kerala Kerala Trending

വൃദ്ധ ദമ്പതികളെ തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി

  • 30th June 2026
  • 0 Comments

തിരുവനന്തപുരം: തിരുവനന്തപുരത്ത് വൃദ്ധ ദമ്പതികളെ തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. കാഞ്ഞിരംവിള സ്വദേശികളായ സുകുമാരന്‍ (81), ഓമന (81) എന്നിവരാണ് മരിച്ചത്. മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയ നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഓമന കിടപ്പ് രോഗിയായിരുന്നു.

kerala Kerala

ലോഡ്ജില്‍ യുവതിയെ പ്രസവത്തിനിടെ മരിച്ച നിലയില്‍ കണ്ടെത്തി;ഓട്ടോ ഡ്രൈവർ കസ്റ്റഡിയിൽ, ദാരുണസംഭവം തൃശ്ശൂരിൽ

  • 30th June 2026
  • 0 Comments

തൃശൂര്‍: നഗരത്തിലെ സ്വകാര്യ ലോഡ്ജില്‍ യുവതിയെ പ്രസവത്തിനിടെ മരിച്ച നിലയില്‍ കണ്ടെത്തി. തൃപ്രയാര്‍ എടമുട്ടം സ്വദേശി ജ്യോതിയാണ് മരിച്ചത്. തൃശൂര്‍ നഗരത്തിലെ വെളിയന്നൂരിലുള്ള നിയറെസ്‌റ് ലോഡ്ജില്‍ ആണ് സംഭവം. 27നാണ് ജ്യോതി ഹോട്ടലില്‍ മുറിയെടുത്തത്. ഇന്ന് മുറിയുടെ വാതില്‍ തുറക്കാതെയായതോടെ ഹോട്ടല്‍ ജീവനക്കാര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തി വാതില്‍ ചവിട്ടി തുറന്നപ്പോഴാണ് പ്രസവത്തിനിടെ മരിച്ച നിലയില്‍ യുവതിയെയും കുട്ടിയെയും കണ്ടെത്തിയത്. മുറിയെടുക്കുമ്പോള്‍ കൂടെ പാവറട്ടി സ്വദേശിയായ ഓട്ടോറിക്ഷ ഡ്രൈവറും ഉണ്ടായിരുന്നു. ഓട്ടോറിക്ഷ ഡ്രൈവറെ ഈസ്റ്റ് […]

Kerala kerala

പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകനും പ്രവാസിയുമായ കെ. എസ്. ഉമ്മര്‍ അന്തരിച്ചു

  • 29th June 2026
  • 0 Comments

കുറ്റ്യാടി: പ്രമുഖ സാമൂഹിക പ്രവര്‍ത്തകനും ജീവകാരുണ്യ രംഗത്തെ നിറസാന്നിധ്യവുമായ ചെറിയ കണ്ടിയില്‍ വീട്ടില്‍ കെ. എസ്. ഉമ്മര്‍ (84) അന്തരിച്ചു.32 വര്‍ഷത്തോളം ദുബായിലെ മനാമയില്‍ പ്രവാസിയായിരുന്ന ഉമ്മര്‍, പ്രവാസകാലത്തും നാട്ടിലെത്തിയ ശേഷവും നിരവധി സാമൂഹിക, വിദ്യാഭ്യാസ, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പ്രധാന സാമ്പത്തിക പിന്തുണക്കാരനായിരുന്നു. കുറ്റ്യാടി കാരുണ്യ, കരുണ, തണല്‍, നന്മ, പാലിയേറ്റീവ് കെയര്‍, കുറ്റ്യാടി ഇസ്ലാമിയ കോളേജ്, പേരാമ്പ്ര ദാറുന്നുജൂം യത്തീംഖാന, പേരാമ്പ്ര ഇ.എം.എസ്. ആശുപത്രി, മീഡിയവണ്‍, മാധ്യമം തുടങ്ങി നിരവധി സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം നല്‍കിയ […]

kerala Kerala

ഇരുവഞ്ഞിപ്പുഴയില്‍ മലവെള്ളപ്പാച്ചിലില്‍ കാണാതായ ടൂറിസ്റ്റ് ഗൈഡിന്റെ മൃതദേഹം കണ്ടെത്തി

