും. സംസ്ഥാന സെക്രട്ടേറിയറ്റായിരിക്കും തീരുമാനമെടുക്കുക.ഓഗസ്റ്റ് 11-നാണ് ഇ.ഡിക്ക് മുന്‍പില്‍ ഹാജരാകാന്‍ തോമസ് ഐസക്കിന് സമന്‍സ് ലഭിച്ചിരിക്കുന്നത്. ഈ സമന്‍സിന്റെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച അദ്ദേഹം നിയമവിദഗ്ധരുമായി ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയ്ക്കു ശേഷമാണ്, ഇ.ഡിക്കു മുന്‍പില്‍ ഹാജരാകേണ്ടതില്പകരം നിയമപരമായി നേരിട്ടാല്‍ മതിയെന്ന തീരുമാനം കൈക്കൊണ്ടത്.ഇഡിക്കു മുന്നില്‍ ഹാജരാകുന്നതിന് […]

Kerala News

കിഫ്ബി ഇടപാട്; തോമസ് ഐസക്കിന് വീണ്ടും ഇഡി നോട്ടീസ് : ഉപദ്രവിക്കുക മാത്രമാണ് ഇവരുടെ ലക്ഷ്യമെന്ന് തോമസ് ഐസക്

  • 4th August 2022
  • 0 Comments

കിഫ്ബി സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് തോമസ് ഐസക്കിന് വീണ്ടും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. ഓഗസ്റ്റ് 11 ന് ഇ.ഡിയുടെ കൊച്ചി ഓഫീസില്‍ ഹാജരാകണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്. നേരത്തെ ജൂലായ് 19- ന് ഹാജരാകാനാവശ്യപ്പെട്ട് ഇ.ഡി നോട്ടീസ് നല്‍കിയിരുന്നു. കഴിഞ്ഞ ഇടതുസര്‍ക്കാരില്‍ ധനമന്ത്രിയായിരുന്ന തോമസ് ഐസക് കിഫ്ബിയുടെ വൈസ് ചെയര്‍മാന്‍ എന്ന നിലയിലാണ് ചോദ്യം ചെയ്യാന്‍ വിളിക്കപ്പെട്ടത്. അതേസമയം, കേന്ദ്രസര്‍ക്കാരിന് അപമാനിക്കുകയാണ് ലക്ഷ്യമെന്ന് തോമസ് ഐസക്ക് പറഞ്ഞു. എന്ന് ഹാജരാകണമെന്ന് അഭിഭാഷകരോട് ചോദിച്ച് തീരുമാനിക്കും, ഇതിനെ കോടതിയില്‍ ചോദ്യം ചെയ്യുമെന്നും […]

National News

ശിവസേന നേതാവ് സഞ്ജയ് റാവത്തിന്റെ വീട്ടില്‍ ഇഡി;പ്രതിഷേധവുമായി വീടിനുമുന്നില്‍ ശിവസേന പ്രവര്‍ത്തകര്‍

  • 31st July 2022
  • 0 Comments

ശിവസേന നേതാവ് സഞ്ജയ് റാവത്തിന്റെ വീട്ടിൽ ഇഡി പരിശോധന. ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് രണ്ടുതവണ റാവുത്തിന് ഇ.ഡി സമന്‍സ് നല്‍കിയിരുന്നുവെങ്കിലും അദ്ദേഹം ഹാജരാകാന്‍ കൂട്ടാക്കിയിരുന്നില്ല.ഞായറാഴ്ച രാവിലെ ഏഴരയോടെയാണ് ഇഡി ഉദ്യോഗസ്ഥര്‍ എത്തിയത്. ഗൊരെഗാവിലെ പത്രചാള്‍ ചേരി പുനരധിവാസപദ്ധതിയുമായി ബന്ധപ്പെട്ട സാമ്പത്തിക കുറ്റകൃത്യക്കേസാണ് റാവുത്തിനെതിരെ ഉള്ളത്. സഞ്ജയ് റാവത്തിന്‍റെ ഭാര്യയുടെ അക്കൗണ്ടിലേക്ക് 80 ലക്ഷം രൂപ അഴിമതിയുമായി ബന്ധപ്പെട്ട് എത്തിയെന്നാണ് ഇഡി പറയുന്നത്.ഒരു സമ്മർദ്ദങ്ങൾക്കും വഴങ്ങില്ല. ശിവസേന വിടുന്ന പ്രശ്നമില്ല. തനിക്ക് അഴിമതിയിൽ പങ്കില്ല എന്നും സഞ്ജയ് റാവത്ത് […]

