Kerala News

കെഎം ഷാജിയെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും

  • 15th February 2022
  • 0 Comments

അഴീക്കോട് പ്ലസ്ടു കോഴ കേസിൽ മുസ്ലിം ലീഗ് നേതാവും മുൻ എംഎൽഎയുമായ കെഎം ഷാജിയെ എൻഫോഴ്സ്മെന്റ് വകുപ്പ് ഇന്നും ചോദ്യം ചെയ്യും. കെഎം ഷാജി ഇന്നലെ ഹാജരാക്കിയ രേഖകളിലെ വിവരങ്ങളാണ് ഇന്ന് ചോദിച്ചറിയുക. ഇന്നലെ 11 മണിക്കൂറാണ് കെ എം ഷാജിയെ കോഴിക്കോട് ഓഫീസിൽ വെച്ച് എൻഫോഴ്സ്മെന്റ് വിഭാഗം ഉദ്യോഗസ്ഥർ ചോദ്യം ചെയ്തത്.അഴീക്കോട് സ്‌കൂളിൽ പ്ലസ് ടു ബാച്ച് അനുവദിക്കുന്നതിനായി 25 ലക്ഷം രൂപ കോഴ വാങ്ങി എന്നീ പരാതികളുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യൽ. കേസിൽ കെഎം […]

Kerala News

പ്ലസ്ടു കോഴക്കേസ് കെ.എം.ഷാജിയെ ഇ ഡി വീണ്ടും ചോദ്യം ചെയ്യുന്നു

  • 14th February 2022
  • 0 Comments

അഴീക്കോട് പ്ലസ്ടു കോഴക്കേസിൽ മുൻ എംഎൽഎ കെ.എം.ഷാജിയെ ഇ ഡി വീണ്ടും ചോദ്യം ചെയ്യുന്നു. കൂടുതൽ വിവരങ്ങൾ ശേഖരിക്കാനാണ് ചോദ്യം ചെയ്യുന്നതെന്ന് ഇഡി അറിയിച്ചു.കേസിൽ രണ്ടാം തവണയാണ് ഷാജിയെ ചോദ്യം ചെയ്യുന്നത്. 2014ല്‍ അഴീക്കോട് സ്കൂളിലെ പ്ലസ് ടു ബാച്ച് അനുവദിക്കാന്‍ കെ.എം.ഷാജി 25 ലക്ഷം രൂപ കോഴ വാങ്ങിയെന്നാണ് പരാതി. കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസി‍ഡന്റ് പത്മനാഭനാണ് പരാതിക്കാരന്‍. വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന ആക്ഷേപത്തിൽ ഷാജിയെ വിജിലൻസ് ചോദ്യം ചെയ്തിരുന്നു.

Kerala News

വിവാദ വെളിപ്പെടുത്തല്‍; സ്വപ്‌നയ്ക്ക് നോട്ടീസ് അയച്ച് ഇഡി; നാളെ ചോദ്യം ചെയ്യും

  • 8th February 2022
  • 0 Comments

സ്വർണക്കടത്ത് കേസിൽ സ്വപ്ന സുരേഷിനെ ഇ ഡി വീണ്ടും ചോദ്യം ചെയ്യും.ചോദ്യം ചെയ്യലിന് നാളെ കൊച്ചിയിലെ ഓഫീസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇഡി സ്വപ്‌നയ്ക്ക് നോട്ടീസ് അയച്ചു.സ്വപ്നയുടെ ശബ്ദരേഖ തിരക്കഥ പ്രകാരമാണെന്ന വെളിപ്പെടുത്തലിലാണ് ഇ.ഡി വീണ്ടും ചോദ്യംചെയ്യാൻ വിളിപ്പിച്ചിരിക്കുന്നത്. ശിവശങ്കറിന്റെ പുസ്തകം പുറത്തുവന്നതിന് പിന്നാലെയാണ് സ്വപ്ന സുരേഷ് പുതിയ ആരോപണം ഉന്നയിച്ച് രംഗത്തെത്തിയത്. കഴിഞ്ഞ ദിവസങ്ങളിൽ മാധ്യമങ്ങളിൽകൂടി വെളിപ്പെടുത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള കൂടുതൽ പരിശോധനയുടെ ഭാഗമായാണ് എൻഫോഴ്മെന്റ് ചോദ്യംചെയ്യുന്നത്.സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ പേര് പറയാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ […]

National News

ഇ.ഡി മുന്‍ ജോയിന്റ് ഡയറക്ടര്‍ രാജേശ്വര്‍ സിങ് സ്വയം വിരമിച്ചു;രാഷ്ട്രീയ പ്രവേശനത്തിന് സ്ഥിരീകരണം മോദിക്കും അമിത് ഷാക്കും നന്ദി