  • 29th June 2026
  • 0 Comments

തിരുവമ്പാടി: ഇരുവഞ്ഞിപ്പുഴയില്‍ ശക്തമായ മലവെള്ളപ്പാച്ചിലില്‍ കാണാതായ ടൂറിസ്റ്റ് ഗൈഡിന്റെ മൃതദേഹം ഇന്ന് രാവിലെ കണ്ടെത്തി. മലപ്പുറം ജില്ലയിലെ കുഴിമണ്ണ പഞ്ചായത്ത് മുണ്ടംപറമ്പ് സ്വദേശിയായ വട്ടോളി ഷിബിലി (25)യുടെ മൃതദേഹമാണ് ഡാമിന്റെ താഴ്ഭാഗത്തുള്ള ചെക്ക് ഡാമിന് സമീപത്ത് നിന്ന് കണ്ടെത്തിയത്.ശനിയാഴ്ച ഉച്ചയ്ക്ക് മൂന്നുമണിയോടെ തിരുവമ്പാടി കാലമ്പാറ തൂക്കുപാലത്തിന് സമീപം അപ്രതീക്ഷിതമായി ഉണ്ടായ മലവെള്ളപ്പാച്ചിലിനിടെയാണ് അപകടമുണ്ടായത്. ബെംഗളൂരുവില്‍ നിന്ന് എത്തിയ 11 അംഗ വിനോദസഞ്ചാര സംഘം ഇരുവഞ്ഞിപ്പുഴയുടെ തീരത്ത് സന്ദര്‍ശനം നടത്തുന്നതിനിടെയാണ് മലവെള്ളം കുത്തിയൊലിച്ചെത്തിയത്.സംഘത്തിലെ രണ്ട് സ്ത്രീകള്‍ മലവെള്ളത്തില്‍ അകപ്പെട്ടതിനെ […]

Local

സ്‌കൂബ ഡൈവിങ്ങിനിടെ ഹൃദയാഘാതം, മലപ്പുറം സ്വദേശി ശ്രീലങ്കയില്‍ വെച്ച് മരിച്ചു

  • 27th June 2026
  • 0 Comments

മലപ്പുറം: സ്‌കൂബ ഡൈവിങ്ങിനിടെ മലപ്പുറം വേങ്ങര സ്വദേശി ശ്രീലങ്കയില്‍ മരിച്ചു. വേങ്ങര പറപ്പൂര്‍ റോഡ് സ്വദേശി എ.കെ. മുഹമ്മദ് ഇര്‍ഫാന്‍ ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം. പത്ത് ദിവസം മുമ്പായിരുന്നു ഇര്‍ഫാന്റെ വിവാഹം. ഭാര്യക്ക് ഒപ്പമായിരുന്നു ഇര്‍ഫാന്‍ ശ്രീലങ്കയില്‍ എത്തിയത്. ഇന്നലെയാണ് സംഭവമുണ്ടായത്. ഭാര്യയും സുഹൃത്തുക്കളും ഇര്‍ഫാന്റെ ഒപ്പമുണ്ടായിരുന്നു. സ്‌കൂബ ഡൈവിംഗ് നടത്തുന്നതിനിടെ കടലില്‍ വെച്ച് ഹൃദയാഘാതമുണ്ടായി എന്നാണ് നിഗമനം. അവശനിലയിലായ ഇര്‍ഫാനെ കരക്കെത്തിച്ച് ആശുപത്രിയില്‍ കൊണ്ടുപോയി. എങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. മൃതദേഹം കൊളംബോയിലെ […]

Kerala kerala

ആറ്റുകാലില്‍ വാടകവീട്ടില്‍ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി; ഭര്‍തൃപീഡനമെന്ന ആരോപണവുമായി കുടുംബം

  • 27th June 2026
  • 0 Comments

തിരുവനന്തപുരം: ആറ്റുകാലില്‍ വാടകവീട്ടില്‍ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വര്‍ക്കല സ്വദേശിനി ആരതി(26)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവിന്റെ പീഡനത്തെ തുടര്‍ന്നാണ് യുവതി ജീവനൊടുക്കിയതെന്ന് കുടുംബം ആരോപിച്ചു. ഒന്നരവര്‍ഷം മുന്‍പായിരുന്നു ആരതിയുടേയും അതുലിന്റേയും വിവാഹം. ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നുവെന്ന് ബന്ധുക്കളും നാട്ടുകാരും പറയുന്നു. മൃതദേഹത്തിന്റെ ഇന്‍ക്വസ്റ്റ് നടപടികള്‍ പുരോഗമിക്കുകയാണ്.

National

പ്രശസ്ത തമിഴ് നടനും സംവിധായകനുമായ കെ ഭാഗ്യരാജ് അന്തരിച്ചു

  • 27th June 2026
  • 0 Comments

ചെന്നൈ: പ്രശസ്ത നടനും സംവിധായകനുമായ കെ ഭാഗ്യരാജ് അന്തരിച്ചു. 73 വയസായിരുന്നു. ചികിത്സയിലിരിക്കെ ചെന്നൈയില്‍ വെച്ചായിരുന്നു അന്ത്യം. സംവിധായകന്‍, അഭിനേതാവ്, തിരക്കഥാകൃത്ത്, സംഗീത സംവിധായകന്‍, നിര്‍മ്മാതാവ്, രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ പ്രശസ്തനാണ് അദ്ദേഹം. മലയാള സിനിമയിലും അഭിനയിച്ചിട്ടുണ്ട്.