Kerala News

സോണിയാഗാന്ധിയുടെ ചോദ്യം ചെയ്യൽ;ഡല്‍ഹിയിലും തിരുവനന്തപുരത്തും കോണ്‍ഗ്രസ് പ്രതിഷേധം വിഡി സതീശന്‍ അറസ്റ്റില്‍

  • 27th July 2022
  • 0 Comments

കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ ചോദ്യം ചെയ്യലിലും ഇഡി നടപടികളിലും പ്രതിഷേധിച്ച് ഇന്നും കോണ്‍ഗ്രസ് പ്രതിഷേധം.പാർലമെന്റിൽ നിന്നും കാൽനടയായി രാഷ്ട്രപതി ഭവനിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയ കോൺഗ്രസ് എംപിമാരെ അറസ്റ്റ് ചെയ്തു. മാര്‍ച്ച് തടഞ്ഞ പൊലീസ് ബലംപ്രയോഗിച്ച് പ്രവര്‍ത്തകരെ നീക്കി. പാർലമെന്റിൽ നിന്നാണ് എംപിമാർ പ്രതിഷേധവുമായി രാഷ്ട്രപതി ഭവനിലേക്ക് മാർച്ച് നടത്തിയത്. എന്നാൽ മാർച്ച് വിജയ് ചൌക്കിൽ പൊലീസ് തടഞ്ഞു. തിരുവനന്തപുരത്ത് രാജ്ഭവന് മുന്നില്‍ പ്രതിഷേധിച്ച നേതാക്കളേയും പോലീസ് കസ്റ്റഡിയില്‍ എടുത്തു.മുതിർന്ന നേതാക്കളായ വി ഡി സതീശൻ, രമേശ് […]

National News

ഇഡിയുടെ വിശാല അധികാരങ്ങള്‍ അംഗീകരിച്ച് സുപ്രീം കോടതി; അറസ്റ്റിനും സ്വത്ത് കണ്ടുകെട്ടലിനും അധികാരം, ഹര്‍ജികള്‍ തള്ളി

  • 27th July 2022
  • 0 Comments

എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് നല്‍കിയിരിക്കുന്ന വിശാല അധികാരങ്ങള്‍ ശരിവച്ച് സുപ്രീംകോടതി. കള്ളപ്പണ കേസുമായി ബന്ധപ്പെട്ട് ഇഡിക്ക് പരിശോധകള്‍ നടത്തി സ്വത്തുക്കള്‍ കണ്ടുകെട്ടാനും അറസ്റ്റ് ചെയ്യാനുമുള്ള അധികാരം നിലനിര്‍ത്തണമെന്ന് കോടതി ഉത്തരവിട്ടു. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം ഇഡിയുടെ അറസ്റ്റ് കണ്ടുകെട്ടല്‍, ഉള്‍പ്പെടുള്ള നടപടികള്‍ ചോദ്യം ചെയ്തുള്ള ഹര്‍ജികളിലാണ് കോടതി വിധി പറഞ്ഞത്. കാര്‍ത്തി ചിദംബരവും മഹാരാഷ്ട്ര മുന്‍ മന്ത്രിയും എന്‍സിപി നേതാവുമായ അനില്‍ ദേശ്മുഖും അടക്കം സമര്‍പ്പിച്ച 242 ഹര്‍ജികളിലാണ് കോടതിയുടെ സുപ്രധാന വിധി. ഇഡിക്ക് വിശാല അധികാരം […]