  • 1st February 2022
  • 0 Comments

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) മുന്‍ ജോയിന്റ് ഡയറക്ടര്‍ രാജേശ്വര്‍ സിങ് സര്‍വീസില്‍ നിന്ന് വിരമിച്ചു.വൊളന്ററി റിട്ടയര്‍മെന്റിനുള്ള തന്റെ അപേക്ഷ കേന്ദ്ര ധനകാര്യ മന്ത്രാലയം അംഗീകരിച്ചതായാണ് രാജേശ്വര്‍ സിംഗ് അറിയിച്ചത്. ബിജെപിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാനാണ് അദ്ദേഹം വിആര്‍എസ് എടുത്തത്. ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ സുല്‍ത്താന്‍പുറിരിൽ നിന്നും ബിജെപി സ്ഥാനാര്‍ഥിയായി അദ്ദേഹം മത്സരിക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ട്.സ്വമേധയാ വിരമിക്കൽ പ്രഖ്യാപനത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയ നേതാക്കളെ പുകഴ്ത്തി […]

Kerala News

പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിൽ ഇ ഡി റെയ്ഡ്;പ്രതിഷേധിച്ച് പ്രവർത്തകർ ഉദ്യോഗസ്ഥരെ തടഞ്ഞുവച്ചു,

  • 8th December 2021
  • 0 Comments

സംസ്ഥാന വ്യാപകമായി പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിൽ ഇ ഡി റെയ്ഡ്. മലപ്പുറത്തെയും മൂവാറ്റുപുഴയിലെയും പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിലാണ് സംഘം പരിശോധന നടന്നത്.പോപ്പുലർ ഫ്രണ്ട് സംസ്ഥാനകമ്മിറ്റി അംഗം അഷറഫിന്റെ മൂവാറ്റുപുഴയിലെ വീട്ടിൽ രാവിലെയാണ് ഒരു സംഘം ഇഡി ഉദ്യോഗസ്ഥർ എത്തി , പരിശോധന നടത്തിയത്. പരിശോധനക്ക് കാരണം എന്താണാണെന്ന് ഇഡി സംഘം വ്യക്തമാക്കിയിട്ടില്ല. അതേസമയം, കണ്ണൂരില്‍ എസ്.ഡി.പി.ഐ. പ്രവര്‍ത്തകന്‍ ഷഫീഖിന്റെ വീട്ടില്‍ ഇ.ഡി. പരിശോധനയ്ക്കിടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തി. ഇ.ഡി. റെയ്ഡ് നടക്കുന്നതിനിടെ പ്രവര്‍ത്തകര്‍ മുദ്രാവാക്യം […]

Kerala News

പുരാവസ്തു തട്ടിപ്പ് കേസ്; പരാതിക്കാർക്ക് നോട്ടീസയച്ചു ; അന്വേഷണവുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മുന്നോട്ട്

  • 1st December 2021
  • 0 Comments

മോൻസൻ മാവുങ്കലിന്‍റെ പുരാവസ്തു തട്ടിപ്പ് കേസിന്റെ അന്വേഷണവുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മുന്നോട്ട്. സാമ്പത്തിക തട്ടിപ്പിലെ പരാതിക്കാർക്ക് രേഖകളുമായി മൊഴി നൽകാൻ ഹാജരാകാൻ ഇ ഡി നോട്ടിസ് അയച്ചു. . പരാതിക്കാരനായ യാക്കൂബിനാണ് നോട്ടിസ് നൽകിയത് . ഇഡിയുടെ ഇടപെടലിന് പിറകിൽ നിക്ഷിപ്ത താൽപ്പര്യമെന്ന് സർക്കാർ ഹൈക്കോടതിയിൽ കുറ്റപ്പെടുത്തിയിരുന്നു. ഇഡിയുടെ കത്തിന് ക്രൈം ബ്രാഞ്ച് മറുപടി നൽകിയിട്ടില്ല. മാത്രമല്ല മോൻസൻ കേസിലെ അന്വേഷണ വിവരങ്ങളും കൈമാറിയിട്ടില്ല. ഇതിനിടെ മോൻസൻ മാവുങ്കല്‍ കേസിലെ ഹൈക്കോടതി ഇടപെടൽ പരിധിവിടുന്നുവെന്ന വിമർശനവുമായി സർക്കാർ […]

Kerala News

കേരളത്തിലെ പ്രമുഖ ജ്വല്ലറി ഉടമ നല്‍കിയ പരാതിയില്‍ തമിഴ്നാട് മുൻ ആരോഗ്യമന്ത്രിയെ ഇ ഡി കൊച്ചിയിൽ ചോദ്യം ചെയ്യുന്നു

  • 29th November 2021
  • 0 Comments

കേരളത്തിൽ നിന്നുള‌ള ഒരു ജ്വല്ലറി ഉടമ നൽകിയ പരാതിയിൽ തമിഴ്‌നാട് മുൻ ആരോഗ്യമന്ത്രിയും മുൻ എംഎൽഎയുമായ ഡോ.സി.വിജയഭാസ്‌കറിനെ എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ എൻഫോഴ്‌സ്‌മെന്റ ഓഫീസിലാണ് ചോദ്യം ചെയ്യൽ.സ്വര്‍ണം വാങ്ങിയ ശേഷം പണം നല്‍കിയില്ലെന്നാണ് ആരോപണം. മുൻപും അനധികൃത സ്വത്ത് സമ്പാദനത്തിനുൾപ്പടെ വിവിധ കേസുകൾ വിജയഭാസ്‌കറിനെതിരെ ഉണ്ടായിരുന്നു. 2016 ലാണ് കേരളത്തിലെ ഒരു പ്രമുഖ ജ്വല്ലറി ഗ്രൂപ്പ് കൊച്ചിയില്‍ താമസിക്കുന്ന ശര്‍മ്മിള എന്ന യുവതി രണ്ടര കേടി രൂപയുടെ സ്വര്‍ണം വാങ്ങി പണം നല്‍കാതെ വഞ്ചിച്ചു എന്ന് […]