Kerala kerala

പാലക്കാട്ട് നിര്‍ത്തിയിട്ട കാറിന്റെ ഡിക്കി തുറക്കുന്നതിനിടെ കണ്ടെയ്‌നര്‍ ഇടിച്ച് യുവാവ് മരിച്ചു

  • 23rd June 2026
  • 0 Comments

പാലക്കാട്: പാലക്കാട്ട് നിര്‍ത്തിയിട്ട കാറിന്റെ ഡിക്കി തുറക്കുന്നതിനിടെ കണ്ടെയ്‌നര്‍ ഇടിച്ച് യുവാവ് മരിച്ചു. വടക്കഞ്ചേരിയില്‍ ദേശീയപാതക്കരികില്‍ നിര്‍ത്തിയിട്ട കാറിന് പിറകില്‍ കണ്ടെയ്‌നര്‍ ഇടിച്ചാണ് അപകടം ഉണ്ടായത് . കോയമ്പത്തൂര്‍ ആണ്ടൂര്‍ കുന്നത്തൂരമ്പാളയം സഞ്ജയ് രാജ് (25) ആണ് മരിച്ചത്. ഇന്ന് രാവിലെ 7.20 ഓടെയാണ് അപകടം. ദേശീയപാതയില്‍ പാലക്കാട് ദിശയില്‍ അണക്കപ്പാറ എക്‌സൈസ് ഓഫീസിന് എതിര്‍വശത്ത് റോഡരികില്‍ കാര്‍ നിര്‍ത്തിയ ശേഷം മൊബൈല്‍ ഫോണ്‍ ചാര്‍ജര്‍ എടുക്കാനായി ഡിക്കി തുറന്നപ്പോഴാണ് ഇതേ ദിശയില്‍ വന്ന കണ്ടെയ്‌നര്‍ ലോറി […]

kerala Kerala

പാലക്കാട് ഡെങ്കിപ്പനി ബാധിച്ച് വീണ്ടും മരണം

  • 17th June 2026
  • 0 Comments

പാലക്കാട്: പാലക്കാട് ഡെങ്കിപ്പനി ബാധിച്ച് വീണ്ടും മരണം. കരിമ്പുഴ ആറ്റാശ്ശേരി വള്ളിക്കാട്ടില്‍ ജിജോ മോഹന്‍ (42)ആണ് മരിച്ചത്. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് മരണം. ജില്ലയില്‍ ഒരാഴ്ചക്കിടെ മൂന്നാമത്തെ മരണമാണ്. പാലക്കാട് ഡെങ്കിപ്പനി ബാധിച്ച് ഈ വര്‍ഷം ഇതുവരെ അഞ്ചുപേരാണ് മരിച്ചത്. കഴിഞ്ഞദിവസം കരിമ്പുഴയില്‍ ഡെങ്കിപ്പനി ബാധിച്ച് 62 കാരി മരിച്ചിരുന്നു. ജൂണ്‍ 13നാണ് പട്ടാമ്പി സ്വദേശിനിയായ 73കാരി ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്. കഴിഞ്ഞമാസം ഡെങ്കിപ്പനി ബാധിച്ച് രണ്ട് പേരാണ് മരിച്ചത്. ജില്ലയില്‍ നിലവില്‍ രോഗം ബാധിച്ച […]

Kerala kerala

വയോധിക കൊല്ലപ്പെട്ട സംഭവം; പതിനാറുകാരന്‍ പിടിയില്‍; കൊലപാതകത്തിന് കാരണം പണം നല്‍കാത്തതിന്റെ വിരോധം

  • 16th June 2026
  • 0 Comments

കല്‍പറ്റ: കമ്പളക്കാട് കോട്ടത്തറ വൈപ്പടിയില്‍ വയോധിക കൊല്ലപ്പെട്ട സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടി പിടിയില്‍. വൈപ്പടിയില്‍ തനിച്ചു താമസിച്ചിരുന്ന കുത്തിനി വീട്ടില്‍ ഫാത്തിമയാണ് (85) കൊല്ലപ്പെട്ടത്. മേയ് 24 ന് വൈകിട്ട് കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. പണം നല്‍കാത്തതിന്റെ വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് കണ്ടെത്തല്‍. പതിനാറു വയസ്സുകാരനായ കുട്ടിയെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്‍പില്‍ ഹാജരാക്കി. കൊലപാതകത്തിന് 22 ദിവസത്തിനു ശേഷമാണ് പ്രതി പൊലീസ് പിടിയിലായത്. വയോധികയെ ക്രൂരമായി മര്‍ദിച്ച് വീടിന്റെ കിടപ്പുമുറിയില്‍വച്ച് കഴുത്തില്‍ വള്ളിചുറ്റിയാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് […]

error: Protected Content !!