National News

ഇ.ഡിക്കെതിരായ പ്രതിഷേധം;വിജയ് ചൗക്കിൽ നാടകീയ രംഗങ്ങൾ,രാഹുൽ ഗാന്ധി അറസ്റ്റിൽ

  • 26th July 2022
  • 0 Comments

സോണിയാ ഗാന്ധിയുടെ ഇഡി ചോദ്യം ചെയ്യലിനെതിരെ രാജ്യ തലസ്ഥാനത്തെ കോൺഗ്രസ് എംപിമാരുടെ പ്രതിഷേധത്തിൽ നാടകീയ രംഗങ്ങൾ.വിജയ്ചൗക്കിലെ പ്രതിഷേധത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് ശ്രമിച്ചപ്പോള്‍ അദ്ദേഹം റോഡില്‍ കുത്തിയിരുന്ന് സമരം ചെയ്യുകയായിരുന്നു.ഇ.ഡി നടപടിക്കെതിരെ പാര്‍ലമെന്റ് എം.പിമാര്‍ രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച് ചെയ്യുകയായിരുന്നു. പാര്‍ലമെന്റില്‍ പ്രതിഷേധം നടത്തിയ ശേഷമായിരുന്നു എം.പിമാര്‍ രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച് നടത്തിയത്.കെ സി വേണുഗോപാൽ, മല്ലികാർജുന ഖാർഗെ,ബെന്നി ബഹനാൻ, വി കെ […]

Kerala News

ഇഡി വിലക്ക് ലംഘിച്ച് വിദേശത്തേക്ക് കടക്കാന്‍ ശ്രമം; ബിഷപ്പ് ധര്‍മരാജ് റസാലത്തെ ഇഡി വിമാനത്താവളത്തില്‍ തടഞ്ഞു

  • 26th July 2022
  • 0 Comments

കാരക്കോണം മെഡിക്കല്‍ കോളേജ് സീറ്റിന് കോഴവാങ്ങിയതുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെ വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ച ആരോപണവിധേയനായ സിഎസ്ഐ ബിഷപ് ഡോ. ധര്‍മരാജ് റസാലത്തെ ഇഡി വിമാനത്താവളത്തില്‍ തടഞ്ഞു. പുലര്‍ച്ചെ മൂന്നുമണിയോടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ബിഷപ്പിനെ എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ തടയുകയായിരുന്നു. തുടര്‍ന്ന് ഇഡി ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. ഒരുകാരണവശാലും യാത്ര ചെയ്യരുതെന്നും, വിലക്ക് ലംഘിച്ചാല്‍ നിയമനടപടിയുണ്ടാകുമെന്നും ഇഡി ബിഷപ്പിനെ അറിയിച്ചു. ഇന്നലെ രാത്രി കള്ളപ്പണ കേസുമായി ബന്ധപ്പെട്ട് ബിഷപ്പിനെ ഇഡി ചോദ്യം ചെയ്തിരുന്നു. നാളെ കൊച്ചി ഓഫീസില്‍ […]

National News

ബംഗാൾ മന്ത്രിസഭയിലെ രണ്ടാമനെ അറസ്റ്റ് ചെയ്ത് ഇഡി;നീക്കം സഹായി അർപ്പിതയിൽ നിന്ന് 20 കോടി പിടിച്ചതിന് പിന്നാലെ

  • 23rd July 2022
  • 0 Comments

തൃണമൂല്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും പശ്ചിമ ബംഗാള്‍ മന്ത്രിയുമായ പാര്‍ത്ഥ ചാറ്റര്‍ജിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു.തുടർച്ചയായി 23 മണിക്കൂറിലേറെ മന്ത്രിയുടെ വസതിയിൽ ചോദ്യം ചെയ്‌തതിനു പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മന്ത്രിയുടെ അനുയായി അര്‍പ്പിത മുഖര്‍ജിയുടെ താമസസ്ഥലത്ത് ഇഡി 20 കോടിയോളം രൂപ കണ്ടെടുത്തതിനു പിന്നാലെയാണ് പാര്‍ഥ ചാറ്റര്‍ജിയെ അറസ്റ്റ് ചെയ്‌തത്. സ്‌കൂള്‍ സര്‍വീസ് കമ്മിഷന്‍ റിക്രൂട്ട്‌മെന്റ് അഴിമതിയുമായി ബന്ധപ്പെട്ട പണമാകാം റെയ്ഡില്‍ കണ്ടെടുത്തതെന്നാണു കരുതുന്നതെന്ന് ഇഡി വാർത്താക്കുറിപ്പിൽ അറിയിച്ചു.ഇപ്പോൾ വ്യവസായവകുപ്പിന്റെ ചുമതലയുള്ള മന്ത്രിയാണ് പാർഥ ചാറ്റർജി. […]

error: Protected Content !!