Kerala News

സ്വർണ്ണക്കടത്ത് കേസ്; ഉദ്യോഗസ്ഥര്‍ക്കെതിരായ അന്വേഷണത്തിനെതിരെ ഇ.ഡി. സുപ്രീംകോടതിയില്‍

  • 17th July 2021
  • 0 Comments

സ്വര്‍ണക്കടത്ത് കേസില്‍ വ്യാജതെളിവുകള്‍ ഉണ്ടാക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ശ്രമിച്ചോയെന്ന് വിചാരണക്കോടതിക്ക് പരിശോധിക്കാമെന്ന ഉത്തരവിന് എതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റ്(ഇ.ഡി.) സുപ്രീം കോടതിയെ സമീപിച്ചു. സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ പ്രതികളായ സ്വപ്നാ സുരേഷിനെയും സന്ദീപ് നായരെയും ഭീഷണിപ്പെടുത്തിയെന്ന പേരില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രൈം ബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകള്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് റദ്ദാക്കിയിരുന്നു. കോടതിയുടെ പരിഗണനയിലുള്ള വിഷയത്തില്‍ വ്യാജതെളിവുണ്ടാക്കാന്‍ ശ്രമമുണ്ടായാല്‍ ക്രിമിനല്‍ നടപടി ചട്ടത്തിലെ 340-ാം വകുപ്പ് പ്രകാരം ബന്ധപ്പെട്ട കോടതിയാണ് പ്രാഥമിക […]

Kerala News

ഇ ഡി ക്കെതിരായ കേസ് റദ്ദാക്കിയത് സ്വാഗതാർഹം ;കൊവിഡിയറ്റ് പരാമർശത്തിൽ ഉറച്ചു നിൽക്കുന്നു; വി മുരളീധരൻ

  • 16th April 2021
  • 0 Comments

എന്‍ഫോഴ്സ്മെന്‍റിനെതിരായ ക്രൈംബ്രാഞ്ച് കേസ് ഹൈക്കോടതി റദ്ദാക്കിയത് സ്വാഗതാര്‍ഹമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. ഇര വാദമുയർത്തി സഹതാപം പിടിച്ചുപറ്റാനുള്ള സർക്കാരിന്‍റെയും സിപിഎമ്മിന്‍റെയും ശ്രമത്തിനേറ്റ തിരിച്ചടിയാണിത്. കേന്ദ്രസർക്കാർ അന്വേഷണത്തിന്‍റെ നിഷ്പക്ഷത വ്യക്തമായെന്നും മുരളീധരന്‍ പറഞ്ഞു. മുഖ്യമന്ത്രിക്കെതിരെ ഇന്നലെ നടത്തിയ കൊവിഡിയറ്റ് പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നതായും മുരളീധരന്‍ പറഞ്ഞു. നിരന്തരം പ്രോട്ടോക്കോൾ ലംഘിച്ചയാളെ വിശേഷിപ്പിക്കേണ്ടത് പിന്നെ എങ്ങനെ ആണെന്നും മന്ത്രി ചോദിച്ചു .

Kerala News

ഇ ഡി ക്കെതിരായ രണ്ട് കേസുകളും റദ്ദാക്കി; സർക്കാരിന് തിരിച്ചടി

  • 16th April 2021
  • 0 Comments

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ പേര് പറയാന്‍ നിര്‍ബന്ധിച്ചുവെന്ന് ആരോപിച്ച് ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത രണ്ട് എഫ്.ഐ.ആറുകളും ഹൈക്കോടതി റദ്ദാക്കി. ഇ.ഡി ആവശ്യം അംഗീകരിച്ചാണ് നടപടിക്രമങ്ങള്‍ പാലിച്ചിട്ടില്ലെന്ന ചൂണ്ടിക്കാട്ടി ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകളും റദ്ദാക്കിയത്.. ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തലുകള്‍ പ്രത്യേക കോടതി പരിശോധിക്കട്ടെയെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഇ.ഡിയുടെ കസ്റ്റഡിയിലിരിക്കെ മുഖ്യമന്ത്രിയുടെ പേര് പറയാന്‍ പ്രതികളുടെ മേല്‍ ഇ.ഡി ഉദ്യോഗസ്ഥര്‍ സമ്മര്‍ദം ചെലുത്തി എന്നായിരുന്നു എഫ്.ഐ.ആര്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന എറണാകുളത്തെ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ക്രൈംബ്രാഞ്ച് […]

error: Protected Content !!